HOME
DETAILS

പ്രവാചക തിരുമേനിയെ നര പിടിപ്പിച്ച ചിന്ത

  
backup
June 06 2019 | 21:06 PM

todays-article-jamalullaili-thangal-07-06-2019

 

റമദാന്‍ കഴിഞ്ഞു. റമദാനില്‍ നേടിയെടുത്ത ആത്മീയ ചൈതന്യം വിടാതെ സൂക്ഷിക്കുക എന്നതാണ് നമ്മുടെ ബാധ്യത. നേടിയെടുത്ത നന്മകള്‍ നശിക്കാതെ സൂക്ഷിക്കലാണ് ഇസ്തിഖാമത്ത് (സ്ഥിരത). ശരീഅത്ത് അനുസരിച്ച് ജീവിക്കലാണ് ഇസ്തിഖാമത്ത് കൊണ്ടുള്ള വിവക്ഷ. ഇത് ബാഹ്യവും ആന്തരികവുമായി ഉണ്ടാകണം. ഈ ഗുണം ആരില്‍ നില്‍ക്കുന്നുവോ അവന് അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാം. ഇസ്തിഖാമത്ത് കൊണ്ടുള്ള വിവക്ഷ ശരീഅത്ത് നിയമങ്ങള്‍ പാലിച്ച് ബാഹ്യമായും ദുര്‍ഗുണങ്ങളില്‍ നിന്ന് മുക്തി നേടി ആത്മീയമായും പരിശുദ്ധി കൈവരിക്കലാണ്. ആത്മപരിശുദ്ധി കൈവരിക്കല്‍ കൊണ്ടാണ് ശരീഅത്ത് പ്രകാരമുള്ള അനുഷ്ഠാന കര്‍മങ്ങളില്‍ ഇഖ്‌ലാസ്വ് (ആത്മാര്‍ഥത) കൈവരിക്കാനാകുകയുള്ളൂ. ഇതിനാണ് നോമ്പ് ശരീഅത്ത് നമുക്ക് നിര്‍ബന്ധമാക്കിയത്. നോമ്പ് നിര്‍ബന്ധമാക്കാനുള്ള കാരണം പറഞ്ഞത് തഖ്‌വ ഉണ്ടാക്കാനാണ് എന്നാണല്ലോ. അപ്പോള്‍ തഖ്‌വ ഉണ്ടാക്കാന്‍ സാധിച്ചവന് കര്‍മങ്ങളില്‍ ആത്മാര്‍ഥതയെന്ന ഇഖ്‌ലാസ് നേടാന്‍ സാധിച്ചു. അത് നിലനിര്‍ത്തി സ്ഥിരതയോടെ കൊണ്ടുപോകുന്നവനാണ് വിജയി.


