ഈരാറ്റുപേട്ട കേന്ദ്രമായി താലൂക്ക് പ്രഖ്യാപനത്തിന് അരനൂറ്റാണ്ട്; നടപടി ഇന്നും ചുവപ്പ് നാടയില്‍
ഈരാറ്റുപേട്ട: അരനൂറ്റാണ്ട് മുമ്പ് പ്രഖ്യാപിക്കപ്പെട്ട ഈ രാറ്റുപേട്ട കേന്ദ്രമാക്കി പുതിയ താലൂക്ക് ഇനിയും യാഥാര്‍ത്ഥ്യമാകാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു.
1964 ജൂണ്‍ 29ന് അന്നത്തെ റവന്യൂ മന്ത്രി ടി.എ തൊമ്മന്‍ ഈ രാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിന്റെ ഉല്‍ഘാടത്തിന് ഈ രാറ്റു പേട്ട കേന്ദ്രമായി താലൂക്ക് അനുവദിക്കുമെന്ന് പ്രസ്താവിച്ചിരുന്നു. ബ്ലോക്ക് ഓഫീസിന് പഴയകെട്ടിടം പൊളിച്ച്പുതിയ കെട്ടിടം പണിതിട്ടും താലൂക്ക് മാത്രം ഈ രാറ്റുപേട്ടയിലുണ്ടായില്ല.2017 മാര്‍ച്ച് 29 ന് കോട്ടയം ജില്ലാ കളക്ടര്‍ മീനച്ചില്‍ താലൂക്കിലെ 9 വില്ലേജുകളും കാഞ്ഞിരപ്പള്ളി താലുക്കിലെ കുട്ടിക്കല്‍ വില്ലേജുകള്‍ ചേര്‍ത്ത് പൂഞ്ഞാര്‍ താലുക്ക് രൂപീകരിക്കണമെന്ന് റിപ്പോര്‍ട്ട് നല്‍കിയതാണ്. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഇതുവരെയും വെളിച്ചം കണ്ടില്ല.വളരെയധികം വികസന സാദ്ധ്യതയുള്ള പ്രദേശങ്ങള്‍ ഉള്‍കൊള്ളുന്നതാണ് നിര്‍ദ്ദിഷ്ട താലൂക്ക്.
ഭൂരിപക്ഷം വില്ലേജുകളും മലയോരമേഖലയിലാണ് സ്ഥിതിചെയ്യുന്നത്. ഈ മേഖലയിലെ വികസനത്തിന് ഈ താലൂക്കിന്റെ രൂപീകരണം വളരെയേറെ സഹായകരമാകും. ഹൈറേഞ്ചിന്റെ കവാടം എന്ന നിലയ്ക്കും കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസം സ്ഥലങ്ങളില്‍ ഒന്നായ വാഗമണ്ണിന്റെ തൊട്ടടുത്ത താലൂക്കെന്ന നിലയിലും ടൂറിസ്‌ററ് കേന്ദങ്ങളായ ഇലവിഴാപൂഞ്ചിറ, ഇല്ലിക്കല്‍ മല, മാര്‍മല അരുവി, അയ്യമ്പാറ എന്നീ പ്രദേശങ്ങള്‍ ഉള്‍കൊള്ളുന്ന നിര്‍ദ്ദിഷ്ട താലൂക്ക് ടൂറിസ്‌ററ്് കേന്ദങ്ങളുടെ വന്‍ വികസനത്തിന് വഴിയൊരുക്കും.അതുകൂടാതെ കോട്ടയം ജില്ലയില്‍ പട്ടിക ജാതി പട്ടിക വിഭാഗങ്ങള്‍ ഏററവും കൂടുതലുള്ളത് നിര്‍ദ്ദിഷ്ട താലൂക്കിലാണ്. കോട്ടയം ജില്ലയില്‍കഴിഞ്ഞ മഹാ പ്രളയത്തില്‍ വളരെയധികം പ്രകൃതിക്ഷോഭങ്ങളും ഉരുള്‍പൊട്ടലും ഉണ്ടായ പ്രദേശങ്ങല്‍ നിര്‍ദ്ദിഷ്ട താലൂക്കിലുണ്ട്്. ഈ വില്ലേജുകളിലെ പ്രകൃതി ക്ഷോഭങ്ങള്‍ക്ക് ദ്രുതഗതിയില്‍ സഹായം എത്തിക്കുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പൂഞ്ഞാര്‍ താലൂക്ക് രൂപികരിക്കുന്നതില്‍ സഹായകരമായിരിക്കും.
കോട്ടയം ജില്ലയിലെ ഏറ്റവും വലിയ താലൂക്കായ മീനച്ചില്‍വിഭജിച്ച് കിഴക്കന്‍ മലയോര മേഖലയിലെ ജനങ്ങള്‍ക്ക് പ്രയോജനകരമായ നിലയില്‍ ഈ രാറ്റുപേട്ട കേന്ദ്രമായി താലൂക്ക് രൂപീകരിക്കണമെന്നാണ് ആവശ്യം. തിരഞ്ഞെടുപ്പ് അടുക്കുന്ന സന്ദര്‍ഭത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സജീവമായി ചര്‍ച്ച ചെയ്യുന്ന ഈ ആവശ്യം തിരഞ്ഞെടുപ്പ് കളിയുമ്പോള്‍ ആദ്യം മറക്കുന്നതും അവര്‍ തന്നെ.സ്ഥലം എം.എല്‍.എ പി.സി ജോര്‍ജിന്റെ താല്‍പര്യക്കുറവാണ് താലൂക്ക് രൂപീകരണം നീണ്ടുപോവുന്നതെന്നനാട്ടുകാര്‍ പരാതിപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."