തുരുത്തി അക്രമം; പൊലിസ് നിഷ്ക്രിയത്വത്തിനെതിരേ യു.ഡി.എഫ്
എടച്ചേരി: തുരുത്തി സംഭവത്തില്‍ പൊലിസ് തുടരുന്ന നിഷ്ക്രിയത്വത്തിനെതിരേ പഞ്ചായത്ത് യു.ഡി.എഫ് പ്രക്ഷോഭത്തിനൊരുങ്ങുന്നു.
തുരുത്തിയില്‍ ജനതാദള്‍ (യു) പ്രവര്‍ത്തകരെ അക്രമിച്ച് പരുക്കേല്‍പ്പിച്ച സംഭവം കഴിഞ്ഞിട്ട് മാസം കഴിഞ്ഞെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലിസ് നടപടിക്കെതിരേയാണ് യു.ഡി.എഫ് സമരരംഗത്തിറങ്ങുന്നത്.
തങ്ങളുടെ പ്രവര്‍ത്തകരെ അക്രമിക്കുകയും കൃഷികള്‍ നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ജനതാദള്‍ പ്രവര്‍ത്തകര്‍ നല്കിയ കേസിലാണ് പൊലിസ് മൗനം പാലിക്കുന്നത്.
ഇതുസംബന്ധിച്ച് എടച്ചേരി പൊലിസില്‍ നല്കിയ പരാതിയില്‍ പൊലിസ് അന്വേഷണം ഭരണസ്വാധീനം ഉപയോഗിച്ച് അട്ടിമറിച്ച നടപടിയിലും യു.ഡി.എഫ് പ്രതിഷേധിച്ചു.
പൊലിസിന്റെ നീതിനിഷേധം തുടരുന്ന പക്ഷം യു.ഡി.എഫ് എടച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊലിസ് സ്റ്റേഷന് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. യോഗത്തില്‍ യു.ഡി.എഫ് എടച്ചേരി പഞ്ചായത്ത് ചെയര്മാന് ടി.കെ അഹമദ് മാസ്റ്റര്‍ അധ്യക്ഷനായി.
നാദാപുരം മണ്ഡലം കണ്‍വീനര്‍ അഡ്വ. എ. സജീവന്, പി.എം നാണു, യു.പി മൂസ മാസ്റ്റര്‍, എം.കെ പ്രേമദാസ്, എം.പി വിജയന് മാസ്റ്റര്‍, വത്സരാജ് മണലാട്ട്, ഗംഗാധരന് പാച്ചാക്കര, സി. പവിത്രന് മാസ്റ്റര്‍, പി.കെ അശോകന്, ടി.കെ ബാലന്, മുഹമ്മദ് ചുണ്ടയില്‍, ഒ.പി രാജന്, ഹമീദ് കുനിയില്‍, പി.കെ സത്യന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."