HOME
DETAILS

വിവരങ്ങള്‍ കനേഡിയന്‍ ഏജന്‍സിക്ക് ആരോഗ്യവകുപ്പ് പറയുന്നത് പച്ചക്കള്ളം

  
backup
October 31 2020 | 03:10 AM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a8%e0%b5%87%e0%b4%a1%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%8f%e0%b4%9c%e0%b4%a8

 


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തില്‍ സര്‍ക്കാര്‍ നടത്തിയ കിരണ്‍ ആരോഗ്യ സര്‍വേ വിവരങ്ങള്‍ കനേഡിയന്‍ ഏജന്‍സിയായ പോപ്പുലേഷന്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്( പി.എച്ച്.ആര്‍.ഐ) നല്‍കിയില്ലെന്ന ആരോഗ്യ വകുപ്പിന്റെ വാദം പച്ചക്കള്ളം. സോഫ്റ്റ്‌വെയറില്‍നിന്ന് ഡേറ്റ നേരിട്ട് കൈകാര്യം ചെയ്യാന്‍ പി.എച്ച്.ആര്‍.ഐയ്ക്ക് അന്നത്തെ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഇന്ന് മുഖ്യമന്ത്രിയുടെ കൊവിഡ് ഉപദേശകനുമായ രാജീവ് സദാനന്ദന്‍ അനുമതി നല്‍കിയിരുന്നു. മാത്രവുമല്ല തന്റെ ഗവേഷണത്തിന്റെ പേര് കിരണ്‍ എന്നാക്കി മാറ്റുകയാണെന്നു വ്യക്തമാക്കി പി.എച്ച്.ആര്‍.ഐ തലവന്‍ ഡോ. സലിം യൂസഫ് കാനഡയിലെ എത്തിക്‌സ് ബോര്‍ഡില്‍നിന്ന് അനുമതിയും വാങ്ങിയിരുന്നു.
കേരളത്തിലെ 10 ലക്ഷം ആളുകളുടെ ആരോഗ്യ വിവരങ്ങള്‍ സമഗ്രമായി ശേഖരിച്ചതായിരുന്നു കേരള ഇന്‍ഫര്‍മേഷന്‍ ഓണ്‍ റെസിഡന്‍സ് ആരോഗ്യം നെറ്റ്‌വര്‍ക് ( കിരണ്‍ ) സര്‍വേ. ഈ ഗവേഷണം നടത്തുന്നത് കനേഡിയന്‍ ഏജന്‍സിയായ പി.എച്ച്.ആര്‍.ഐ ആണ്. പി.എച്ച്.ആര്‍.ഐ തലവന്‍ ഡോ. സലിം യൂസഫാണ് കിരണ്‍ എന്ന പേരു നിര്‍ദേശിക്കുന്നത്.
പി.എച്ച്.ആര്‍.ഐയേയും എന്‍.ജി.ഒ ആയ ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിളിനേയും ഉത്തരവുകളൊന്നുമില്ലാതെ സഹകരിപ്പിച്ചു. സര്‍വേ വിവരങ്ങള്‍ കൃത്യമായി കിട്ടണമെന്ന പി.എച്ച്.ആര്‍.ഐയുടെ ആവശ്യം പരിഗണിച്ച് സോഫ്റ്റ്‌വെയറില്‍ നേരിട്ട് പ്രവേശിക്കാന്‍ അവര്‍ക്ക് അനുമതി നല്‍കി. അനുമതിക്ക് നിര്‍ദേശം നല്‍കിയത് രാജീവ് സദാനന്ദനാണ്. ഡേറ്റ കൃത്യമായി എല്ലാ ദിവസവും കൈമാറണമെന്നും അത് പലതവണകളായി നല്‍കുന്നതാകും കൂടുതല്‍ നല്ലതെന്നും വ്യക്തമാക്കി പി.എച്ച്.ആര്‍.ഐക്ക് രാജീവ് സദാനന്ദന്‍ ഇ- മെയിലുകള്‍ അയച്ചിട്ടുണ്ട്.
തുടര്‍ന്ന് കേരള ഹെല്‍ത്ത് ഒബ്‌സര്‍വേറ്ററി ബേസ്‌ലൈന്‍ സര്‍വേ എന്നായിരുന്ന തന്റെ ഗവേഷണത്തിന്റെ പേര് കിരണ്‍ എന്നാക്കി മാറ്റുകയാണെന്നു കാണിച്ച് പി.എച്ച്.ആര്‍.ഐ തലവന്‍ ഡോ സലിം യൂസഫ് കാനഡയിലെ എത്തിക്‌സ് കമ്മിറ്റിയെ സമീപിച്ച് അനുമതി വാങ്ങി. സര്‍വേയ്ക്ക് കേരള സര്‍ക്കാരില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണയുമുണ്ട്. കേരളത്തിന്റെ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററാണ് പഠനത്തിനാവശ്യമായ സാങ്കേതിക സഹായം നല്‍കുന്നത്. കേരളത്തിന്റെ സ്വപ്നപദ്ധതിയായ ഇ- ഹെല്‍ത്ത് പദ്ധതിയും ഈ കേന്ദ്രത്തിന്റെ സാങ്കേതിക പിന്തുണയോടെയാണ് പുരോഗമിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  9 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  9 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  9 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  9 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  9 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  9 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  9 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  9 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  9 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  9 days ago