പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയവരെ മന്ത്രി അപമാനിച്ചതായി ആക്ഷേപം
കാസര്‍കോട്: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയ ജില്ലയിലെ ജനങ്ങളെ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അപമാനിച്ചതായി ആക്ഷേപം. മന്ത്രി ചിലരുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി ചിലരെ മാത്രം ആദരിച്ചത് ജില്ലക്ക് നാണക്കേടാണെന്ന് കാസര്‍കോട് പൗരവകാശ സംരക്ഷണ സമിതി യോഗം കുറ്റപ്പെടുത്തി.
പ്രളയക്കെടുതിയുണ്ടായപ്പോള്‍ ജില്ലയിലെ ജനങ്ങളും ജനപ്രതിനിധികളും മുഴുവന്‍ രാഷ്ട്രീയ-സാമൂഹ്യ-മത-സാംസ്‌കാരിക സംഘടനകളും ക്ലബുകളും യുവാക്കളും വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും തൊഴിലാളികളും വ്യാപാരികളും വ്യവസായികളും ഒരേ മനസോടെ കാരുണ്യ പ്രവര്‍ത്തനങ്ങളും ധനസഹായങ്ങളും നടത്തിയത് സമാനതകളില്ലാത്ത രീതിയിലായിരുന്നു.കഴിഞ്ഞ ദിവസം റവന്യു മന്ത്രി ജനമൈത്രി പൊലിസിന്റെ ചടങ്ങില്‍ വച്ച് ചിലരുടെ സ്വന്തക്കാര്‍ക്കുമാത്രം പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും ജനമൈത്രി പൊലിസിന്റെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കും ജനമൈത്രി പൊലിസിന്റെ വിഭവശേഖരണത്തിന് അരിയും മറ്റും നല്‍കിയവര്‍ക്കുമാണ് ആദരവ് നല്‍കിയതെന്നും യോഗം ആരോപിച്ചു.
പി. അനില്‍കുമാര്‍ അധ്യക്ഷനായി. പി.വി മധുസൂദനന്‍, എം.കെ ഖമറുദ്ദീന്‍, പി.ബി മൊയ്തീന്‍, റസാഖ് തെരുവത്ത്, ആസിഫ് പള്ളിക്കാല്‍, ലിറിന്‍ ജോസഫ്, പി.കെ അമാനു, ഹമീദ് ബാങ്കോട്, എം.കെ സുല്‍ഫിക്കര്‍, നവാസ്, പി. മുരളിധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."