നബി തിരുമേനി (സ) പറയാറുണ്ടായിരുന്നു: 'സൂറത്തുല്‍ ഹൂദും അതിന്റെ സഹോദരിമാരുമാണ് എന്റെ മുടികള്‍ നരപ്പിച്ചത് '. സ്വഹാബത്ത് ചോദിച്ചു, മുന്‍ പ്രവാചകന്മാരുടെ ചരിത്രങ്ങളാണോ എന്ന്. (പ്രസ്തുത സൂറത്തുകളില്‍ പൂര്‍വിക പ്രവാചകരുടെ ചരിത്രങ്ങളും ആ സമൂഹങ്ങള്‍ നശിക്കാനുള്ള കാരണവുമാണ് പറയുന്നത്). അപ്പോള്‍ നബി (സ) പറഞ്ഞ മറുപടി 'അല്ല, അതിനാല്‍ കല്‍പ്പിക്കപ്പെട്ടതുപോലെ താങ്കളും, അല്ലാഹുവിങ്കലേക്ക് താങ്കളൊന്നിച്ച് മടങ്ങിയവരും ഉറച്ചുനില്‍ക്കുക. നിങ്ങള്‍ അതിക്രമിച്ചുപോകരുത്. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ അല്ലാഹു നന്നായി കാണുന്നവന്‍ തന്നെയാകുന്നു' എന്ന സൂക്തമായിരുന്നു. നര ബാധിക്കാനുള്ള കാരണങ്ങളില്‍ പ്രധാനമാണ് ഉല്‍കണ്ഠയും ചിന്തയും എന്ന് നമുക്ക് അറിയാം. തിരുനബി (സ)യെ മുന്‍പെങ്ങുമില്ലാത്ത വിധം ആകുലപ്പെടുത്തിയത് ഈ ഇസ്തിഖാമത്തിന്റെ സൂക്തമായിരുന്നു എന്ന് ചുരുക്കം.
നിന്നോട് കല്‍പിക്കപ്പെട്ടതു പോലെ ഉറച്ചു നില്‍ക്കുക എന്നതിന് ഖുര്‍ആനില്‍ പ്രയോഗിച്ചത് 'ഫസ്തഖിം' എന്ന പദമാണ്. ഇസ്തിഖാമത്തോടെ നിലകൊള്ളണം എന്ന് ഉദ്ദേശ്യം. ഈ കല്‍പനയാണ് തിരു നബി (സ)യ്ക്ക് നര ബാധിക്കാന്‍ കാരണമെന്നാണ് ഹദീസിന്റെ സാരം. ഇത് നബി (സ)യോട് മാത്രം ഉള്ള കല്‍പനയല്ല. സത്യവിശ്വാസികളെയും ബാധിക്കുന്നതാണ്. കല്‍പിക്കപ്പെട്ടതുപോലെ നേര്‍ക്കുനേരെ നിലകൊള്ളണം. വിശ്വാസപരമായും ആചാരാനുഷ്ഠാനപരമായുമുള്ള എല്ലാ കാര്യങ്ങളിലും ഖുര്‍ആനിലൂടെയോ മറ്റുള്ള വഹ്‌യുകളിലൂടെയോ ലഭിക്കുന്ന നിയമനിര്‍ദേശങ്ങള്‍ ശരിക്കും പാലിക്കണമെന്നാണ് ആജ്ഞ. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഖുര്‍ആനും നബി (സ)യുടെ സുന്നത്തും മുറുകെ പിടിക്കണമെന്നാണ് ഉദ്ദേശ്യം. സ്വന്തം താല്‍പര്യത്തിന് ഇവിടെ ഒരു സ്ഥാനവുമില്ലെന്നും പടച്ച തമ്പുരാന്റെ കല്‍പനകള്‍ നിര്‍വഹിക്കുന്നയാളാണ് വിശ്വാസിയെന്നും പഠിപ്പിക്കുന്നു. ഈ സൂക്തം പ്രവാചക തിരുമേനി (സ)യെ പോലും കൂടുതല്‍ ആകുലപ്പെടുത്തിയെങ്കില്‍ എന്തായിരിക്കും സാധാരണക്കാരായ നമ്മുടെ അവസ്ഥ.


റമദാനിന്റെ തൊട്ടുപിറകെയാണ് നാം ഇസ്തിഖാമത്ത് ചര്‍ച്ച ചെയ്യുന്നത്. നമുക്ക് ഇതുവരെ ആരാധനകള്‍ക്ക് ഒരു ചിട്ടയുണ്ടായിരുന്നു. നമ്മുടെ അവയവങ്ങളെ തിന്മകളില്‍ നിന്ന് നാം അകറ്റിനിര്‍ത്തിയിരുന്നു. അത് വീണ്ടും തിരിച്ചുവരരുത്. ദാനധര്‍മങ്ങളില്‍ സജീവമായിരുന്നു നാം. അതിനു കുറവു വരുത്തരുത്. അത്യാവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ പോലും സാമ്പത്തിക ശേഷി ഇല്ലാത്തവരെ ഓര്‍ക്കുകയും അവരെ കൂടപ്പിറപ്പുകളായി പരിഗണിച്ച്, ഒരു വിഹിതം ഇനിയും നാം നല്‍കണം. അതിനനുസരിച്ച് നമ്മുടെ ബജറ്റ് ക്രമീകരിക്കണം.


