മികച്ച തുടക്കവുമായി ഇന്ത്യ
ലണ്ടന്‍: ലോകകപ്പില്‍ സ്വപ്ന തുല്യമായ തുടക്കത്തോടെ ഇന്ത്യ. കഴിഞ്ഞ ദിവസം കഴിഞ്ഞ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിനാണ് ഇന്ത്യ തോല്‍പിച്ചത്. ജയത്തോടെ മത്സരത്തിലേക്ക് പ്രവേശിച്ച ഇന്ത്യക്ക് ആത്മവിശ്വാസം വര്‍ധിച്ചു. റണ്ണൊഴുക്ക് തീരെ കുറഞ്ഞ പിച്ചായ റോസ് ബൗളില്‍ ഇന്ത്യന്‍ നിര എല്ല അര്‍ഥത്തിലും നിറഞ്ഞാടി. കളിയുടെ എല്ലാ മേഖലയിലും മികവ് കാട്ടിയായിരുന്നു ഇന്ത്യ ദക്ഷിണാഫ്രിക്കയെ അടിയറവ് പറയിച്ചത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 228 റണ്‍സിന്റെ വിജയലക്ഷ്യം ആറു വിക്കറ്റ് ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. സ്പിന്‍-പേസ് ബൗളിങ് നിരയാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്‌നിരയില്‍ നാശം വിതച്ചത്. ആദ്യ മത്സരത്തിലെ ജയം ഇന്ത്യയുടെ ആത്മവിശ്വാസം കുറച്ചൊന്നുമല്ല കൂട്ടുന്നത്. കാരണം എല്ലാ മേഖലയിലും ഇന്ത്യ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്.
നാല് വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചഹല്‍, രണ്ട് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രിത് ബുംറ എന്നിവരാണ് ദക്ഷിണാഫ്രിക്കയെ കറക്കി വീഴ്ത്തിയത്. 10 ഓവര്‍ എറിഞ്ഞ ബുംറ 35 റണ്‍സ് മാത്രം വിട്ട് നല്‍കി രണ്ട് വിക്കറ്റാണ് പിഴുതത്. ഓപണിങ്ങിലെ പ്രധാന വിക്കറ്റുക്കളായ ഹാശിം അംല, ക്വിന്റണ്‍ ഡി കോക്ക് എന്നിവരുടെ വിക്കറ്റുകളാണ് ബുംറ തെറിപ്പിച്ചത്. പിന്നീട് മൂന്നാമനേയും നാലാമനേയും മടക്കിയത് ചഹലായിരുന്നു. ഡുപ്ലസിസ്, വാന്‍ഡര്‍ ഡസ്സന്‍, മില്‍നര്‍, ഫെലുക്വായോ എന്നിവരെയാണ് ചഹല്‍ തിരിച്ചയച്ചത്. ഭൂവനേശ്വര്‍ കുമാറും ദക്ഷിണാഫ്രിക്കയുടെ അടിവേരറുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.
10 ഓവര്‍ പൂര്‍ത്തിയ ഭുവിയും രണ്ട് വിക്കറ്റ് സ്വന്തം പേരില്‍ കുറിച്ചു. ബാറ്റ്‌കൊണ്ട് മായാജാലം കാണിച്ച രോഹിത് ശര്‍മയാണ് ഇന്ത്യയെ വിജയതീരത്തേക്ക് അടുപ്പിച്ചത്. ചെറിയ സ്‌കോറായിരുന്നപ്പോള്‍ തന്നെ ഇന്ത്യക്ക് വിജയ പ്രതീക്ഷയുണ്ടായിരുന്നു. ആദ്യ നാലില്‍ ഇറങ്ങുന്ന ആവറേജ് 50 റണ്‍സ് വരെ കണ്ടെത്തിയാല്‍ അനായാസം ജയിക്കാമായിരുന്നതിനാല്‍ ബാറ്റ്‌സ്മാന്‍മാരും സമ്മര്‍ദമില്ലാതെയായിരുന്നു ഇറങ്ങിയത്. ശിഖര്‍ ധവാനും കോഹ്‌ലിയും ബാറ്റിങ്ങില്‍ പരാജയപ്പെട്ടപ്പോഴാണ് രക്ഷകനായി രോഹിത് അവതരിച്ചത്. ക്രിസീല്‍ ഉറച്ച് നിന്ന രോഹിത് 144 പന്ത് നേരിട്ട് 122 റണ്‍സ് സ്വന്തമാക്കി. രോഹിതിന് കൂട്ടായി ധോണിയും കൂടി എത്തിയതോടെ ദക്ഷിണാഫ്രിക്കയുടെ ജയപ്രതീക്ഷ മങ്ങിത്തുടങ്ങി. 34 റണ്‍സില്‍ ധോണിയും മടങ്ങി. പിന്നീടെത്തിയ ഹര്‍ദിക് പാണ്ഡ്യയാണ് രോഹിതിനൊപ്പം ചേര്‍ന്ന് ആദ്യം ജയം നേടി മൈതാനം വിട്ടത്. അടുത്ത മത്സരത്തില്‍ ആസ്‌ത്രേലിയയെ നേരിടുമ്പോള്‍ ഇന്ത്യ ശുഭപ്രതീക്ഷയിലാണ്.
