പ്രളയം കഴിഞ്ഞപ്പോള്‍ മാഞ്ഞാലിയില്‍ വിസ്മയം തീര്‍ത്ത് ബീച്ച് രൂപപ്പെട്ടു
പറവൂര്‍: പ്രളയം കഴിഞ്ഞപ്പോള്‍ മാഞ്ഞാലിയില്‍ ബീച്ച് രൂപപ്പെട്ടു. തേലത്തുരുത്തില്‍ മാഞ്ഞാലി പാലത്തിന് താഴെപെരിയാറിന്റെ തീരത്താണ് പ്രളയം പഞ്ചാരമണല്‍ കൊണ്ടൊരു ബീച്ച് തീര്‍ത്തത്. വെള്ളം പുഴയിലൊതുങ്ങിയതോടെ നാട്ടിലെത്തിയ ചെറുപ്പക്കാരാണ് പ്രളയം തീര്‍ത്ത പഞ്ചാര മണല്‍പ്പുറം ആദ്യം കണ്ടെത്തിയത്. വലിയതോതില്‍ മണല്‍ അടിഞ്ഞ് കൂടിയതോടെ പലസ്ഥലങ്ങളില്‍ നിന്നായി നിരവധി പേരാണ് ബീച്ചില്‍ ചിലവഴിക്കാനെത്തുന്നത്.
പ്രളയം കഴിഞ്ഞതിന്റെ പരിക്കുകള്‍ പരിഹരിച്ച് ബീച്ചിന് സമീപം ബോട്ട് ക്ലബും നാടന്‍ റസ്റ്റോറന്റും സജീവമാക്കാനുള്ള തയാറെടുപ്പിലാണ്് നാട്ടുകാരും ജനപ്രതിനിധകളും.
പ്രളയത്തില്‍ തേലത്തരുത്തിലെ എല്ലാ വീടുകളും മുങ്ങിയിരുന്നു. തേലത്തുരുത്തിലെ കേരള ഓഡിറ്റോറിയത്തില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങളെ നേരില്‍ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, എ.ഐ.സി.സി അധ്യക്ഷന്‍ രാഹൂല്‍ ഗാന്ധി, മെഗാസ്റ്റാര്‍ മമ്മുട്ടി ഉള്‍പ്പെടെയുള്ള ഒട്ടേറെ പ്രമുഖര്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."