തുല്യതാ പരീക്ഷയ്ക്ക് സ്‌കൂള്‍ സെന്ററാക്കി; പരാതിയുമായി രക്ഷകര്‍ത്താക്കള്‍
ആലുവ: കേരള സര്‍ക്കാരിന്റെ സാക്ഷരതാ മിഷന്‍ നടത്തുന്ന തുല്ല്യത പഠിതാക്കളുടെ പരീക്ഷയ്ക്കായി സ്‌കൂള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയില്‍. ആലുവ നഗരസഭയ്ക്ക് കീഴിലുള്ള ഗേള്‍സ് സ്‌കൂളാണ് തുല്ല്യത പരീക്ഷ സെന്ററായി തീരുമാനിച്ചിട്ടുള്ളത്. അടുത്ത മാസം നാലു മുതലാണ് പരീക്ഷ നടക്കുക.
അങ്കമാലി, ആലുവ, നായത്തോട് കേന്ദ്രങ്ങളിലെ പഠിതാക്കള്‍ക്കുള്ള പരീക്ഷ സെന്ററായിട്ടാണ് ആലുവ ഗേള്‍സ് സ്‌കൂള്‍ തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ സ്‌കൂള്‍ പരീക്ഷ സെന്ററാകുന്നതോടെ 12 ദിവസത്തിലധികം ഈ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നഷ്ടമാകുന്നതാണ് പ്രശ്‌നമാകുന്നത്. ഓണപ്പരീക്ഷ അടുത്തിരിക്കെ ഇത്രയും ദിവസം പഠനം മുടങ്ങുന്നത് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നതിനാല്‍ സ്‌കൂള്‍ സെന്ററാക്കുവാന്‍ അനുവദിക്കാനാകില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. നിലവില്‍ തുല്ല്യത പരീക്ഷകളുടെ പഠനം നടന്നുവരുന്നത് ഈ സ്‌കൂളില്‍ത്തന്നെയാണ്. ഇതിന് പുറമെയാണ് പരീക്ഷ സെന്റര്‍ കൂടിയായി അധികൃതര്‍ ഈ സ്‌കൂളിനെത്തന്നെ തീരുമാനിച്ചിട്ടുള്ളത്.
അധികൃതരുടെ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ പി.റ്റി.എ പ്രസിഡന്റ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."