ഇംഗ്ലണ്ടിനെ അടിച്ചൊതുക്കി പാകിസ്താന്‍
നോട്ടിങ്ഹാം: ലോകകപ്പിന് മുന്‍പേ നടന്ന ഏകദിന പരമ്പരയില്‍ പാകിസ്താന്‍ ഇംഗ്ലണ്ടിനെ പഠിക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ ബൗളിങ്, ബാറ്റിങ് ശൈലിയെ കുറിച്ച് കൂടുതല്‍ മനസിലാക്കിയ പാകിസ്താന്‍ ഒടുവില്‍ ലോകകപ്പില്‍ തിരിച്ചടിച്ചു. ലോകകപ്പിന് മുന്‍പ് നടന്ന പരമ്പര 4-0ത്തിന് അടിയറവയ്‌ക്കേണ്ടി വന്ന പാകിസ്താന്‍ ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരേ മികച്ച സ്‌കോറാണ് നേടിയത്. നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സാണ് പാകിസ്താന്‍ അടിച്ച് കൂട്ടിയത്.
ടോസ് നേടിയ ഇംഗ്ലണ്ട് പാകിസ്താനെ ബാറ്റിങിനയക്കുകയായിരുന്നു. നോട്ടിങ്ഹാമിലെ ബാറ്റിങ് പിച്ചിന്റെ ആനുകൂല്യം മുതലെടുത്ത പാകിസ്താന്‍ മികച്ച ബാറ്റിങാണ് കാഴ്ചവച്ചത്. മൂന്ന് താരങ്ങള്‍ പാക് നിരയില്‍ അര്‍ധസെഞ്ചുറി നേടി. ഓപ്പണിങ്ങില്‍ തന്നെ പാകിസ്താന് മികച്ച തുടക്കമാണ് ലഭിച്ചത്. ഇംഗ്ലണ്ടിന്റെ പേസ് പടയെ ശ്രദ്ധയോടെ നേരിട്ട ഫഖര്‍ സമാന്‍ - ഇമാമുല്‍ ഹഖ് സഖ്യം ഓപ്പണിങ്ങില്‍ 82 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
ഇമാമുല്‍ ഹഖ് 44 റണ്‍സും ഫഖര്‍ 36 റണ്‍സുമെടുത്തു. ഇരുവരേയും മടക്കി മൊയീന്‍ അലിയാണ് ഇംഗ്ലണ്ടിന് ആശ്വാസം നല്‍കിയത്. പിന്നീടെത്തിയ ബാബര്‍ അസം 64 റണ്‍സും മുഹമ്മദ് ഹഫീസ് 84 റണ്‍സുമായി പാകിസ്താനെ വമ്പന്‍ സ്‌കോറിലേക്ക് നയിച്ചു. 62 പന്ത് നേരിട്ട ഹഫീസ് എട്ട് ബൗണ്ടറിയും രണ്ട് സിക്‌സറും അടിച്ച് വെടിക്കെട്ട് ഇന്നിങ്‌സാണ് കാഴ്ച്ചവച്ചത്. ക്യാപ്റ്റന്‍ സര്‍ഫറസ് അഹമ്മദ് 55 റണ്‍സെടുത്ത് മികച്ച പ്രകടനം നടത്തി. ഇംഗ്ലണ്ട് നിരയില്‍ മോയിന്‍ അലി മൂന്നും മാര്‍ക്ക് വുഡ് രണ്ടും വിക്കറ്റെടുത്തു. മത്സരത്തില്‍ നാല് ക്യാച്ചുകളെടുത്ത ക്രിസ് വോക്‌സ് ലോകകപ്പിലെ ഒരു മത്സരത്തില്‍ നാല് ക്യാച്ചുകളെടുക്കുന്ന നാലാമത്തെ താരമായി.
മറുപടി ബാറ്റിങില്‍ ഇംഗ്ലണ്ട് 47.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷടപ്പെടുത്തി 320 റണ്‍സെടുത്തിട്ടുണ്ട്. ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട് (107), ജോസ് ബട്‌ലര്‍ (103) എന്നിവര്‍ സെഞ്ചുറി നേടി.
