HOME
DETAILS

തീ ഇട്ടതോ.. കത്തിയതോ? എങ്ങുമെത്താതെ പൊലിസ് അന്വേഷണം

  
backup
September 14, 2018 | 8:45 PM

%e0%b4%a4%e0%b5%80-%e0%b4%87%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8b-%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%a4%e0%b5%8b-%e0%b4%8e%e0%b4%99%e0%b5%8d%e0%b4%99%e0%b5%81

കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്ത് ഓഫിസിലുണ്ടായ തീപിടിത്തത്തില്‍ ഒരാഴ്ച്ച കഴിഞ്ഞിട്ടും എങ്ങുമെത്താതെ പൊലിസ് അന്വേഷണം. വൈദ്യുതി ബന്ധം പോലുമില്ലാത്ത മുറിയിലുണ്ടായ തീപിടിത്തം ഏറെ ദുരൂഹതയാണ് ഉണ്ടാക്കുന്നത്.
ഇതിനിടെ അന്വേഷണത്തില്‍ പൊലിസ് നിസംഗത പാലിക്കുന്നുവെന്നാരോപിച്ച് പഞ്ചായത്തും രംഗത്തെത്തി.
ഈ മാസം ഏഴിന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് തൊട്ടില്‍പ്പാലം ടൗണില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന്റെ പഴയ ഫയലുകള്‍ സൂക്ഷിച്ച മുറിയില്‍ തീപിടിത്തമുണ്ടായത്.മുറിയിലെ തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാദാപുരത്ത് നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചെങ്കിലും ഫയലുകള്‍ മിക്കതും കത്തി നശിച്ചു.
ബില്‍ഡിങുകള്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കിയതുമായ ബന്ധപ്പെട്ട 2015 വരെയുള്ള ഫയലുകളും മറ്റുമാണ് കത്തിയത്.
എന്നാല്‍ സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും വൈദ്യുത ബന്ധമില്ലാത്ത റൂമില്‍ എങ്ങനെ തീ പടര്‍ന്നു എന്നത് സംബന്ധിച്ച് ഇതേ വരെ ഒരു വ്യക്തത ഉണ്ടായിട്ടില്ല. ഇത് സംബന്ധിച്ച് തൊട്ടില്‍പ്പാലം പൊലിസ് നടത്തുന്ന അന്വേഷണവും കാര്യമായ പുരോഗതിയിലെത്തിയിട്ടില്ല.
ഇതിനിടെ പൊലിസ് അന്വേഷണത്തില്‍ പഞ്ചായത്ത് അതൃപ്തി രേഖപ്പെടുത്തി. പൊലിസ് നടത്തുന്ന അന്വേഷണം കാര്യക്ഷമമല്ലെന്നും ഫോറന്‍സിക് വിദഗ്ദര്‍ പോലും സ്ഥലത്ത് പരിശോധന നടത്തിയില്ലെന്നും കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ് പറഞ്ഞു.
ഇത് സംബന്ധിച്ച് അന്വേഷണം കാര്യക്ഷമമാക്കാന്‍ വടകര റൂറല്‍ എസ്.പിയെ സമീപിക്കാനാണ് പഞ്ചായത്ത് ഭരണസമിതി തീരുമാനമെന്നും പ്രസിഡന്റ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊരുതി തേറ്റ് വിനേഷ്; ഏഷ്യന്‍ ഗെയിംസ് യോഗ്യത മത്സരത്തിന്റെ സെമി ഫൈനലില്‍ തോല്‍വി; യോഗ്യത നേടാനായില്ല  

National
  •  a month ago
No Image

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണം; അമ്മയുടെ പങ്കാളി കസ്റ്റഡിയിൽ; കുഞ്ഞ് ക്രൂരമർദനത്തിന് ഇരയായതായി കണ്ടെത്തൽ 

Kerala
  •  a month ago
No Image

യുഎഇ സമ്പദ്‌വ്യവസ്ഥയിൽ വൻ കുതിപ്പ്; 2025-ൽ ജിഡിപി 1.9 ട്രില്യൺ ദിർഹമായി ഉയർന്നു

uae
  •  a month ago
No Image

യൂട്യൂബിൽ ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി കാണാം; ഫുട്ബോൾ ആരാധകർക്കായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വമ്പൻ മാസ്റ്റർപ്ലാൻ, പക്ഷേ ഒരൊറ്റ പ്രശ്നമുണ്ട്!

Football
  •  a month ago
No Image

ഐപിഎല്ലിലെ കണ്ണീരിന് പിന്നാലെ വൈഭവിന് ലോട്ടറി! വെറും 15-ാം വയസ്സിൽ ഇന്ത്യൻ ടീമിലേക്ക് വിളി; വിറച്ചുവിറച്ച് വിദേശ ടീമുകൾ!

Cricket
  •  a month ago
No Image

മുന്‍ യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ നിര്യാണത്തില്‍ അനുശോചിച്ച് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്

oman
  •  a month ago
No Image

തോറ്റത് രാജസ്ഥാൻ, പക്ഷേ ജയിച്ചത് ഈ 15 കാരൻ! ഐപിഎല്ലിൽ നിന്ന് നിറ കണ്ണുകളോടെ സൂര്യവംശി മടങ്ങുന്നത് റെക്കോർഡുകൾ കീഴടക്കി!

Cricket
  •  a month ago
No Image

സോഹാറിന്റെ ഭാവി മാറ്റിമറിക്കാന്‍ 'ഫ്യൂച്ചര്‍ സോഹാര്‍ സിറ്റി' പദ്ധതിയുമായി ഒമാന്‍

oman
  •  a month ago
No Image

തുമ്മലും തലവേദനയും അലർജിയും വിട്ടുമാറുന്നില്ലേ? എസി പരിശോധിക്കാൻ യുഎഇയിലെ ആരോ​ഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്

uae
  •  a month ago
No Image

എബോള ഭീതി; മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് യുഎഇ പൗരന്മാർക്ക് നിർദ്ദേശം

uae
  •  a month ago