HOME
DETAILS

തകരുന്ന ഇന്ത്യന്‍ സാമ്പത്തിക രംഗം

  
backup
October 26 2020 | 01:10 AM

8484864684-2

 


ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ അടിയന്തര നടപടി വേണമെന്നും അതിന് സാധിച്ചില്ലെങ്കില്‍ തൊഴില്‍ രഹിതരായ യുവാക്കള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങുന്ന സാഹചര്യമുണ്ടാകുമെന്നും ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളും വ്യാജവാര്‍ത്തകളും കൊണ്ട് പ്രശ്‌നങ്ങളില്‍നിന്ന് അധികകാലം ശ്രദ്ധതിരിക്കാനാവില്ലെന്ന് ഓര്‍മിപ്പിച്ച അദ്ദേഹം കുറഞ്ഞ വിലക്ക് ഇറക്കുമതി സാധ്യമായിരിക്കേ കൂടിയ ചെലവില്‍ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി വഴി ഇവിടെ ഉല്‍പാദിപ്പിക്കാന്‍ ശ്രമിക്കുന്നത് രാജ്യത്തിന്റെ നട്ടെല്ലൊടിക്കുമെന്നും സൂചിപ്പിച്ചിട്ടുണ്ട്. കയറ്റുമതി, ഇറക്കുമതി നയങ്ങളിലെ തലതിരിഞ്ഞ സമീപനങ്ങളും ലാഭകരമല്ലാത്ത പദ്ധതികളും കൂപ്പുകുത്തുന്ന രാജ്യത്തിന്റെ തകര്‍ച്ചയുടെ ആക്കം കൂട്ടുകയാണ്.


രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യവും പണപ്പെരുപ്പവും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ആളോഹരി വരുമാനത്തില്‍ ദരിദ്ര പിന്നോക്ക രാജ്യങ്ങളേക്കാള്‍ പിന്നിലേക്ക് കൂപ്പുകുത്തുന്നു. മൊത്ത ആഭ്യന്തര ഉല്‍പാദനം (ജി.ഡി.പി) മുന്‍പെങ്ങുമില്ലാത്ത വിധം തകര്‍ന്നിരിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില ദിനേന കുത്തന വര്‍ധിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ആര്‍.ബി.ഐ മുന്‍ ഗവര്‍ണറുടെ മുന്നറിയിപ്പ് ഏറെ ഗൗരവമുള്ളത് തന്നെയാണ്.


ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജി.ഡി.പി 10.3 ശതമാനം കുറയുമെന്നും ആളോഹരി വരുമാനത്തില്‍ ബംഗ്ലാദേശിനേക്കാള്‍ താഴെയാകും ഇന്ത്യയുടെ സ്ഥാനമെന്നും ഐ.എം.എഫ് വിലയിരുത്തല്‍ പുറത്തുവന്നത് ഏതാനും ദിവസം മുന്‍പാണ്. കൊവിഡും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണുമാണ് ജി.ഡി.പി കുറവിന് കാരണമായി പറയുന്നത്. വികസ്വര രാജ്യങ്ങളില്‍ ഏറ്റവും വലിയ തകര്‍ച്ചയെ അഭിമുഖീകരിക്കുക ഇന്ത്യയാവുമെന്നും സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് രാജ്യം കൂപ്പുകുത്തുമെന്നും ഐ.എം.എഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബംഗ്ലാദേശ് ജി.ഡി.പി നാല് ശതമാനം വര്‍ധിച്ച് 1,888 ഡോളറായി ഉയര്‍ന്നതായും ഇന്ത്യയുടെ പ്രതിശീര്‍ഷ ജി.ഡി.പി 10.5 ശതമാനം ഇടിഞ്ഞ് 1,877 ഡോളറിലെത്തിയതായും ഐ.എം.എഫ് കണക്ക് വ്യക്തമാക്കുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ ദക്ഷിണേഷ്യയിലെ ദരിദ്ര രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാമത്തേതായി ഇന്ത്യ മാറും. പാകിസ്താനും നേപ്പാളും മാത്രമാണ് പ്രതിശീര്‍ഷ ജി.ഡി.പിയില്‍ ഇന്ത്യയ്ക്ക് താഴെയുള്ളത്. ഭൂട്ടാന്‍, ബംഗ്ലാദേശ്, മാലദ്വീപ്, ശ്രീലങ്ക എന്നീ സംസ്ഥാനങ്ങള്‍ ഇന്ത്യയെ മറികടക്കും. വികസ്വര രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടിയുണ്ടാകുക ഇന്ത്യക്കാകുമെന്നത് ഞെട്ടലുണ്ടാക്കുന്നതാണ്. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ തകര്‍ച്ചയാണ് ഇതെന്നും ഐ.എം.എഫ് പറയുന്നുണ്ട്.


കൊവിഡ് ലോക്ക്ഡൗണ്‍ കാരണം കൃഷി ചെയ്യാന്‍ സാധിക്കാതെ പോയതിന്റെ അനന്തരഫലം ഇന്ന് അനുഭവിക്കുന്നുണ്ട്. നിത്യോപയോഗ സാധനങ്ങള്‍ക്ക് പൊള്ളുന്ന വിലയാണ്. പെട്രോളിന്റെ അനാവശ്യ വിലവര്‍ധന കാരണം ചരക്കു കൂലി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. എല്ലാ തൊഴില്‍ മേഖലയിലും ഇത് പ്രതിഫലിക്കുന്നുണ്ട്. ഇവ മറികടക്കാന്‍ സ്വാഭാവികമായും വീണ്ടും കടം എടുക്കും. ഇത് ആളോഹരി കടം വര്‍ധിപ്പിക്കും. തിരിച്ചടയ്ക്കാന്‍ കഴിയാതെ പലിശയും പിഴപ്പലിശയും കെട്ടിക്കിടന്ന് കടം കുമിഞ്ഞുകൂടുമ്പോള്‍ രാജ്യം മാന്ദ്യത്തില്‍ നിന്ന് മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയാണ്. 1991 മുതല്‍ 2019 വരെ ശരാശരി 6.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്ന ഇന്ത്യന്‍ ജി.ഡി.പിയാണ് ഇപ്പോള്‍ 10.3 ശതമാനത്തിലേക്ക് ചുരുങ്ങുന്നത്. എവിടെ നിന്നെടുത്ത കടമായാലും പൊതുകടം പലിശയടക്കം തിരിച്ചുനല്‍കണം. ഇത്തരം കടബാധ്യതയുടെ വര്‍ധന രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് വേഗത കൂട്ടും. ഐ.എം.എഫ് റിപ്പോര്‍ട്ട് അനുസരിച്ച് കടബാധ്യതയില്‍ 2019ല്‍ 170 രാജ്യങ്ങളില്‍ 94ാം സ്ഥാനത്താണ് ഇന്ത്യ.


കടം എടുത്താല്‍ തിരിച്ചടക്കാനുതകുന്ന രീതിയില്‍ ആ പണം കൊണ്ട് ഉല്‍പാദനം നടക്കണം. മൂലധനാഷ്ഠിതമല്ലാത്ത കാര്യങ്ങള്‍ക്ക് ചെലവഴിക്കുമ്പോള്‍ തകര്‍ച്ച ഉറപ്പാണ്. ജി.എസ്.ടി വരുമാന നഷ്ടം നികത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കടം നല്‍കുന്നതിനും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും സബ്‌സിഡി നല്‍കാനും വര്‍ഗീയത കല്‍പിച്ച് ക്ഷേത്രങ്ങളും പ്രതിമകളും പണിയാനും പണം ചെലവഴിക്കുമ്പോള്‍ എവിടുന്ന് തിരിച്ചടയ്ക്കാന്‍ സാധിക്കും? ഫലമോ രാജ്യത്തിന്റെ പൊതുകടം വര്‍ധിക്കുന്നു. ഇതെല്ലാം വിശകലനം ചെയ്താണ് ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ഇന്ത്യയുടെ പൊതുകടം ജി.ഡി.പിയുടെ 90 ശതമാനം ആയി മാറുമെന്ന് ഐ.എം.എഫ് പ്രഖ്യാപിച്ചിരിക്കുന്നത്. നോട്ടു നിരോധനവും ജി.എസ്.ടിയും തകര്‍ത്ത സാമ്പത്തിക രംഗത്തിനു മേല്‍ കൊവിഡിന്റെ ആഘാതം കൂടിയായപ്പോള്‍ തകര്‍ച്ച പൂര്‍ണമായെന്ന് ചുരുക്കം.


ദാരിദ്ര്യവും തൊഴിലില്ലായ്മയും ക്ഷുഭിതയൗവനത്തെ തെരുവില്‍ ഇറക്കുമെന്ന രഘുറാം രാജന്റെ മുന്നറിയിപ്പ് വെറുതെയല്ല. വര്‍ഗീയതയും വ്യാജവാര്‍ത്തകളും കൊണ്ട് വിശപ്പ് മാറില്ലെന്ന് യുവത തിരിച്ചറിയുക തന്നെ ചെയ്യും. അന്ന് നേരിടാന്‍ വിടുവായിത്തം കൊണ്ട് മാത്രം സാധിക്കില്ല എന്ന് ഭരണാധികാരികള്‍ ഓര്‍ക്കുന്നത് നന്ന്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സരിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടല്ലെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി; പാതിരാ പരിശോധനയില്‍ സ്ഥാനാര്‍ഥിയുടെ വാദങ്ങള്‍ തള്ളി സി.പി.എം

Kerala
  •  a month ago
No Image

കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറി; പങ്കെടുത്ത് പാലക്കാട്ടെ സ്ഥാനാര്‍ഥികള്‍

Kerala
  •  a month ago
No Image

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്‍ പതിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

Kerala
  •  a month ago
No Image

ശബരിമല തീര്‍ഥാടകര്‍ നിര്‍ബന്ധമായും ആധാര്‍ കയ്യില്‍കരുതണം; അറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

Kerala
  •  a month ago
No Image

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനം: 3 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

Kerala
  •  a month ago
No Image

16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago