HOME
DETAILS

സൈനിക് സ്‌കൂള്‍ പ്രവേശനം; നവംബര്‍ 19 വരെ അപേക്ഷിക്കാം

  
backup
October 28 2020 | 05:10 AM

%e0%b4%b8%e0%b5%88%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%87%e0%b4%b6%e0%b4%a8%e0%b4%82

തിരുവനന്തപുരം കഴക്കൂട്ടത്തെ ഉള്‍പ്പെടെ രാജ്യത്തെ 33 സൈനിക് സ്‌കൂളുകളിലെ പ്രവേശനത്തിനായുള്ള ഓള്‍ ഇന്ത്യാ സൈനിക് സ്‌കൂള്‍സ് എന്‍ട്രന്‍സ് എക്‌സാമിനേഷന് (എ.ഐ.എസ്.എസ്.ഇ.ഇ) നവംബര്‍ 19 വരെ അപേക്ഷിക്കാം.
ജനുവരി 10നാണ് പ്രവേശന പരീക്ഷ www.nta.ac.in-എന്ന ലിങ്ക് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
രജിസ്‌ട്രേഷനിലൂടെ ലഭിക്കുന്ന ഐ.ഡിയും പാസ്‌വേഡും സൂക്ഷിച്ചുവയ്ക്കുക. ഇതുപയോഗിച്ച് ലോഗിന്‍ ചെയ്തുവേണം അപേക്ഷ പൂര്‍ത്തിയാക്കാന്‍. അപേക്ഷയില്‍ ഫോട്ടോ അപ്‌ലോഡ് ചെയ്യണം.


ഓണ്‍ലൈനായി ഫീസുമടയ്ക്കണം. അപേക്ഷാ നടപടികള്‍ പൂര്‍ത്തിയായാല്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ഇമെയിലിലേക്ക് സന്ദേശമെത്തും.


പത്തു മുതല്‍ 12 വയസുവരെ പ്രായമുള്ള ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആറാം ക്ലാസിലേക്കും 13 മുതല്‍ 15 വയസുവരെയുള്ള ആണ്‍കുട്ടികള്‍ക്ക് ഒന്‍പതാം ക്ലാസിലേക്കും അപേക്ഷിക്കാം. 2021 മാര്‍ച്ച് 31 അടിസ്ഥാനപ്പെടുത്തിയാകും പ്രായം കണക്കാക്കുക. ആറാം ക്ലാസിലേക്ക് പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം.


ജനറല്‍, ഒ.ബി.സി വിഭാഗക്കാര്‍ക്ക് 550 രൂപയും എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 400 രൂപയുമാണ് അപേക്ഷാ ഫീസ്. ക്രെഡിറ്റ്‌ഡെബിറ്റ് കാര്‍ഡ്, നെറ്റ്ബാങ്കിങ്, പേടിഎം തുടങ്ങിയ സേവനങ്ങളുപയോഗിച്ച് ഓണ്‍ലൈനായാണ് ഫീസടയ്‌ക്കേണ്ടത്.
പരീക്ഷ സിലബസ്, പരീക്ഷാ കേന്ദ്രങ്ങള്‍ തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ www.nta.ac.in-എന്ന വെബ്‌സൈറ്റിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ന് അവര്‍ വോട്ട് വെട്ടി, നാളെ റേഷന്‍ കാര്‍ഡില്‍ നിന്ന് പേര് വെട്ടും'; കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് തേജസ്വി യാദവ്

National
  •  a month ago
No Image

വയനാട് നടവയലിൽ ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ

Kerala
  •  a month ago
No Image

രാജസ്ഥാൻ സൂപ്പർതാരവും ഗില്ലും പുറത്ത്; ഏഷ്യ കപ്പിൽ വമ്പൻ മാറ്റത്തിനൊരുങ്ങി ഇന്ത്യ

Cricket
  •  a month ago
No Image

സം​ഗീത പരിപാടിക്കിടെ പരിപാടിക്കെത്തിയ ആളുടെ ഫോൺ മോഷ്ടിച്ചു; ക്ലീനർക്ക് 9,500 ദിർഹം പിഴ ചുമത്തി കോടതി

uae
  •  a month ago
No Image

കനത്ത മഴ; തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (18-8-2025) അവധി

Kerala
  •  a month ago
No Image

അസംബ്ലിക്കിടെ അച്ചടലംഘനം നടത്തിയെന്ന് ആരോപണം; പത്താം ക്ലാസുകാരനെ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍വെച്ച് ഹെഡ്മാസ്റ്റര്‍ മര്‍ദ്ദിച്ചു; കര്‍ണപടം പൊട്ടി

Kerala
  •  a month ago
No Image

ചരിത്രത്തിലാദ്യമായി പ്രധാനമന്ത്രിയുടെ ഓഫിസിന് പുതിയ വിലാസം; ഓഫിസ് മാറ്റുന്നത് സ്വാതന്ത്ര്യം ലഭിച്ച് 78 വർഷത്തിനുശേഷം

latest
  •  a month ago
No Image

എല്ലാ സീസണിലും ബാലൺ ഡി ഓർ നേടാൻ അർഹതയുള്ളത് അവന് മാത്രമാണ്: ഫാബ്രിഗാസ്

Football
  •  a month ago
No Image

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; സിപി രാധാകൃഷ്ണന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി

National
  •  a month ago
No Image

തെരഞ്ഞെടുപ്പ് കമ്മീഷണർ സംസാരിച്ചത് ബിജെപി നേതാവിനെ പോലെ; രാഹുൽ ​ഗാന്ധിയുടെ ചോ​ദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ല; കോൺ​ഗ്രസ്

National
  •  a month ago