HOME
DETAILS

ജില്ലയിലെ താലൂക്ക് വികസനസമിതികളുടെ പ്രവര്‍ത്തനങ്ങള്‍ പ്രഹസനമാകുന്നുവെന്ന് ആരോപണം

  
backup
May 15 2017 | 20:05 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8



ഒലവക്കോട്: താലൂക്കുകളിലെ വിവിധ ജനകീയ പ്രശ്‌നങ്ങള്‍ ഉന്നതരുടെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതിനും  പരിഹാരം കാണുന്നതിനുമായി താലൂക്കുകളില്‍  തുടങ്ങിയ വികസനസമിതികള്‍ പ്രഹസനമാകുന്നു. ഉന്നതോദ്യോഗസ്ഥരാണ് പദ്ധതി അട്ടിമറിച്ചത്.
ഉദ്യോഗസ്ഥരുടെ സഹകരണമില്ലായ്മയും വികസനസമിതിയില്‍ ഇവര്‍ സഹകരിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിനെതിരെ  മുമ്പ് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ കലാപം ഉയര്‍ത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ നിസഹകരണം തുടര്‍ന്നു.  ഇതോടുകൂടി പരിയെ ജനപ്രതിനിധികളും താലൂക്ക് വികസനസമിതിക്ക് വരാതായി. ഡിവൈ.എസ്.പി, തഹസില്‍ദാര്‍, ബന്ധപ്പെട്ട വകുപ്പുകളുടെ ഉന്നതര്‍, എം.എല്‍.എ  ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവരെല്ലാം താലൂക്ക് വികസന സമിതിയില്‍ എത്തണമെന്നാണ് ചട്ടം. എന്നാല്‍ ഇവരാരും വരാറില്ലെന്നു മാത്രം. വല്ലപ്പോഴും തങ്ങളുടെ വകുപ്പിനെ പ്രതിനിധീകരിച്ച് ഇവര്‍ താഴ്ന്ന ഉദ്യോഗസ്ഥമാരെ ആരെങ്കിലും വിട്ടാലായി എന്നുമാത്രം.ഇവിടെ എടുക്കുന്ന ഒരു തീരുമാനവും നടപ്പാകുന്നുമില്ല.
യോഗം നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തെയും പരിസര പഞ്ചായത്തുകളിലെയും വിഷയങ്ങള്‍ മാത്രമാണ് ഭൂരിഭാഗം യോഗങ്ങളിലെയും ചര്‍ച്ചയ്ക്ക് എത്താറുള്ളതെന്ന്  ഉദ്യോഗസ്ഥരും സമ്മതിക്കുന്നു.  
യോഗത്തിനെത്തുന്നവര്‍ക്ക് ചായകൊടുക്കാന്‍ പോലും താലൂക്ക് വികസനസമിതിയില്‍ ഫണ്ടില്ലെന്നുള്ളതാണ് മറ്റൊരു കാര്യം. മുമ്പ് താലൂക്ക് സഭ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ സര്‍ക്കാര്‍ സംവിധാനം പിന്നീട് താലൂക്ക് വികസനസമിതിയായി രൂപാന്തരം പ്രാപിക്കുകയായിരുന്നു. താലൂക്ക് സഭ എന്ന പേരില്‍ ഇത് നടന്നിരുന്ന കാലഘട്ടത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞിരുന്നു.
ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സജീവ പങ്കാളിത്തവും ഇതിനെ സജീവും സമ്പുഷ്ടവുമാക്കി. ഈ യാഥാര്‍ഥ്യബോധം ഉള്‍ക്കൊണ്ട് ഇതിനെ കൂടുതല്‍ സജീവമാക്കാന്‍ അധികൃതര്‍ താലൂക്ക് സഭ എന്ന പേരുമാറ്റി താലൂക്ക് വികസനസമിതി എന്നു പുനര്‍ നാമകരണം നടത്തിയത്. കുറച്ചുകാലം ഇതു മികച്ചനിലയില്‍ മുന്നോട്ടുപോയെങ്കിലും ഉദ്യോഗസ്ഥന്മാര്‍ക്ക് പണികിട്ടാന്‍  തുടങ്ങിയതോടെ ഇവര്‍ ഇതിനു തുരങ്കം വയ്ക്കാന്‍ തുടങ്ങി.
പത്രത്തില്‍ വരുന്ന അറിയിപ്പു മാത്രമാണ് വികസനസമിതി അംഗങ്ങള്‍ക്കുള്ള യോഗത്തിലേക്കുള്ള ക്ഷണം. വിരലിലെണ്ണാവുന്ന ചിലര്‍ വരികയും ചര്‍ച്ചകള്‍ നടത്തി മടങ്ങിപ്പോകുകയുമാണ് ഇവര്‍ ചെയ്യുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  10 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  20 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  28 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  an hour ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago