HOME
DETAILS

ശ്രീലങ്കയില്‍ രണ്ട് മുസ്‌ലിം ഗവര്‍ണര്‍മാര്‍ രാജിവച്ചു

  
backup
June 03 2019 | 17:06 PM

%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d


കൊളംബോ: ഏപ്രില്‍ 21ലെ സ്‌ഫോടനങ്ങളും തുടര്‍ന്നുണ്ടായ കലാപങ്ങളും അടങ്ങുമ്പോഴേക്കും ശ്രീലങ്കയില്‍ മുസ്‌ലിംവിരുദ്ധത ആളിക്കത്തിച്ച് ബുദ്ധസന്യാസിമാര്‍. രാജ്യത്തെ ഉന്നത പദവികളിലുള്ള മൂന്നു മുസ്‌ലിം രാഷ്ട്രീയ നേതാക്കളെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ബുദ്ധസന്യാസിമാരുടെ നേതൃത്വത്തില്‍ തീര്‍ഥാടനനഗരമായ കാന്‍ഡിയില്‍ നടത്തിയ പ്രകടനത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. 258 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റര്‍ദിന ഭീകരാക്രമണത്തില്‍ പ്രതിഷേധിക്കാനെന്ന പേരിലായിരുന്നു പ്രകടനം. ആക്രമണത്തില്‍ മുസ്‌ലിം നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ് ബുദ്ധസന്യാസിമാരുടെ ആരോപണം. ഇതോടനുബന്ധിച്ച് നഗരത്തില്‍ 115 കി.മീ പരിധിയിലെ മുഴുവന്‍ കടകമ്പോളങ്ങളും ഓഫിസുകളും ഇന്നലെ അടഞ്ഞുകിടന്നു.


അതിനിടെ നേരത്തെ പ്രസിഡന്റ് സിരിസേന നിയമിച്ച രണ്ട് മുസ്‌ലിം ഗവര്‍ണര്‍മാര്‍ രാജിവച്ചു. പടിഞ്ഞാറന്‍ പ്രവിശ്യാ ഗവര്‍ണര്‍ ആസാദ് സാലി, കിഴക്കന്‍ പ്രവിശ്യാ ഗവര്‍ണര്‍ ഹിസ്ബുല്ല എന്നിവരാണ് പ്രസിഡന്റിന് രാജി നല്‍കിയത്. രാജി സിരിസേന സ്വീകരിച്ചിട്ടുണ്ട്. ഇതോടെ പ്രമുഖ ബുദ്ധസന്യാസി അതുരാലിയ രത്‌ന ഒരാഴ്ചയായി തുടര്‍ന്നുവന്ന 'മരണനോമ്പ് 'അവസാനിപ്പിച്ചു. കാന്‍ഡിയിലെ ദന്തക്ഷേത്രത്തിനകത്തുവച്ചായിരുന്നു ഇത്. മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷപ്രസംഗങ്ങള്‍ നടത്തി പ്രശസ്തനായ മറ്റൊരു ബുദ്ധസന്യാസിയായ ഗാലഗൊഡാട്ടെ ജ്ഞാനസാരയും ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ മാസം പ്രസിഡന്റ് മാപ്പ് നല്‍കിയതിനെ തുടര്‍ന്നാണിയാള്‍ ജയില്‍മോചിതനായത്. മുസ്‌ലിം സമുദായക്കാരായ രണ്ട് പ്രവിശ്യാ ഗവര്‍ണര്‍മാരെയും വാണിജ്യമന്ത്രി റിഷാദ് ബതിയുദ്ദീനെയും പിരിച്ചുവിടണമെന്നായിരുന്നു പാര്‍ലമെന്റ് അംഗം കൂടിയായ അതുരാലിയ രത്‌നയുടെ ആവശ്യം. ബതിയുദ്ദീനെ പുറത്താക്കുകയാണെങ്കില്‍ അദ്ദേഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബുദ്ധമതക്കാര്‍ക്ക് ഭൂരിപക്ഷമുള്ള സര്‍ക്കാരില്‍ നിന്ന് മുഴുവന്‍ മുസ്‌ലിം മന്ത്രിമാരും രാജിവയ്ക്കാനാണ് സാധ്യതയെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നു.


അതേസമയം, ഐ.എസ് ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തിന്റെ പേരില്‍ മുസ്‌ലിംകളോട് ശത്രുത പാടില്ലെന്നു നേരത്തെ പറഞ്ഞിരുന്ന കൊളംബോയിലെ കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്തും ഇന്നലെ കാന്‍ഡിയില്‍ നടന്ന പ്രകടനത്തില്‍ പങ്കെടുത്തു. നീതി ലഭ്യമായിട്ടില്ലാത്തതിനാല്‍ ബുദ്ധസന്യാസിമാരുടെ പ്രചാരണത്തെ ക്രൈസ്തവരും പിന്തുണയ്ക്കുന്നതായി അദ്ദേഹം പറഞ്ഞു. എന്നാല്‍ കര്‍ദിനാള്‍ രഞ്ജിത്ത് വര്‍ഗീയതയെ പിന്തുണച്ചതിനെതിരേ സര്‍ക്കാര്‍ വക്താവും ധനമന്ത്രിയുമായ മംഗള സമരവീര രംഗത്തെത്തി. എം.പി രത്‌നത്തെ സന്ദര്‍ശിച്ചതിലൂടെ കര്‍ദിനാള്‍ വിദ്വേഷാഗ്നി കത്തിക്കുകയാണ് ചെയ്തതെന്നും വത്തിക്കാന്‍ ഇതു ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇതുവരെ പ്രാദേശിക തീവ്രവാദ സംഘടനയായ നാഷനല്‍ തൗഹീദ് ജമാഅത്തുമായി ബന്ധമുള്ള നൂറുപേരെ അറസ്റ്റ് ചെയ്തതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഭീകരാക്രമണത്തെ തുടര്‍ന്ന് രാജ്യത്തുടനീളം നടന്ന കലാപത്തില്‍ മുസ്‌ലിം പള്ളികളും മുസ്‌ലിംകളുടെ വ്യാപാരസ്ഥാപനങ്ങളും വീടുകളും ആക്രമിക്കപ്പെടുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ശ്രീലങ്കയിലെ രണ്ടു കോടിയിലധികം വരുന്ന ജനസംഖ്യയില്‍ 10 ശതമാനം മാത്രമേ മുസ്‌ലിംകളുള്ളൂ. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ കാന്‍ഡിയില്‍ നടന്ന മുസ്‌ലിംവിരുദ്ധ കലാപത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 200ലേറെ മുസ്‌ലിംകളുടെ വീടുകളും കടകളും തകര്‍ക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. ഇന്നലെ നടന്ന കൂറ്റന്‍ പ്രകടനവും ബുദ്ധസന്യാസിമാരുടെ പ്രകോപനങ്ങളും മുസ്‌ലിംകളെ വീണ്ടും ഭീതിയിലാക്കിയിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  9 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  10 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  10 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  10 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  10 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  10 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  10 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  10 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  10 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  10 days ago