സനൂജ കൊലക്കേസ്: 'വിധിയില്‍ തൃപ്തി, കൂടുതല്‍ ശിക്ഷ ദൈവത്തിന്റെ കോടതിയില്‍'
കരുനാഗപ്പള്ളി: സനൂജ കൊലകേസിന്റെ വിധി കോടി പ്രഖ്യാപിച്ചപ്പോള്‍ നിറകണ്ണുകളോടെ കേട്ടു സന്തോഷിച്ച് മാതാപിതാക്കളായ സമദും, സീനത്തും.
2016ല്‍ ജൂലൈ ചെറിയ പെരുന്നാളിന്റെ തലേന്ന് രാത്രിയില്‍ ഭര്‍ത്താവിന്റെ ക്രൂര മര്‍ദനമുറകള്‍ക്ക് വിധേയമായി മരണപ്പെട്ടുപ്പോയ കുലശേഖരപുരം കടത്തൂര്‍ വെട്ടോളിശേരില്‍ അബ്ദുല്‍ സമദ് സീനത്ത് ദമ്പതികളുടെ രണ്ട് പെണ്‍മക്കളില്‍ മൂത്ത മകളായ സനൂജയെ സമീപവാസിയായ തൈക്കൂട്ടത്തില്‍ അബ്ദുല്‍ സലിം 2007 ല്‍ വിവാഹം കഴിച്ചിരുന്നു. നിസാര കാര്യങ്ങളെ ചെല്ലിയുള്ള വഴക്ക് ഒടുവില്‍ കൊലപാതകത്തില്‍ അവസാനിക്കുകയായിരുന്നു.
രണ്ട് പെണ്‍മക്കളുണ്ടായിരുന്ന സമദിന്റെ ഇളയ മകളായ സജ്‌ന അസുഖം കാരണം മരണപ്പെട്ടിരുന്നു. മൂത്ത മകളും കൂടി മരണപ്പെട്ടതോടെ ഏറേ മനോവിഷമത്താല്‍ കഴിയുകയാണ് ഈ ദമ്പതികള്‍. സനൂജയെ മര്‍ദിച്ച് കൊന്നതിന് ശേഷം വിവിധ കേന്ദ്രങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്ന സലീമിനെ എഴുപത് ദിവസം പിന്നിട്ടപ്പോള്‍ അന്നത്തെ സി.ഐ ആയിരുന്ന അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം കുണ്ടറയില്‍ നിന്നും അറസ്റ്റ് ചെയ്തു.
പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി മഹേന്ദ്രയാണ് കേസ് വാദിച്ചത്. ജീവപര്യന്തവും ഒരു ലക്ഷം രൂപയും കോടതി ശിക്ഷ വിധിച്ചു. വിധിയില്‍ ഏറേ സന്തോഷമുണ്ടെന്നും ഏറ്റവും വലിയ ശിക്ഷാവിധി ദൈവത്തിന്റെ കോടതിയിലാണെന്നും മാതാപിതാക്കള്‍ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."