റെയില്‍വേ ക്രോസ്സിന് സമീപമുള്ള മദ്യവില്‍പ്പനശാല അപകടകരമെന്ന്
കരുനാഗപ്പള്ളി: ശാസ്താംകോട്ട കരുനാഗപ്പള്ളി റോഡില്‍ മാളിയേക്കല്‍ റയില്‍വേ സ്റ്റേഷന് സമീപം വെയര്‍ഹൗസിങ് കോര്‍പറേഷന്‍ കെട്ടിടത്തില്‍ ആരംഭിച്ച ബിവറേജ് മദ്യവില്‍പനശാല റയില്‍വേ ദുരന്തങ്ങളും റോഡപകടങ്ങളും വരുത്തിവയ്ക്കുമെന്ന് മനുഷ്യാവകാശ സാമൂഹിക നീതിഫോറം സംസ്ഥാന കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
മദ്യലഹരിയില്‍ റയില്‍വേഗേറ്റ് അടച്ചിടുമ്പോഴും മദ്യപന്‍മാര്‍ മദ്യവുമായി റയില്‍ ക്രോസ്സ് ചെയ്തുവരുന്നു. ആരാധനാലയങ്ങളും ഗവണ്‍മെന്റ് പോളിടെക്‌നിക്കിനും സമീപം ജനവാസ കേന്ദ്രത്തിലാണ് മദ്യശാല തുടങ്ങിയത്. പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും സ്ത്രീകള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന മദ്യവില്‍പനശാല ജനവാസം കുറഞ്ഞസ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ചെയര്‍മാന്‍ കെ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ബി.മോഹന്‍, എന്‍.മൈതീന്‍കുഞ്ഞ്, തഴവ സത്യന്‍, മുനമ്പത്ത്ഷിഹാബ്, ശശിധരന്‍അനിയന്‍സ്, എ.മുഹമ്മദ്കുഞ്ഞ്, കടയ്ക്കാട് ബഷീര്‍, ഇസ്മയില്‍കുഞ്ഞ്, രമണന്‍, രാജി ഉണ്ണികൃഷ്ണന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."