കാന്‍സറില്ലാത്തയാള്‍ക്ക് കീമോ: ഡോക്ടര്‍മാര്‍ക്കും ലാബുകള്‍ക്കുമെതിരേ കേസെടുത്തു
ആര്‍പ്പൂക്കര : കാന്‍സര്‍ ഇല്ലാത്ത രോഗിക്ക് കീമോ നല്‍കിയ സംഭവത്തില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആറുമാസംവരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് ഡോക്ടര്‍മാര്‍ക്കും ലാബുകള്‍ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
രജനിയുടെ പരാതിയെ തുടര്‍ന്നാണ് ഗാന്ധിനഗര്‍ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.ഐ.പി.സി 336 337 വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഒരാളുടെ ആരോഗ്യം അപകടപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചു എന്നതാണ് കുറ്റം.
കേസന്വേഷണത്തിന്റെ പുരോഗതി അനുസരിച്ച് ചികിത്സാപിഴവ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ആവശ്യമെങ്കില്‍ ചുമത്തുമെന്ന് ഗാന്ധിനഗര്‍ പൊലിസ് വ്യക്തമാക്കി.
മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരായ രഞ്ജിന്‍, സുരേഷ് കുമാര്‍ എന്നിവര്‍ക്കെതിരേയും,തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ഡയനോവ, സി.എം.സി എന്നീ ലാബുകള്‍ക്കെതിരേയും രജനി മൊഴി നല്‍കി.അന്വേഷണ പുരോഗതി അനുസരിച്ച് ഡോക്ടര്‍മാര്‍ അടക്കമുള്ളവരെ പ്രതിചേര്‍ക്കും.
രജനിക്ക് കാന്‍സര്‍ ഉണ്ടെന്നായിരുന്നു സ്വകാര്യ ലാബുകള്‍ റിപ്പോര്‍ട്ട് നല്‍കിയത്. മെഡിക്കല്‍ കോളജ് പത്തോളജി വിഭാഗത്തില്‍ നടത്തിയ പരിശോധനയിലാണ് കാന്‍സര്‍ ഇല്ലെന്ന് കണ്ടെത്തിയത്.സ്റ്റേഷനിലെത്തി പരാതി നല്‍കിയ രജനി തിങ്കളാഴ്ച മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി ബോധിപ്പിക്കും.
തനിക്ക് ഇനി ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്ന ജോലി ചെയ്യാനാവാത്ത വിധം ആരോഗ്യസ്ഥിതി മോശമായതിനാല്‍ സര്‍ക്കാര്‍ എന്തെങ്കിലും തൊഴില്‍ തരണമെന്നും രജനി ആവശ്യപ്പട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."