ടൗണില്‍ ഗതാഗതക്കുരുക്ക് : പൊലിസ് നടപടി സ്വീകരിക്കാത്തത് വഴിയാത്രക്കാര്‍ക്ക് ദുരിതം
കൊല്ലങ്കോട്: കൊല്ലങ്കോട് ടൗണില്‍ ഗതാഗതക്കുരുക്ക് അനുദിനം വര്‍ദ്ധിക്കുമ്പോഴും പൊലിസ് നടപടി സ്വീകരിക്കാത്തത് വഴിയാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ദുരിതമായി. ഗതാഗത സംവിധാനം നിയന്ത്രിക്കുവാനായി കൊല്ലങ്കോട് പഞ്ചായത്ത് ഓഫിസില്‍ മാസങ്ങള്‍ക്ക് മുമ്പ് പൊലിസ് വിളിച്ചുചേര്‍ത്ത ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനങ്ങള്‍ കൃത്യമായി യോഗം ചേര്‍ന്ന് നടപ്പില്‍ വരാത്താത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്.
കൊല്ലങ്കോട് ബ്ലോക്ക് ഓഫിസ് റോഡിലെ ബൈപ്പാസ് ആക്കി മാറ്റിയെങ്കിലും ഇതിലൂടെ ഇരുവശങ്ങളിലുമായി വാഹനങ്ങള്‍ സര്‍വിസ് നടത്തുന്നതിനാല്‍ കൊല്ലങ്കോട് ടൗണില്‍ ഗതാഗതക്കുരുക്ക് നിത്യകാഴ്ചയായി മാറിയിരിക്കുകയാണ്.
ടൗണില്‍ കൃത്യമായും ശാശ്വതമായും പരിഹാരം കണ്ടെത്തുന്നതിന് പൊലിസിന്റെ നേതൃത്വത്തില്‍ വീണ്ടും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് തീരുമാനങ്ങള്‍ നടപ്പിലാക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."