ഇടതുമുന്നണിയില്‍ ഭിന്നത; ആശങ്കയറിയിച്ച് ഐ.എന്‍.എല്‍
സ്വന്തം ലേഖകന്‍
കോഴിക്കോട്: മുന്നോക്ക സംവരണത്തിന്റെ മറവില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സംവരണ അട്ടിമറിക്കെതിരേ ഇടതുമുന്നണിയിലും പ്രതിഷേധമുയരുന്നു.
സര്‍ക്കാരിന്റെ സംവരണ നയത്തില്‍ ആശങ്കയറിയിച്ച് മുന്നണി ഘടകകക്ഷിയായ ഐ.എന്‍.എല്‍ രംഗത്തുവന്നു. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന സംവരണ തത്ത്വങ്ങള്‍ ഹനിച്ചാവരുത് സാമ്പത്തിക സംവരണമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി അബ്ദുല്‍ വഹാബും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. സാമൂഹികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് തൊഴിലിലും വിദ്യാഭ്യാസ പ്രവേശനത്തിലുമുള്ള സംവരണം നഷ്ടപ്പെടാതെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും അവര്‍ പറഞ്ഞു.
എല്‍.ഡി.എഫിന്റെ മറ്റൊരു ഘടകകക്ഷിയായ ജനതാദള്‍- എസിന്റെ സംസ്ഥാന നേതൃയോഗത്തിലും സാമ്പത്തിക സംവരണത്തിനെതിരേ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍, ഘടകകക്ഷിയെന്ന നിലയ്ക്ക് പരസ്യമായ അഭിപ്രായപ്രകടനം വേണ്ടതില്ലെന്ന് യോഗം തീരുമാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."