ബഹ്റൈനിലെ പളളികളില്‍ ളുഹര്‍ നമസ്കാരം പുനരാരംഭിക്കുന്നത് നവംബർ എട്ടിലേക്ക് നീട്ടി
മനാമ: ബഹ്റൈനിലെ പള്ളികളില്‍ ളുഹര്‍ നമസ്കാരത്തിന് നല്കിയ അനുമതി നവംബര്‍ എട്ടിലേക്ക് നീട്ടിയതായി ബഹ്റൈന്‍ നീതിന്യായ-ഇസ്ലാമിക കാര്യ-ഔഖാഫ് മന്ത്രാലയം അറിയിച്ചു.
ളുഹര്‍ നമസ്കാരം നവംബര്‍ 1 മുതല്‍ ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിപ്പുണ്ടായിരുന്നു. എന്നാല്‍ മാസങ്ങളോളം അടച്ചിട്ട പള്ളികള്‍ തുറന്നു കൊടുക്കുന്നതിനു മുന്‍പായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി, കൊവിഡ് പ്രോട്ടോക്കാള്‍ അനുസരിച്ച് സംവിധാനിക്കണമെന്നതു കൊണ്ടാണ് പള്ളികള്‍ തുറക്കുന്നതിന് ഒരാഴ്ച കൂടി സമയം നീട്ടി നല്‍കിയത്.
നേരത്തെ സുബ്ഹ് നമസ്കാരത്തിന് അനുമതി നല്‍കിയത് വിജയിച്ച പശ്ചാത്തലത്തിലാണ് ഇസ്ലാമിക കാര്യ സുപ്രീം കൗണ്‍സിലിെൻറ നിര്‍ദേശ പ്രകാരം ളുഹര്‍ നമസ്കാരത്തിന് കൂടി അനുമതി നല്കാന് തീരുമാനിച്ചിരുന്നത്.
പ്രാര്‍ത്ഥനക്കെത്തുന്ന വിശ്വാസികള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്ന് കര്‍ശന നിര്‍ദേശമുണ്ട്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മാർച്ച് 28നാണ് പള്ളികള്‍ അടച്ചിട്ടത്. പിന്നീട് ആഗസ്റ്റ് 28മുതല്‍ ചില പള്ളികളില്‍ സുബ്ഹ് നമസ്കാരം പുനരാരംഭിച്ചിരുന്നു. അതേ സമയം ജുമുഅ നിസ്കാരങ്ങള്‍ക്ക് രാജ്യത്ത് ഇതുവരെ അനുമതി നല്‍കിയിട്ടില്ല.
https://twitter.com/sunniwaqf/status/1321051688162250752?s=20
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."