HOME
DETAILS

കാബിനറ്റിലും പിടിമുറുക്കി അമിത്ഷാ

  
backup
June 06, 2019 | 10:12 PM

%e0%b4%95%e0%b4%be%e0%b4%ac%e0%b4%bf%e0%b4%a8%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%ae%e0%b5%81%e0%b4%b1%e0%b5%81%e0%b4%95%e0%b5%8d

 

ന്യൂഡല്‍ഹി: പാര്‍ട്ടിയിലെന്നപോലെ കാബിനറ്റിലും അമിത്ഷാ പിടിമുറുക്കി. പ്രഖ്യാപിച്ച എട്ട് കാബിനറ്റ് കമ്മിറ്റികളിലും അംഗമായി തന്റെ ആധിപത്യം ആഭ്യന്തരമന്ത്രി അമിത്ഷാ അരക്കിട്ടുറപ്പിച്ചു. മോദി പോലും ആറ് കമ്മിറ്റികളിലേയുള്ളൂ. മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ക്രമത്തില്‍ മോദിക്ക് പിന്നില്‍ രണ്ടാമത് സത്യവാചകം ചൊല്ലിയത് കഴിഞ്ഞമന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയും ഇപ്പോഴത്തെ പ്രതിരോധമന്ത്രിയുമായ രാജ്‌നാഥ് സിങ്ങായിരുന്നു.


മോദിക്കു പിന്നില്‍ രണ്ടാമനാര് എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ അത് രാജ്‌നാഥ് സിങ്ങിലേക്കാണ് എത്തിയിരുന്നത്. എന്നാല്‍ കാബിനറ്റ് കമ്മിറ്റികളുടെ പ്രഖ്യാപനം വന്നതോടെ മന്ത്രിസഭയിലെ രണ്ടാമനാര് എന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമായി. തന്റെ വിശ്വസ്തനായ അമിത്ഷാക്ക് ആഭ്യന്തരം നല്‍കിയതുപോലെ സര്‍ക്കാരില്‍ രണ്ടാം സ്ഥാനവും നല്‍കി ഒരിക്കല്‍ക്കൂടി ശക്തനാക്കി. നിയമനകാര്യങ്ങള്‍ക്കുള്ള കമ്മിറ്റിയില്‍ മോദിക്ക് പുറമേ അമിത്ഷായും മാത്രമാണ് അംഗങ്ങളെന്നതും ശ്രദ്ധേയമാണ്.


രാജ്‌നാഥ് സിങ് രണ്ട് കാബിനറ്റ് കമ്മിറ്റികളിലാണുള്ളത്. ധനമന്ത്രി നിര്‍മല സീതാരാമന്‍ ഏഴ് കമ്മിറ്റികളിലും വാണിജ്യ-റെയില്‍ മന്ത്രി പീയുഷ് ഗോയല്‍ അഞ്ച് കമ്മിറ്റികളിലുമുണ്ട്. നയപരിപാടികള്‍ നിശ്ചയിക്കുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജ്‌നാഥിനെ മാറ്റിയെന്നതും ശ്രദ്ധേയമാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം; തിരുവനന്തപുരത്ത് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരുക്ക്

Kerala
  •  4 days ago
No Image

ഓണ്‍ലൈനായി വാങ്ങിയ മുട്ടക്കറിയില്‍ ഒച്ചിനെ കണ്ടെത്തിയതായി പരാതി; ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നോട്ടിസ് 

Kerala
  •  4 days ago
No Image

"കുട്ടികളോ രക്ഷിതാക്കളോ അപമാനിതരായെന്ന് പറഞ്ഞാല്‍ നൂറുവെട്ടം മാപ്പ് പറയാന്‍ തയ്യാര്‍'' ; വിദ്യാര്‍ഥികളെ അപമാനിച്ചെന്ന പരാതിയില്‍ പ്രതികരണവുമായി കെ.ടി.ജലീല്‍

Kerala
  •  4 days ago
No Image

പാസ്‌പോര്‍ട്ട് പുതുക്കല്‍: അപ്പോയിന്റ്‌മെന്റ് ലഭിക്കാതെ യു.എ.ഇയിലെ നിരവധി പ്രവാസികള്‍; അപ്പോയിന്റ്‌മെന്റിനായി നീണ്ട കാത്തിരിപ്പ്; ഏജന്‍സിക്ക് ചുമതല ഏറ്റെടുക്കാനായില്ല

uae
  •  4 days ago
No Image

ആര്‍. സുഗതന്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്തു; കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യം 

Kerala
  •  4 days ago
No Image

വെറും ആറ് കോഴിമുട്ടയെച്ചൊല്ലി തര്‍ക്കം; പിടിവലിക്കിടെ റോഡില്‍ തലയടിച്ചു വീണയാള്‍ മരിച്ചു, പ്രതി അറസ്റ്റില്‍

Kerala
  •  4 days ago
No Image

നിതിന്‍ രാജിന്റെ മരണം: മൂന്നുമാസമായിട്ടും ഡോ. റാം ഒളിവില്‍ തന്നെ, അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്

Kerala
  •  4 days ago
No Image

'തൊപ്പി' ഒളിവില്‍; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും; ഒളിവില്‍ പോയത് അശ്ശീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ അന്വേഷണം നടക്കവേ

Kerala
  •  4 days ago
No Image

നിയമസഭ ചേരുന്നതില്‍ കേരളം നമ്പര്‍ വണ്‍; മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് റിപോര്‍ട്ട്

Kerala
  •  4 days ago
No Image

ഷാര്‍ജ ഇസ്‌ലാമിക് ബാങ്കിന് മികച്ച നേട്ടം; അര്‍ധവാര്‍ഷിക അറ്റലാഭം 80.39 കോടി ദിര്‍ഹം; 15.3 ശതമാനം വളര്‍ച്ച

Economy
  •  4 days ago