HOME
DETAILS

കരിപ്പൂര്‍ ഭൂമി ഏറ്റെടുക്കല്‍ കീറാമുട്ടിയാകും :ഇന്ന് പ്രദേശവാസികളുടെ പ്രതിഷേധ മാര്‍ച്ച്

  
Web Desk
July 25 2016 | 22:07 PM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%86%e0%b4%9f%e0%b5%81




കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കലിനെതിരേ ഇന്ന് പ്രദേശവാസികളുടെ പ്രതിഷേധ മാര്‍ച്ച്. എയര്‍പോര്‍ട്ട് ഏരിയ കുടിയൊഴിപ്പിക്കല്‍ പ്രതിരോധസമിതിയുടെ നേതൃത്വത്തിലാണ് ഇന്നുരാവിലെ 10നു വിമാനത്താവള ലാന്‍ഡ് അക്വിസിഷന്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുക.
അശാസ്ത്രീയവും അനാവശ്യവുമായ സ്ഥലമെടുപ്പ് അനുവദിക്കില്ലെന്നും പല തവണയായി 12 തവണ ഭൂമി ഏറ്റെടുത്തതിന്റെ പേരില്‍ ദുരിതമനുഭവിക്കുന്നവരെ വീണ്ടും കുടിയൊഴിപ്പിക്കാനുളള ശ്രമം  ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് മര്‍ച്ച്. സ്ഥലമെടുപ്പ് വിഷയത്തില്‍ സര്‍ക്കാരിനെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സമരസമിതി പറയുന്നു.
 ഭൂമി ഏറ്റെടുക്കലിനെതിരേ പ്രദേശവാസികള്‍ രംഗത്തുവരുന്നതോടെ സര്‍ക്കാരിനു സ്ഥലമെടുപ്പ് കീറാമുട്ടിയാകും. കഴിഞ്ഞ ഇടതുപക്ഷ  ഭരണകാലത്താണു സ്ഥലമെടുപ്പിനായി കരിപ്പൂരില്‍ ലാന്‍ഡ് അക്വിസിഷന്‍ ഓഫിസ് തുറന്നത്. എതിര്‍പ്പിനെ തുടര്‍ന്ന് ഭൂമി ഏറ്റെടുക്കല്‍ നടന്നില്ല. പിന്നീടുവന്ന യു.ഡി.എഫ്  സര്‍ക്കാരിനും സ്ഥലമേറ്റെടുക്കാനായില്ല. പുതിയ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍  നടപടികള്‍ വേഗത്തിലാക്കാനുളള ശ്രമത്തിനിടയിലാണ് പ്രതിഷേധങ്ങള്‍  വീണ്ടുമുയരുന്നത്.


