ബി.ജെ.പി ഭരണം മതനിരപേക്ഷത തകര്‍ക്കുന്നു: ഇ.പി
കണ്ണൂര്‍: മതനിരപേക്ഷത തകര്‍ത്തുകൊണ്ടാണ് ബി.ജെ.പി ഭരണം മുന്നോട്ടുപോവുന്നതെന്ന് ഇ.പി ജയരാജന്‍ എം.എല്‍.എ. എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സുഹൃദ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാഭൂരിപക്ഷത്തിന്റെ സാമ്പത്തിക സ്ഥിതി ദുരിതപൂര്‍ണമാക്കുകയാണ് കേന്ദ്രനയങ്ങള്‍. പാര്‍ലമെന്ററി ജനാധിപത്യത്തിനു നേരെ പോലും അതിക്രമങ്ങള്‍ നടക്കുകയാണ്. മതനിരപേക്ഷ സംസ്‌കാരമാണ് കേരളമുയര്‍ത്തിപ്പിടിക്കുന്നത്. ജീവനക്കാര്‍ മെച്ചപ്പെട്ട രിതിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ജീവനക്കാര്‍ക്കു മാത്രമല്ല സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഉള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. കെ.ജെ ഹരികുമാര്‍, എസ്. വിജയകുമാരന്‍നായര്‍, ടി.എസ് രഘുലാല്‍, കെ. മോഹനന്‍, എസ്.എസ് അനില്‍, എന്‍. വിജയകുമാര്‍, കെ.കെ ശശികുമാര്‍, വിജയന്‍ അടുക്കാടന്‍, എം. തമ്പാന്‍, പരശുവയ്ക്കല്‍ രാജേന്ദ്രന്‍, എം. ഷാജഹാന്‍, ഒ.എസ് മോളി, ഡോ. കെ.എല്‍ വിവേകാനന്ദന്‍, ഡോ. കെ.കെ ദാമോദരന്‍, ഡി.ഡി ഗോഡ്ഫ്രീ, കെ.വി ഗിരീഷ്, എ.കെ അബ്ദുല്‍ഹക്കീം, ഇ. പ്രേംകുമാര്‍, സി.കെ ദിനേശ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."