പയ്യന്നൂര്‍ കൊലപാതകം അപലപനീയവും ദൗര്‍ഭാഗ്യകരവുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പയ്യന്നൂര്‍ കൊലപാതകം അപലപനീയവും ദൗര്‍ഭാഗ്യകരവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ കൊലപാതകങ്ങളെ ആരും ന്യായീകരിക്കുന്നില്ല. ഇത് തടയാന്‍ എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും ബാധ്യതയുണ്ട്. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
പയ്യന്നൂരിലെ കൊലപാതകം സമാധനാന്തരീക്ഷം തകര്‍ത്തുവെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
പയ്യന്നൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണ്. സി.പി.എം പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നില്ലെന്നാണ് പൊലിസിന് ലഭിച്ച മൊഴി.
അഫ്‌സ്പ നിയമം നടപ്പാക്കണമെന്ന ബി.ജെ.പി നിലപാടിനോട് യോജിക്കുന്നില്ല. ഗവര്‍ണറെ ബി.ജെ.പി ഭീഷണിപ്പെടുത്തുകയാണ്. ഇത് ഫാസിസ്റ്റ് നയമാണ്. ഗവര്‍ണര്‍ നടപ്പാക്കിയത് ഭരണഘടനാ ചുമതലയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."