പിശാചിനെ ബന്ധനസ്ഥനാക്കിയതിനായിരുന്നു റമദാനിന്റെ ആഘോഷം. വീണ്ടും നാം പരീക്ഷിക്കപ്പെടുകയാണ്. നമ്മുടെ ജന്മശത്രുവിന്റെ കുതന്ത്രങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കണം. ശരീഅത്ത് നിയമങ്ങള്‍ പാലിച്ച് ബാഹ്യചലനങ്ങള്‍ ഇസ്‌ലാമികമായി ക്രമീകരിച്ചാലും ആന്തരികമായി പിശാച് ദുര്‍ബോധനം തുടര്‍ന്നുകൊണ്ടേയിരിക്കും. തല്‍ഫലമായുണ്ടാകുന്ന ഹൃദയരോഗങ്ങള്‍ ചികിത്സിച്ച് ആത്മാവിന് ശാന്തി കൈവരിക്കലാണ് ത്വരീഖത്തിന്റെ ധര്‍മം. ഇതിലേക്കാണ് 'ഹൃദയത്തിലുള്ള ഒന്നിന്റെ ശിഫയും നിങ്ങള്‍ക്ക് വന്നിരിക്കുന്നു' (യൂനുസ് 57) എന്ന ഖുര്‍ആന്‍ സൂക്തം വിരല്‍ ചൂണ്ടുന്നത്. പ്രമുഖ പണ്ഡിതനും മക്കയിലെ മുഫ്തിയുമായിരുന്ന ശൈഖ് സൈനീ ദഹ്‌ലാന്‍ പറയുന്നു: ഹൃദയത്തിന് നാശമുണ്ടാക്കുന്ന ദുഃസ്വഭാവങ്ങള്‍ പൊങ്ങച്ചം, അഹങ്കാരം, ലോകമാന്യം, അസൂയ, കോപം, ഉദര താല്‍പര്യം, ലൈംഗിക വികാരം, നാവിന്റെ നാശങ്ങള്‍, സ്ഥാനമോഹം, സാമ്പത്തിക ആര്‍ത്തി, വഞ്ചന, വ്യാമോഹം തുടങ്ങിയവയാകുന്നു. ഇതില്‍ നിന്ന് ഹൃദയത്തെ രക്ഷപ്പെടുത്തുന്ന ചികിത്സ പാപമോചനം, ക്ഷമ, അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്കുള്ള നന്ദി, അല്ലാഹുവിലുള്ള പ്രത്യാശ, അല്ലാഹുവിനെ സംബന്ധിച്ചുള്ള ഭയം, ദാരിദ്ര്യം, താഴ്മ, ഐഹികാഡംബരങ്ങള്‍ വെടിയല്‍, സൂക്ഷ്മത, സര്‍വം അല്ലാഹുവില്‍ അര്‍പ്പിക്കല്‍, സദുദ്ദേശ്യം, നിഷ്‌കളങ്കത, സത്യസന്ധത, അല്ലാഹുവിലുള്ള സ്‌നേഹം, അവനിലുള്ള ആഗ്രഹം, അവനെക്കുറിച്ചുള്ള ചിന്തയില്‍ വ്യാപരിക്കല്‍, അവനിലുള്ള സംതൃപ്തി, ഐഹിക ആഗ്രഹങ്ങളിലുള്ള കുറവ്, മരണത്തെ ഇഷ്ടപ്പെടല്‍ തുടങ്ങിയവയാകുന്നു. സ്വൂഫികളുടെയും സര്‍വ ത്വരീഖത്തുകളുടെയും അടിസ്ഥാനം തന്നെ ഇല്‍മ്, അമല്, ദുഃസ്വഭാവങ്ങളില്‍ നിന്നുള്ള മുക്തി, സല്‍സ്വഭാവങ്ങള്‍ കൊണ്ട് നന്നായിത്തീരല്‍ എന്നിവയത്രെ (തഖ്‌രീബുല്‍ ഉസ്വൂല്‍ 18,19).


ഉത്തമ ജീവിതം നയിച്ചവരുടെയും അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കിയവരുടെയും വിജയത്തിന്റെ അടിസ്ഥാനം ഇസ്തിഖാമത്തായിരുന്നു. സ്ഥിരതയോടെ തഖ്‌വ നിലനിര്‍ത്തിപ്പോരുക. അതിനുള്ള സുവര്‍ണ സമയമാണിത്. നേടിയെടുത്ത ചൈതന്യം നശിപ്പിക്കാതെ നാം നേര്‍വഴിയില്‍ നിലകൊള്ളുക. തിന്മകളിലേക്കുള്ള ചാഞ്ചല്യമരുത്. നേരത്തെ പരാമര്‍ശിച്ച ഹൂദ് സൂറത്തിലെ അടുത്ത ആയത്തില്‍ പറയുന്നത് 'അക്രമികളിലേക്ക് നിങ്ങള്‍ ചായരുത്. ചാഞ്ഞുപോയാല്‍ നരകം നിങ്ങളെ സ്പര്‍ശിക്കും. അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ക്ക് രക്ഷാധികാരികളാരുമില്ല. പിന്നെ നിങ്ങള്‍ക്ക് യാതൊരു സഹായവും ലഭിക്കുകയുമില്ല' (ഹൂദ് 113). തിന്മകളോട് ഒരു നിലക്കും രാജിയാകരുതെന്നും തിന്മയുടെ ആളുകളോട് ഒരു ചായ്‌വ് പോലും അരുതെന്നും പ്രസ്തുത സൂക്തം പഠിപ്പിക്കുന്നു.


അക്രമികളോട് യാതൊരു ചായ്‌വും നിങ്ങള്‍ക്കുണ്ടാവരുതെന്നാണ് ഇവിടെ പറയുന്ന മറ്റൊരു സുപ്രധാന കാര്യം. അക്രമികള്‍ അനുവര്‍ത്തിക്കുന്ന ദുഷ്‌ചെയ്തികളില്‍ സംതൃപ്തിയടയുക, അവരുടെയോ മറ്റുള്ളവരുടെയോ മുന്‍പില്‍ അവയെ വെള്ളപൂശുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുക, അവരുടെ അക്രമപ്രവൃത്തികളില്‍ ഏതെങ്കിലും നിലയ്ക്ക് ഭാഗഭാഗിത്വം വഹിക്കുക ഇത്യാദി കാര്യങ്ങളാണ് അവരോടുള്ള ചായ്‌വ് കൊണ്ടുള്ള ഉദ്ദേശ്യം. (റാസി 18:72). ഇമാം ബൈളാവി എഴുതുന്നു: റുകൂന്‍ (ചായ്‌വ് ) എന്നതിന്റെ ശരിയായ അര്‍ഥം നേരിയ ചായ്‌വ് എന്നത്രേ. അപ്പോള്‍ ആയത്തിന്റെ ഉദ്ദേശ്യം, അക്രമികളോട് ചെറിയ ചായ്‌വുപോലും നിങ്ങള്‍ക്കുണ്ടാകരുത്; അതുമൂലം തന്നെ നിങ്ങളെ നരകം സ്പര്‍ശിക്കും എന്നായി. ഇതാണ് സ്ഥിതിയെങ്കില്‍ വ്യക്തമായും അക്രമം പ്രവര്‍ത്തിച്ചുനടക്കുന്നവരുമായി ഒട്ടിച്ചേര്‍ന്നിടപഴകുന്നത് എത്ര ഗൗരവമാണ്! (തഫ്‌സീര്‍ ബൈളാവി 285). അപ്പോള്‍ നാം പ്രതിജ്ഞ ചെയ്യുക, ഇനി ചാഞ്ചല്യമില്ലെന്ന്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മര്‍ദ്ദനത്തില്‍ ഷഹബാസിന്റെ തലയോട്ടി തകര്‍ന്നു, തലച്ചോറില്‍ ക്ഷതം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  a day ago
No Image

യു.പ്രതിഭ എം.എല്‍.എയുടെ മകനെതിരായ കഞ്ചാവ് കേസ്: ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച പറ്റിയതായി അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  a day ago
No Image

ജീവിതനിലവാരം ഉയർത്താൻ ലക്ഷ്യം; 33 പാർക്കുകൾ കൂടി തുറന്ന് അബൂദബി

uae
  •  a day ago
No Image

ഷാർജയിലേക്ക് ട്രിപ്പ് പോകുന്നവരാണോ; നിങ്ങളുടെ യാത്രയെ കൂടുതൽ ആസ്വാദ്യകരമാക്കാൻ ഇതാ മികച്ച 10 ഇടങ്ങൾ

uae
  •  a day ago
No Image

ബദരിനാഥിലെ ഹിമപാതം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു, ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  a day ago
No Image

വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി; കേരളത്തില്‍ കൂടിയത് 6 രൂപ

National
  •  a day ago
No Image

റമദാനിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പരിശോധനകൾ ശക്തം; 380 ഉദ്യോഗസ്‌ഥരെ നിയമിച്ച് ഷാർജ

uae
  •  a day ago
No Image

'എന്തേലും ഉണ്ടേല്‍ പൊരുത്തപ്പെട്ടുതരണം', അക്രമത്തിന് ശേഷം ഷഹബാസിന്റെ ഫോണിലേക്ക് മര്‍ദ്ദിച്ച വിദ്യാര്‍ഥിയുടെ ശബ്ദസന്ദേശം

Kerala
  •  a day ago
No Image

20 മണിക്കൂര്‍ വരെ നോമ്പ് നീണ്ടുനില്‍ക്കുന്ന രാജ്യങ്ങളും ഉണ്ട്; അറിയാം ഓരോ രാജ്യത്തെയും നോമ്പ് സമയം

uae
  •  a day ago
No Image

കോഴിക്കോട് നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; വിവാഹം കഴിഞ്ഞത് കഴിഞ്ഞ മാസം

Kerala
  •  a day ago