HOME
DETAILS

മനുഷ്യാവകാശ പ്രവര്‍ത്തകന്റെ വീടിനുനേരെ ആക്രമണം

  
backup
September 14, 2018 | 3:32 AM

%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%be%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4-13

ചൊക്ലി: കരിയാട് കിടഞ്ഞിയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമം. രണ്ട് സ്‌കൂട്ടറുകള്‍ തീയിട്ടു നശിപ്പിച്ചു. വീടിന്റെ ജനല്‍ ചില്ലകള്‍ അടിച്ചു തകര്‍ത്തു. ഹമീദ് കിടഞ്ഞിയുടെ വീടിന് നേരെയാണ് ഇന്നലെ പുലര്‍ച്ചെ 2.15ഓടെ ആക്രമണമുണ്ടായത്. ഹമീദും ഭാര്യയും മകളും വീട്ടില്‍ ഉണ്ടായിരുന്നു. ബെഡ് റൂമിലേക്കും ചില്ലകള്‍ തെറിച്ചു വീണെങ്കിലും ഇവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സ്‌കൂട്ടറില്‍നിന്ന് തീ പടര്‍ന്നത് വീടിന്റെ പുറത്തുള്ള സീലിങ്ങിനും നാശം സംഭവിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് തീയണച്ചത്. ആക്രമണം നടത്തിയത് റെയിന്‍ കോട്ടണിഞ്ഞ നാലംഗ മുഖംമൂടി സംഘമാണെന്നാണ് വിവരം. ആക്രമണ ദൃശ്യം വീട്ടിലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ചൊക്ലി പ്രിന്‍സിപ്പല്‍ എസ്.ഐ സഞ്ജയ് കുമാറും സംഘവും സ്ഥലത്തെത്തി. ഏതാനും ദിവസം മുമ്പ് വീട്ടുമുറ്റത്ത് ആജ്ഞാത സംഘം റീത്ത് വയ്ക്കുകയും ഹമീദിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ നോട്ടിസുകള്‍ പതിക്കുകയും ചെയ്തിരുന്നു. ഒരുവര്‍ഷം മുമ്പ് പുളിയനമ്പ്രത്ത് വച്ച് ഇയാള്‍ക്ക് നേരെ വധശ്രമവും നടന്നിരുന്നു. സംഭവത്തില്‍ സി.പി.എം പെരിങ്ങത്തൂര്‍ ലോക്കല്‍ സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ക്കെതിരേ ചൊക്ലി പൊലിസ് കേസെടുത്തെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. ഹമീദ് ഹൈക്കോടതിയെ സമീപിച്ച് അന്വേഷണം പാനൂര്‍ സി.ഐയെ ഏല്‍പിച്ചെങ്കിലും എങ്ങുമെത്തിയില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല യുവതീപ്രവേശനം: പുനഃപരിശോധനാ ഹരജികൾ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

Kerala
  •  7 minutes ago
No Image

അഭിഭാഷക ക്ഷേമനിധി നിയമത്തിൽ ഭേദഗതിക്ക് സർക്കാർ; വിരമിക്കൽ ആനുകൂല്യം 20 ലക്ഷമാകും

Kerala
  •  30 minutes ago
No Image

അതിവേഗ റെയിലുമായി സംസ്ഥാന സർക്കാർ മുന്നോട്ട്; കേന്ദ്രത്തിന്‍റെ പിന്തുണ തേടി കേരളം

Kerala
  •  37 minutes ago
No Image

തെരഞ്ഞെടുപ്പ് ചെലവ് സമർപ്പിച്ചില്ല; തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച 7,845 സ്ഥാനാര്‍ഥികൾക്ക് വിലക്ക് വരുന്നു

Kerala
  •  an hour ago
No Image

എസ്.എസ്.എൽ.സി മോഡൽ പരീക്ഷയ്ക്ക് നാളെ തുടക്കം

Kerala
  •  an hour ago
No Image

പ്രീപ്രൈമറി കെ.ഇ.ആറിന് പുറത്തുതന്നെ; തസ്തികയും നിയമനവും വേതനവുമില്ല

Kerala
  •  an hour ago
No Image

ഹൃദയാഘാതം: മലയാളി യുവാവ് ദോഹയിൽ അന്തരിച്ചു

qatar
  •  17 minutes ago
No Image

കുഞ്ഞ് ആലിന് ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ വിട നൽകാൻ നാട്

Kerala
  •  an hour ago
No Image

എസ്‌ഐആർ വിവരങ്ങൾക്കെന്ന പേരിൽ വിളിച്ചുവരുത്തി; കാമുകിയുടെ ഭർത്താവിനെ ബിഎൽഒ കൊലപ്പെടുത്തി; മൃതദേഹം വെട്ടിമുറിച്ചു, കനാലിൽ തള്ളി

National
  •  8 hours ago
No Image

ചാലക്കുടി നഗരമധ്യത്തിൽ കുരങ്ങിന്റെ പരാക്രമം; വീട്ടമ്മമാർക്ക് നേരെ ആക്രമണം; ഗുരുതര പരുക്ക്

Kerala
  •  9 hours ago