HOME
DETAILS

കെ.എം.സി.സി മയ്യത്ത് പരിപാലന വിങിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു

  
backup
September 14 2018 | 15:09 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%82-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%ae%e0%b4%af%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%aa%e0%b4%be

മനാമ: ബഹ്‌റൈന്‍ കെ.എം.സി.സിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന മയ്യിത്ത് പരിപാലന വിങിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു.

പ്രവാസികളുടെ മരണം സംഭവിച്ചാല്‍ അതാതു ഭാഗത്തെ കെ.എം.സി.സി പ്രവര്‍ത്തകര്‍ മുഖേനെ സംഘടനാ ആസ്ഥാനത്ത് വിവരമെത്തും.

തുടര്‍ന്ന് മയ്യിത്തിന്റെ തുടര്‍നടപടിക്കാവശ്യമായ രേഖകള്‍ തയ്യാറാക്കുന്നതുമുതല്‍ മയ്യിത്ത് സംസ്‌കരണത്തിനാവശ്യമായ കഫന്‍തുണിയുള്‍പ്പെടെയുള്ളവയുമായി മയ്യിത്ത് പരിപാലനവിങ് സംഭവ സ്ഥലത്തെത്തി കര്‍മ്മങ്ങളില്‍ വ്യാപൃതരാവും.

ഏത് വിഭാഗത്തിലുള്ളവര്‍ക്ക് മരണം സംഭവിച്ചാലും കെ.എം.സി.സിയെ അറിയിച്ചാല്‍ വിങ്ങില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകരെ സംഘടന സംഭവ സ്ഥലത്തേക്കയക്കുമെന്ന് ഭാരവാഹികള്‍ സുപ്രഭാതത്തെ അറിയിച്ചു.

മയ്യിത്ത് സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കും മൃതദേഹം നാട്ടിലേക്കയക്കാനുമുള്ള ചിലവുകള്‍ക്കും ആവശ്യമായ സംഖ്യകള്‍ പലപ്പോഴും സംഘടന തന്നെയാണ് വഹിക്കാറുള്ളത്.

അതേസമയം ചില സന്ദര്‍ഭങ്ങളില്‍ ചിലവ് ഏറ്റെടുക്കാന്‍ ബന്ധുക്കളോ സുമനസ്സുകളോ രംഗത്തുവരാറുണ്ടെന്നും ഭാരവാഹികളിലൊരാളായ സിദ്ധീഖ് ഇവിടെ സുപ്രഭാതത്തോട് പറഞ്ഞു.

ബഹ്‌റൈനില്‍ ഈയാഴ്ച ഉണ്ടായ നാലു മരണങ്ങളിലും മയ്യിത്ത് വിങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസാര്‍ഹമായിരുന്നു.

ഒരു വിശാഖപട്ടണം സ്വദേശിയുടെത് ഉള്‍പ്പെടെ നാലു മൃതദേഹങ്ങളുടെയും തുടര്‍നടപടികള്‍ ഒരുമിച്ചാണ് പൂര്‍ത്തിയാക്കാനായയത്.

തുടര്‍ന്ന് വിവിധ ഫ്‌ലൈറ്റുകളിലായി അവ നാട്ടിലേക്കയക്കുകയും ചെയ്തു.ഇതിന് മയ്യിത്ത് വിങ് അംഗങ്ങളും സാമൂഹ്യ പ്രവര്‍ത്തകരുമായ സലാം മമ്പാട്ടുമൂല, ഷാഫി പാറക്കട്ടഎന്നിവരാണ് നേതൃത്വം നല്‍കിയത്.

ഗുദൈബിയയില്‍ ആത്മഹത്യ ചെയ്ത വിശാഖപട്ടണം സ്വദേശി സായി തേജ്(20) ന്റെ മൃതദേഹം എയര്‍ ഇന്ത്യ ഫ്‌ളൈറ്റില്‍ ഡല്‍ഹി വഴി വിശാഖപട്ടണത്തേക്ക് അയച്ചു..

ബഹ്‌റൈനില്‍ തന്നെയുള്ള ഈ യുവാവിന്റെ മാതാവ് സംസ്‌കരിക്കാനുള്ള സഹായത്തിനായി കെ.എം.സി.സി.യെ സമീപിക്കുകയായിരുന്നു. ഇതിനിടെ സംഘടനയുടെ അഭ്യര്‍ത്ഥനമാനിച്ചു ബഹ്‌റൈനിലെ ഒരു പ്രമുഖ ടാക്‌സി കമ്പനിയില്‍ ജോലിചെയ്യുന്ന ഒരുകൂട്ടം യുവാക്കള്‍ ഈ മയ്യിത്തിനെ വിശാഖപട്ടണത്തിലേക്ക് എത്തിക്കാനാവശ്യമായ ചിലവിലേക്ക് ഒരു സംഖ്യ ഓഫര്‍ ചെയ്യുകയും ചെയ്തു.

കഴിഞ്ഞ ദിവസം തന്നെ ഗുദൈബിയയില്‍ ആത്മഹത്യ ചെയ്ത ത്യശ്ശൂര്‍ സ്വദേശി ശമിലി പന്തയിലിന്റെ(28) മൃതദേഹം ഗള്‍ഫ് എയറില്‍ കൊച്ചിയിലേക്കും കൊണ്ടുപോയി.

കൂടാതെ ബഹ്‌റൈനിലെ പ്രമുഖ ഹോസ്പിറ്റലില്‍ ജോലിചെയ്യുന്ന മലയാളി ദമ്പതികളുടെ മൂന്നു മാസം പ്രായമായ കുഞ്ഞിന്റെയും, മറ്റൊരു ആന്ധ്രസ്വദേശിയുടെ രണ്ടു മാസം പ്രായമായ കുഞ്ഞിന്റെയും രേഖകള്‍ ശരിയാക്കി മൃതദേഹങ്ങള്‍ ബഹ്‌റൈനില്‍ തന്നെ മറവ് ചെയ്യാനുള്ള ഒരുക്കങ്ങളും സംഘടനയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്നു.

ഇപ്രകാരം നാട്ടിലെത്തിക്കുന്ന മൃതദേഹങ്ങള്‍ നാട്ടിലുള്ള കെ.എം.സി.സിയുടെ ആംബുലന്‍സുകളിലാണ് പലപ്പോഴും വീട്ടിലെത്തിക്കാറുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് സിഎഛ് സെന്റര്‍ കേന്ദ്രീകരിച്ച് ഇത്തരം സേവനങ്ങള്‍ നടത്താനായി മാത്രം ഈയിടെ ഐസിയു ഉള്‍പ്പെടെയുള്ള ഹൈടെക് ആംബുലന്‍സ് സര്‍വ്വീസും ബഹ്‌റൈന്‍ കെ.എം.സി.സി ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago