ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കാന്‍ കഴിയില്ലന്ന്
മൂവാറ്റുപുഴ: മുന്‍ മന്ത്രി കെ.ബാബുവിന്റെ ഓഫിസ് സെക്രട്ടറി കെ.നന്ദകുമാറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് ഭാര്യയുടെ മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കാന്‍ കഴിയില്ലന്ന് കാണിച്ച് വിജിലന്‍സ് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ചെയ്തു. റിപ്പോര്‍ട്ട് ഫയലില്‍ സ്വീകരിച്ച കോടതി വിശദമായ വാദംകേള്‍ക്കാന്‍ കേസ്സ് ജൂണ്‍ ഒന്നിലേക്ക് മാറ്റി. കഴിഞ്ഞ മാര്‍ച്ച് 21നാണ് മുന്‍മന്ത്രിയുടെ സെക്രട്ടറിയുടെ വീട്ടില്‍ റെയ്ഡ് നടന്നത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതി പുറപ്പെടുവിച്ച വാറണ്ടിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. മൂന്ന് വീടുകളില്‍ നിന്നായി 83രേഖകള്‍ പിടിച്ചെടുത്തു.
തുടര്‍ന്ന് തൃപ്പൂണിത്തുറയിലും പരിസരങ്ങളിലുമായിള്ള കെ.നന്ദകുമാര്‍, ഭാര്യാമാതാവ് ചിന്നമ്മ പീറ്റര്‍, ഭാര്യ പിതാവ് എം.എസ് പീറ്റര്‍ എന്നിവരുടെയ പേരിലുള്ള 10ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഇതേ തുടര്‍ന്നാണ് അക്കൗണ്ട് മരവിപ്പിച്ചത് പിന്‍വലിക്കാന്‍ പീറ്ററും ചിന്നമ്മ പീറ്ററും ഹരജി ഫയല്‍ ചെയ്തത്. വിജിലന്‍സ് അന്വേഷണ സംഘത്തിന് വേണ്ടി റ്റി.ബിജി ജോര്‍ജാണ് റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്. പ്രാഥമീക അന്വോഷണത്തില്‍ 30ലക്ഷം രൂപയുടെ വരുമാനം നന്ദകുമാറിന്റെതായി കണ്ടെത്തി.
ജൂണ്‍ 2011മുതല്‍ മെയ് 2016വരെയുള്ള കണക്കുകളാണ് പരിശോധിച്ചത്. നന്ദകുമാര്‍ പുതിയ വീട് നിര്‍മിക്കുകയും രണ്ട് കാറുകള്‍ വാങ്ങുകയും ചെയ്തിട്ടുണ്ട്. ഭാര്യ പിതാവും ഈ കാലഘട്ടത്തില്‍ പുതി വീട് നിര്‍മിച്ചു. ഒരേ പറമ്പില്‍ രണ്ട് വീടുകളിലായി താമസിക്കുന്നു. പീറ്ററിന്റെ എം.സി ക്യാപ്സ് എന്ന കമ്പനിയും ഇതേ പറമ്പിലാണ് സ്ഥിതിചെയ്യുന്നത്. പുതിയ മിഷുനകള് വാങ്ങി ബിസിനസ് വിപുലീകരിച്ചു.
രണ്ട് പേരും സാമ്പത്തീക ഇടപാടുകള്‍ ഒന്നായിട്ടാണ് കൊണ്ടുപോകുന്നത്. അന്വേഷണം പൂര്‍ത്തിയായിട്ടില്ല. തുടക്കമായിട്ടുള്ളുവെന്നും ഈ അവസ്ഥയില്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുള്ളത് പിന്‍വലിച്ചാല്‍ അന്വോഷണത്തെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ലാഭ നഷ്ടത്തിന്റെ കണക്ക്, വാണിജ്യ നികുതി അടച്ചത്, ഇന്‍കംടാക്സ് റിട്ടേണ്‍, വായ്പയുടെ വിവരങ്ങള്‍ എന്നിവ പരിശോധിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. കേസ്സില്‍ ജൂണ്‍ ഒന്നിന് വിശദമായ വാദം കേള്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."