ഹജ്ജ്: അല്‍ഹിന്ദില്‍ ഗവ.നിരക്കിനേക്കാള്‍ കുറവ്
കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സ്‌പെഷല്‍ ക്വാട്ട വഴി ഈ വര്‍ഷം ഗവണ്‍മെന്റ് പാക്കേജിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഹജ്ജ് തീര്‍ഥാടനത്തിന് പോകാന്‍ അല്‍ഹിന്ദില്‍ അവസരം. താമസവും ഭക്ഷണവും ഉള്‍പ്പെടെ ഗ്രീന്‍ കാറ്റഗറിയില്‍ 2,81,500 രൂപയും അസീസിയ കാറ്റഗറിയില്‍ 2,43,500 രൂപയുമാണ് നിരക്ക്. ഗവണ്‍മെന്റ് പാക്കേജില്‍നിന്ന് വ്യത്യസ്തമായി ഭക്ഷണവും മറ്റു സൗകര്യങ്ങളും ഉള്‍പ്പെടെയുള്ള സേവനമാണ് അല്‍ഹിന്ദ് നല്‍കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
അല്‍ഹിന്ദ് ട്രാവല്‍സ് മുഖേന കുറഞ്ഞ നിരക്കില്‍ ഹജ്ജിന് പോകാന്‍ ആഗ്രഹിക്കുന്നവര്‍ അപേക്ഷ ജൂണ്‍ 12ന് മുന്‍പായി അല്‍ഹിന്ദിന്റെ ബ്രാഞ്ച് വഴി നല്‍കേണ്ടതാണെന്ന് കോര്‍പറേറ്റ് ഡയരക്ടര്‍ കെ.പി നൂറുദ്ദീന്‍, റീജ്യനല്‍ മാനേജര്‍ യാസര്‍ മുണ്ടോടന്‍, അല്‍ഹിന്ദ് ഹജ്ജ് ഉംറ കോ- ഓഡിനേറ്റര്‍ ഹാഷിം മക്ക എന്നിവര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: 94468 88444, 94460 66999, 94960 00549.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."