കൊയിലാണ്ടി സ്വദേശിയുടെ മൃതദേഹം ബഹ്റൈനില്‍ ഖബറടക്കി
മനാമ: ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായ കോഴിക്കോട് കൊയിലാണ്ടി സ്വദേശി പി.വി. ഷിനാസിന്റെ (43) മൃതദേഹം ബഹ്റൈനിൽ ഖബറടക്കി.
നിലവില്‍ ബഹ്റൈനില്‍ ബിസിനസ് ചെയ്തു വരുന്ന ഷിനാസ് നേരത്തെ മസ്കത്തിലെ എം.എച്ച്.ഡി കമ്പനി മാനേജറായും ജോലി ചെയ്തിരുന്നു.
മീത്തലെകണ്ടി പള്ളിക്കു സമീപം മുഹമ്മദ് ഉമറിന്റെയും പരേതയായ ടി.കെ. ആയിഷയുടെയും മകനാണ്.
ഭാര്യ: റഹീബ മയലക്കര. മക്കൾ: സാഹിൽ ഷിനാസ്, ആയിഷ ഷെസ. സഹോദരങ്ങൾ: ഷബീബ (എ.വി ട്രാവൽസ്), ഫാത്തിമ (കൊയിലാണ്ടി).
ബഹ്റൈന്‍ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മറ്റിയുടെ നേതൃത്വത്തിലാണ് മയ്യത്ത് പരിപാലന കർമങ്ങളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയത്.
ബഹ്റൈനിലെ കാനൂ മസ്ജിദ് ഖബറിസ്ഥാനില്‍ നടന്ന ഖബറടക്ക ചടങ്ങില്‍ ബഹ്റൈനിലെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, കെ.എം.സി.സി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കു പുറമെ സൗദിയിലെ ബന്ധുക്കളും പങ്കെടുക്കാനെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."