HOME
DETAILS
MAL
അപകടാവസ്ഥയിലുള്ള മരം മുറിച്ചുനീക്കി
backup
July 25 2016 | 23:07 PM
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ അത്യാഹിത വിഭാഗത്തിന് സമീപത്തുണ്ടായിരുന്ന അപകടാവസ്ഥയിലുള്ള മരം മുറിച്ചുനീക്കി. ഡോക്ടര്‍മാരുടെ കാറുകളും ആശുപത്രിയിലെ മറ്റു ജീവനക്കാരുടെ ഇരുചക്രവാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നതിന് അനുവദിച്ച സ്ഥലത്തിന്ന് സമീപത്തായിരുന്നു ഉണങ്ങി വീഴാറായിരുന്ന മരം ഉണ്ടായിരുന്നത്. മലബാറിലെ വിവിധ പ്രദേശങ്ങളില്‍നിന്ന് രോഗികളുമായി വരുന്ന ആംബുലന്‍സ് ഉള്‍പ്പെടെ നൂറ് കണക്കിന് വാഹനങ്ങള്‍ രോഗികളെ കയറ്റാനും ഇറക്കാനും വേണ്ടി നിര്‍ത്തുന്ന സ്ഥലത്തേക്കു വീഴാവുന്ന അവസ്ഥയിലായിരുന്നു.
നേരത്തെ ഇതുസംബന്ധിച്ച് വിവിധ വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പൊതുമരാമത്ത് വനം വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നടപടികള്‍ പെട്ടെന്നുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."