രോഹിത്തിന് റെക്കോര്‍ഡ്
ഏറ്റവും മികച്ച സെഞ്ചുറി നേട്ടത്തോടെ സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡ് മറികടക്കാനും രോഹിത്തിന് കഴിഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെഞ്ച്വറിയോടെ സെഞ്ച്വറികളുടെ എണ്ണം 23 ആക്കിയ രോഹിത് ഗാംഗുലിയുടെ 22 സെഞ്ചുറികളെന്ന നേട്ടമാണ് മറികടന്നത്. ഇതോടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ താരങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍ രോഹിത്. സച്ചിന്‍ ടെണ്ട@ുല്‍ക്കറും വിരാട് കോഹ്‌ലിയുമാണ് ഇപ്പോള്‍ രോഹിത്തിന് മുന്നിലുള്ളത്.
റെക്കോര്‍ഡുകള്‍ ധോണിക്ക് പിറകെ
സതാംപ്ടണ്‍: ആദ്യ മത്സരത്തില്‍ മിന്നും ജയം സ്വന്തമാക്കിയപ്പോള്‍ ഇന്ത്യന്‍ താരങ്ങളുടെ വ്യക്തിഗത നേട്ടങ്ങളും വര്‍ധിച്ചു. രോഹിത് ഗാംഗുലിയുടെ റെക്കോര്‍ഡ് തകര്‍ത്തപ്പോള്‍ ചഹല്‍ വിക്കറ്റ് കൂടുതല്‍ നേട്ടം സ്വന്തമാക്കി. ഇന്ത്യയുടെ കൂള്‍ ക്യാപ്റ്റനായ മഹേന്ദ്ര സിങ് ധോണി രണ്ട് റെക്കോര്‍ഡാണ് കഴിഞ്ഞ മത്സരത്തില്‍ സ്വന്തം പേരില്‍ കുറിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തോടെ 600 അന്താരാഷ്ട്ര മത്സരങ്ങളില്‍ വിക്കറ്റ് കീപ്പറായ ഏക താരമെന്ന ബഹുമതി ധോണി സ്വന്തമാക്കി. ധോണിക്ക് പിറകിലുള്ളത് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരമായ മാര്‍ക്ക് ബൗച്ചറാണ്. ബൗച്ചര്‍ 596 ഇന്നിങ്‌സുകളില്‍ വിക്കറ്റ് കീപ്പറായിട്ടു@ണ്ട്. ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാര(499), ഓസീസിന്റെ ആദം ഗില്‍ക്രിസ്റ്റ്(485) എന്നിവരാണ് പിറകിലുള്ളത്.
നിലവില്‍ കളിച്ചുകൊ@ണ്ടിരിക്കുന്നവരില്‍ ആരും അടുത്തെങ്ങുമില്ലാത്തതിനാല്‍ ധോണിയുടെ റെക്കോര്‍ഡ് സമീപകാലത്തൊന്നും ആരും മറികടക്കില്ലെന്നുറപ്പാണ്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലൂടെ സ്റ്റമ്പിങ്ങിലും ധോണി പുതിയ റെക്കോര്‍ഡിനുടമയായി. ദക്ഷിണാഫ്രിക്കയുടെ ആന്‍ഡിലെ ഫെലുക്വായോയെ യുസ്‌വേന്ദ്ര ചാഹലിന്റെ പന്തില്‍ സ്റ്റംമ്പ് ചെയ്തതോടെ 139 സ്റ്റമ്പിങ് എന്ന നേട്ടത്തിന് ധോണി അര്‍ഹനായി. പാക്കിസ്ഥാന്റെ മോയിന്‍ ഖാന്‍ ആണ് ധോണിക്കൊപ്പമുള്ളത്. ഒരു സ്റ്റമ്പിങ് കൂടി ലഭിച്ചാല്‍ ധോണിക്ക് ലോക റെക്കോര്‍ഡ് സ്വന്തമാക്കാനാകും.
ലോകകപ്പിലെ സ്റ്റമ്പിങ്ങിലും ധോണി പിറകിലല്ല. ന്യൂസിലന്‍ഡിന്റെ ബ്ര@ണ്ടന്‍ മക്കല്ലത്തിന്റെ 32 സ്റ്റമ്പിങ് എന്ന നേട്ടം മറികടക്കാന്‍ ധോണിക്ക് കഴിഞ്ഞു. എന്നാല്‍, 54 സ്റ്റമ്പിങ്ങുമായി സങ്കക്കാരയാണ് ലോകകപ്പില്‍ മുന്നിലുള്ളത്. ഗില്‍ക്രിസ്റ്റ്(52), ധോണി(33), മക്കല്ലം(32), മാര്‍ക്ക് ബൗച്ചര്‍(31) എന്നിവര്‍ തൊട്ടുപിറകിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."