ഡിജിറ്റല്‍ ക്ലാസ്‌റൂം ഒരുക്കി ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ
പട്ടാമ്പി: ഡിജിറ്റല്‍ ക്ലാസ് റൂം ഒരുക്കി ഹിദായത്തുല്‍ ഇസ്ലാം മെലെ മദ്‌റസ പുതിയ അധ്യയനവര്‍ഷാരംഭത്തില്‍ തന്നെ മദ്‌റസ പഠനം വേറിട്ട രീതിയില്‍ ആക്കി മാതൃകയാകുന്നു. ഓങ്ങല്ലൂര്‍ റെയ്ഞ്ചിലെ കൊണ്ടൂര്‍ക്കര ഹിദായത്തുല്‍ ഇസ്ലാം മെലെ മദ്‌റസ സമീപ പ്രദേശങ്ങളിലെ റെയ്ഞ്ചുകളില്‍ നിന്നും വ്യത്യസ്ഥമായ രീതിയിലുള്ള പഠനാശയങ്ങളുമായിട്ടാണ് സ്മാര്‍ട്ട് ക്ലാസ് ഒരുക്കി മുന്നോട്ട് വന്നിരിക്കുന്നത്.
മദ്‌റസയിലെ പൂര്‍വ്വ വിദ്യാര്‍ഥിയും എസ്.കെ.എസ്.എസ്.എഫ്,എസ്.വൈ.എസ് എന്നീ സംഘടനകളില്‍ സജീവ പ്രവര്‍ത്തകനും പ്രവാസിയും കൂടിയായ കളത്തില്‍ പുലാക്കല്‍ നവാസാണ് ഇത്തരത്തിലുള്ള ഡിജിറ്റല്‍ ക്ലാസ് റൂം മദ്‌റസയില്‍ ഒരുക്കുന്നതിന് മുന്നോട്ട് വന്ന് മാതൃക കാണിച്ചത്. അത് കൊണ്ട് തന്നെ വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ റൂമിലൂടെയുള്ള മദ്‌റസപഠനം ഭൗതിക പഠനത്തോടപ്പം ആകര്‍ഷകവും താല്‍പര്യവും വര്‍ധിപ്പിക്കുന്നതായി അധ്യാപകര്‍ വ്യക്തമാക്കുന്നു.
ഖുര്‍ആന്‍ പഠനവും പ്രവാചക ചരിത്ര പ്രസംഗങ്ങളും കേള്‍പ്പിച്ചും അറബി അക്ഷരങ്ങളുടെ പദാവലിയും ഉച്ചാരണ ശുദ്ധിയും ചിത്ര സഹിതം കാണിച്ച് കൊടുത്ത് വിദ്യാര്‍ഥികളുടെ മദ്‌റസ പഠനപുരോഗതി ഉയര്‍ത്തി കൊണ്ട് വരുന്ന രീതിയിലുള്ള ലക്ഷ്യത്തോടെയാണ് ഇത്തരം സംരഭം ഒരുക്കിയിട്ടുള്ളതെന്ന് നവാസ് പറഞ്ഞു.
കുട്ടികള്‍ക്ക് പഠനതാല്‍പര്യം വര്‍ധിപ്പിക്കുന്നതിന് ഇത് ഏറെ പ്രചോദനം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ഞായറാഴ്ച നടന്ന ഡിജിറ്റല്‍ ക്ലാസ്‌റൂം ഉദ്ഘാടന പ്രസംഗത്തില്‍ പാണക്കാട് സയ്യിദ് ഷമീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
സ്വദര്‍മുഅല്ലിം സയ്യിദ് ഹഖീം തങ്ങള്‍,ഷരീഫ് ഹുദവി,ഷരീഫ് ഫൈസി,നാസര്‍ദാരിമി തുടങ്ങിയ മദ്‌റസ അധ്യാപകരുടെ നേതൃത്വത്തിലാണ് ഡിജിറ്റല്‍ ക്ലാസ് റൂം പഠനം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."