തല്ല് വാങ്ങി ജോഫ്ര ആര്‍ച്ചര്‍
ലോകകപ്പിന് മുന്‍പ് മികച്ച പ്രകടനം പുറത്തെടുത്ത് ഡേവിഡ് വില്ലിക്ക് പകരക്കാരനായെത്തിയ ജോഫ്ര ആര്‍ച്ചര്‍ക്ക് പക്ഷേ ഇന്നലെ മോശം ദിവസമായിരുന്നു. താരത്തിന്റെ പത്തോവര്‍ സ്‌പെല്ലിന്റെ തുടക്കം ഗംഭീരമായിരുന്നുവെങ്കിലും പിന്നീട് പാക് ബാറ്റ്‌സ്മാന്മാര്‍ മത്സരത്തില്‍ പിടിമുറുക്കിയതോടെ ജോഫ്ര ആര്‍ച്ചര്‍ക്ക് തലങ്ങും വിലങ്ങും തല്ല് കിട്ടുകയായിരുന്നു.
പത്തോവറില്‍ നിന്ന് 79 റണ്‍സാണ് ജോഫ്ര വഴങ്ങിയത്. 5 വൈഡ് എറിഞ്ഞ താരത്തിനു ഒരു വിക്കറ്റ് പോലും ലഭിച്ചില്ല. ക്രിസ് വോക്‌സ് എട്ടോവറില്‍ 71 റണ്‍സ് വഴങ്ങി.
ടേണിങ് പോയിന്റ്
വ്യക്തിഗത സ്‌കോര്‍ 14ല്‍ നില്‍ക്കെ പാകിസ്താന്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് ഫഹീസിനു ജീവന്‍ നല്‍കി ജേസണ്‍ റോയ് ക്യാച്ച് വിട്ടതാണ് ഇംഗ്ലണ്ടിന് തലവേദനയായത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 348 റണ്‍സ് നേടിയപ്പോള്‍ കൂട്ടത്തില്‍ ഏറ്റവും അപകടകാരിയായി മാറിയത് മുഹമ്മദ് ഹഫീസ് ആയിരുന്നു.
ആദില്‍ റഷീദ് എറിഞ്ഞ മത്സരത്തിന്റെ 25ാം ഓവറിന്റെ ആദ്യ പന്തില്‍ റോയ് കൈവിടുമ്പോള്‍ 14 റണ്‍സായിരുന്നു ഹഫീസ് നേടിയിരുന്നത്. തുടര്‍ന്ന് 42.4 ഓവറില്‍ പുറത്താകുമ്പോള്‍ ഹഫീസ് 62 പന്തില്‍ നിന്ന് 84 റണ്‍സാണ് നേടിയത്. 8 ഫോറും രണ്ട് സിക്‌സും സഹിതമായിരുന്നു ഹഫീസിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. സര്‍ഫറസുമായി നാലാം വിക്കറ്റില്‍ 80 റണ്‍സാണ് താരം നേടിയത്.
സ്‌കോര്‍ കാര്‍ഡ് പാകിസ്താന്‍
ഇമാമുല്‍ ഹഖ് സി ക്രിസ് വോക്‌സ് ബി മൊയീന്‍ അലി (44), ഫഖര്‍ സമാന്‍ സ്റ്റംപ് ജോസ് ബട്‌ലര്‍ ബി മൊയീന്‍ അലി (36), ബാബര്‍ അസം സി ക്രിസ് വോക്‌സ് ബി മൊയീന്‍ അലി (63), മുഹമ്മദ് ഫഫീസ് സി ക്രിസ് വോക്‌സ് ബി മൊയീന്‍ അലി (84), സര്‍ഫറസ് അഹമ്മദ് സി ആന്‍ഡ് ബി ക്രിസ് വോക്‌സ് (55), ആസിഫ് അലി സി ബൈര്‍സ്റ്റോ ബി മാര്‍ക് വുഡ് (14), ഷുഐബ് മാലിക് സി മോര്‍ഗന്‍ ബി ക്രിസ് വോക്‌സ് (8), വഹാബ് റിയാസ് സി ജോ റൂട്ട് ബി ക്രിസ് വോക്‌സ് (4), ഹസന്‍ അലി നോട്ടൗട്ട് (10), ഷദാബ് ഖാന്‍ നോട്ടൗട്ട് (10),
ആകെ 50 ഓവറില്‍ എട്ടിന് 348
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."