താജ്മഹല്‍ വളപ്പില്‍ കാവിക്കൊടി; വിവാദം
ആഗ്ര: പ്രമുഖ വിനോദസഞ്ചാര കേന്ദ്രവും ലോകാത്ഭുതങ്ങളിലൊന്നുമായ താജ്മഹലിനുള്ളില്‍ കാവിക്കൊടിയുമായി കടന്ന് ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍. സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് പതാകയുമായി അകത്തുകടന്ന മൂന്നുപേര്‍ കാവിക്കൊടി ഉയര്‍ത്തിപ്പിടിച്ച് വിഡിയോയെടുക്കുകയും ഇതു സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. മൂന്നുപേര്‍ ഇത്തരത്തില്‍ ചെയ്യുന്നതു ശ്രദ്ധയില്‍പെട്ട സുരക്ഷാ സൈനികര്‍ പിന്നീട് ഇവരെ പിടികൂടുകയും വിട്ടയയ്ക്കുകയുമായിരുന്നു.
ഹിന്ദു ജാഗരണ്‍ മഞ്ച് ജില്ലാ പ്രസിഡന്റ് ഗൗരവ് താക്കൂര്‍, രണ്ടു പ്രവര്‍ത്തകര്‍ എന്നിവരാണ് കൊവി്കകൊടിയുമായി താജ്മഹല്‍ വളപ്പില്‍ നില്‍ക്കുന്നത്. സംഭവം ശ്രദ്ധയില്‍പെട്ട സി.ഐ.എസ്.എഫ് ഭടന്‍മാര്‍ ഇവരെ പിടികൂടി അല്‍പസമയം ചോദ്യം ചെയ്ത ശേഷം വിട്ടയയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. ടിക്കറ്റെടുത്ത് അകത്തുകടന്ന ഇവര്‍ പിന്നീട് പതാകയുമായി വിഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു. ഗംഗാജലവും കാവിക്കൊടിയുമായി പ്രതീകാത്മക പൂജ നടത്താനാണ് ഇവരെത്തിയതെന്നാണ് വിവരം. താജ്മഹല്‍ ഹിുന്ദു ക്ഷേത്രമായിരുന്നെന്ന ഹിന്ദുത്വവാദികളുടെ അവകാശവാദങ്ങള്‍ക്കിടെയാണ് ഈ സംഭവമെന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."