നിപാ: കേരളത്തിന് സഹായം ഉറപ്പുനല്‍കി കേന്ദ്രം; യു എന്‍ സംഘത്തെ കേരളത്തിലേക്ക് അയക്കുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി
ന്യൂഡല്‍ഹി: നിപാ വൈറസ് പടരുന്നതിനെക്കുറിച്ച് പഠിക്കാന്‍ യു എന്‍ സംഘത്തെ കേരളത്തിലേക്ക് അയക്കുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ ഹര്‍ഷവര്‍ധന്‍ ഉറപ്പു നല്‍കിയതായി കേരളത്തിലെ കോണ്‍ഗ്രസ് എം പി മാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് എം പി മാരായ ഹൈബി ഈഡന്‍, ടി എന്‍ പ്രതാപന്‍, ബെന്നി ബെഹനാന്‍ എന്നിവര്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിച്ചു.
പരിശോധന കിറ്റുകള്‍ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ലഭ്യമാക്കണമെന്നും നിപ നിയന്ത്രണ ലബോറട്ടറി കേരളത്തില്‍ സ്ഥാപിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈബി ഈഡന്‍, രമ്യ ഹരിദാസ് എന്നീ എംപി മാരാണ് കേന്ദ്ര ആരോഗ്യ മന്ത്രിയുമായി കൂടികാഴ്ച നടത്തിയത്.
അതേസമയം എയിംസില്‍ നിന്നുള്ള സംഘത്തെ കേരളത്തിലേക്ക് അയച്ചിട്ടുണ്ട്. നിപ ചികിത്സക്കുള്ള മരുന്ന് വിമാനത്തില്‍ കേരളത്തിലെത്തിക്കും. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ കണ്‍ട്രോള്‍ റൂം തുടങ്ങി. നമ്പര്‍: 011-23978046. ഇത് വഴി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ഏകോപിപ്പിക്കാമെന്നാണ് കേന്ദ്ര മന്ത്രി അറിയിച്ചത്. ആശങ്കയ്ക്ക് ഒരു അടിസ്ഥാനവുമില്ലെന്ന വിലയിരുത്തലാണ് കേന്ദ്രത്തിനും കേരള സര്‍ക്കാരിനും ഉള്ളത്. കേരളം ആവശ്യപ്പെടുന്ന എന്ത് സഹായവും ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാണ്. ആരോഗ്യ മന്ത്രി കെകെ ശൈലജയുമായി കേന്ദ്ര ആരോഗ്യമന്ത്രി ആശയ വിനിമയം നടത്തുന്നുണ്ട്. കേന്ദ്രത്തിലെ ആരോഗ്യ സെക്രട്ടറിമാരുടെ യോഗം വിളിച്ചു സ്ഥിതി വിലയിരുത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."