HOME
DETAILS
MAL
ഭരണഘടനാ സ്ഥാപനങ്ങളോട് ബഹുമാനം വേണം; ശോഭാ സുരേന്ദ്രനെതിരെ കേന്ദ്രനേതൃത്വം
backup
May 15 2017 | 11:05 AM
ന്യൂഡല്‍ഹി: ഗവര്‍ണര്‍ക്കെതിരായ ശോഭ സുരേന്ദ്രന്റെ പ്രസ്താവന തള്ളി ബിജെപി കേന്ദ്രനേതൃത്വം. ഗവര്‍ണര്‍ മുഖ്യമന്ത്രിക്കു പരാതി കൈമാറിയത് ചട്ടമനുസരിച്ചാണെന്ന് ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡി. ഈ നടപടി അംഗീകരിക്കണമെന്നും ഭരണഘടനാ സ്ഥാപനങ്ങളോട് ബഹുമാനം വേണമെന്നും രാജീവ് പ്രതാപ് റൂഡി പറഞ്ഞു.ഗവര്‍ണര്‍ ഉചിതമായ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്ത്തകന് ബിജുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധ പരിപാടിയിലാണ് ഗവര്‍ണര്‍ക്കെതിരെ ശോഭാസുരേന്ദ്രന് രംഗത്തുവന്നത്. മുഖ്യമന്ത്രി പിണറായി വിജയെനെ പേടിയാണെങ്കില്‍ ഗവര്‍ണര്‍ സ്ഥാനമൊഴിയണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് വിവാദമായതോടയാണ് ശോഭാ സുരേന്ദ്രനെ തള്ളി കേന്ദ്രനേതൃത്വം രംഗത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."