പളളിക്കല്‍, കൊണ്ടോട്ടി, നെടിയിരുപ്പ്  വില്ലേജുകളില്‍ നിന്നായി 385 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കാനൊരുങ്ങുന്നത്. പുതിയ ടെര്‍മിനല്‍ നിര്‍മാണമാണ് പളളിക്കല്‍ വില്ലേജ് സ്ഥലത്ത് ഉദ്ദേശിക്കുന്നത്. എന്നാല്‍ കരിപ്പൂരില്‍ 120 കോടി മുടക്കി പുതിയ ടെര്‍മിനല്‍ നിര്‍മാണം ആരംഭിച്ചിട്ടുമുണ്ട്. നിലവിലെ ടെര്‍മിനലില്‍ 1500 പേരെയും പുതിയ ടെര്‍മിനലില്‍ 1000 പേരെയുംഉള്‍ക്കൊളളാനാകും.  എയര്‍ട്രാഫിക് കണ്‍ട്രോള്‍ സംവിധാന പ്രകാരം ഒരുമണിക്കൂറില്‍ ആറ് വിമാനങ്ങള്‍ക്ക്  വന്നിറങ്ങാന്‍ കരിപ്പൂരില്‍ സൗകര്യമുണ്ട്.
       റണ്‍വെ നിളംകൂട്ടല്‍, റണ്‍വെ സ്ട്രിപ്പ് വീതി കൂട്ടല്‍, ടെര്‍മിനല്‍ നിര്‍മാണം എന്നിവയ്ക്കാണ്  സ്ഥലമേറ്റെടുക്കുന്നതെന്നാണ് എയര്‍പോര്‍ട്ട് അഥോറിറ്റിയുടെ വാദം. എന്നാല്‍  ഇക്കാലമത്രയും വലിയ വിമാനങ്ങള്‍ സുരക്ഷിതമായി കരിപ്പൂരിലിറങ്ങിയതാണ്. ബി-747, ബി-777, എ-330 തുടങ്ങിയ വിമാനങ്ങള്‍ കഴിഞ്ഞവര്‍ഷം ഏപ്രില്‍ 30 വരെ സുഖകരമായി സര്‍വിസ് നടത്തിയതാണ്.
   ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍  ഓര്‍ഗനൈസേഷന്‍ (ഐ.സി.എ.ഒ) മാനദണ്ഡമനുസരിച്ച് 300 മീറ്റര്‍ റണ്‍വെ സ്ട്രിപ്പ് ആവശ്യമാണ്. കരിപ്പൂരില്‍ ഇത് 150 മീറ്ററാണ്. തിരുവനന്തപുരം, ഗോവ, ജയ്പൂര്‍, ലക്‌നൗ, അഹമ്മദാബാദ്  തുടങ്ങിയ വിമാനത്താവളങ്ങളിലെല്ലാം റണ്‍വെ സ്ട്രിപ്പ് 150  മീറ്ററാണുളളത്. 2850 മീറ്റര്‍ നീളമാണ് കരിപ്പൂര്‍ റണ്‍വെയ്ക്കുളളത്. റണ്‍വെ നീളം കൂട്ടുന്നതിനടക്കം മണ്ണിട്ട് നിലവിലെ  റണ്‍വെയുടെ ഉയരത്തിലെത്തണമെങ്കില്‍ ലക്ഷക്കണക്കിന് ക്യൂബിക്ക് മണ്ണ് ആവശ്യമാണ്. 1996 ല്‍ റണ്‍വെ നീളം കൂട്ടുന്നതിന് 51 ഏക്കര്‍ നികത്താനായി  സമീപത്തെ മലകളും കുന്നുകളും ഇടിച്ച് നിരപ്പാക്കിയതാണ്. ഇതിനാവട്ടെ എട്ട് വര്‍ഷം സമയവുമെടുത്തു. നിലവില്‍ അഥോറിറ്റിയുടെ കൈവശമുളള ഒഴിഞ്ഞ  സ്ഥലത്ത് വികസനം നടത്തി നാട്ടുകാരെ കുടിയൊഴിപ്പിക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്നാണ് സമരസമിതിയുടെ ആവശ്യം.   
ഏറ്റെടുക്കാനൊരുങ്ങുന്നത് 385 ഏക്കര്‍ ഭൂമി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹരിയാനയിൽ 35-കാരി ട്രെയിനിൽ കൂട്ടബലാത്സംഗത്തിന് ഇരയായി; ഒരു കാൽ നഷ്ടപ്പെട്ടു, ചികിത്സയിൽ

National
  •  4 days ago
No Image

സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരണത്തിന്റെ വക്കിലെത്തിയ എന്നെ രക്ഷിച്ചത് സ്വകാര്യ ആശുപത്രി; വീണ്ടും വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ

Kerala
  •  4 days ago
No Image

പത്തനംതിട്ടയിൽ പാറമടയിൽ അപകടം: ഹിറ്റാച്ചിക്ക് മുകളിൽ കൂറ്റൻ പാറ വീണു, തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം

Kerala
  •  4 days ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരേ മാനനഷ്ടക്കേസ്

Kerala
  •  4 days ago
No Image

"മക്കളുടെ വീൽചെയറും കൂടെ ഉപയോ​ഗിക്കാൻ സൗകര്യമുള്ള വീടായിരിക്കണം, കണ്ടെത്താൻ കുറെ ശ്രമിച്ചു" : ഔദ്യോഗിക വസതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

National
  •  4 days ago
No Image

26/11 മുംബൈ ഭീകരാക്രമണം: ആക്രമണം നടന്ന ദിവസം മുംബൈയിൽ, പാകിസ്ഥാൻ സൈന്യത്തിന്റെ വിശ്വസ്തൻ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുഖ്യ ഗൂഢാലോചനക്കാരൻ 

National
  •  4 days ago
No Image

ചര്‍ച്ച പരാജയം: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

Kerala
  •  4 days ago
No Image

ടെക്സസിൽ മിന്നൽ പ്രളയത്തിന്റെ ഭീകരത: മരങ്ങളിൽ കുടുങ്ങിയ മൃതദേഹങ്ങൾ നീക്കം ചെയ്യുന്നത് ദുഷ്കരം, ഒഴുകിപോയ പെൺകുട്ടികളെ ഇപ്പോഴും കണ്ടെത്താനായില്ല

International
  •  4 days ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് ഗസ്സയില്‍ നിന്ന് വീണ്ടും മിസൈല്‍; ആക്രമണം നിരിമിലെ കുടിയേറ്റങ്ങള്‍ക്ക് നേരെ, ആര്‍ക്കും പരുക്കില്ലെന്ന് സൈന്യം

International
  •  4 days ago
No Image

ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാനത്തുടനീളം പ്രതിഷേധം: പലയിടത്തും സംഘര്‍ഷം

Kerala
  •  4 days ago