HOME
DETAILS
MAL
യൂത്ത്‌ലീഗ് ദിനത്തില്‍ ദലിത് ഐക്യദാര്‍ഢ്യസംഗമം
backup
July 25 2016 | 21:07 PM
കോഴിക്കോട്: യൂത്ത്‌ലീഗ് ദിനമായ ജൂലൈ 30നു സംസ്ഥാനവ്യാപകമായി ദലിത് ഐക്യദാര്‍ഢ്യസംഗമം സംഘടിപ്പിക്കുമെന്നു മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം.സാദിഖലിയും ജനറല്‍ സെക്രട്ടറി സി.കെ.സുബൈറും പറഞ്ഞു. പഞ്ചായത്ത്തലത്തിലാണ് ഐക്യദാര്‍ഢ്യസംഗമങ്ങള്‍ നടക്കുക. അടിസ്ഥാന ജനവിഭാഗങ്ങളായ ദലിതുകളോടുള്ള കൊടുംക്രൂരതകള്‍ക്കെതിരേ രാജ്യത്തിന്റെ മനസാക്ഷി ഉണരേണ്ടതുണ്ട്. ഐക്യദാര്‍ഢ്യസംഗമത്തില്‍ രാഷ്ട്രീയ-സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. യൂത്ത്‌ലീഗ് ദിനത്തില്‍ നടന്നുവരുന്ന ഭാഷാസമര അനുസ്മരണ പ്രഭാഷണം, റിലീഫ് പ്രവര്‍ത്തനങ്ങള്‍, നിര്‍ധനവിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ പ്രോത്സാഹനം, പരിസര ശുചീകരണം തുടങ്ങിയ പരിപാടികളും നടക്കുമെന്നു നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."