HOME
DETAILS

മലബാറില്‍ ജലഗതാഗത സാധ്യത വിപുലപ്പെടുത്താന്‍ മന്ത്രിയുമായി ചര്‍ച്ച

  
backup
July 25, 2016 | 11:55 PM

%e0%b4%ae%e0%b4%b2%e0%b4%ac%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%b2%e0%b4%97%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4-%e0%b4%b8%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%a4

കോഴിക്കോട്: കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ ആഭിമുഖ്യത്തില്‍ 29ന് വൈകിട്ട് നാലിന് കോഴിക്കോട് കോസ്‌മോപൊളിറ്റിന്‍ ക്ലബില്‍ വച്ച് സംസ്ഥാന ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനുമായി ചര്‍ച്ച നടത്തും.
മലബാറിലെ ജലഗതാഗത സാധ്യതകള്‍ വിപുലമാക്കണമെന്ന ആവശ്യവുമായാണ് ചര്‍ച്ച സംഘടിപ്പിക്കുന്നത്. കേരള സര്‍ക്കാരിന്റെ വികസന പദ്ധതിയില്‍പ്പെടുത്തി ജലഗതാഗതം സുഗമമാക്കുക, സാധ്യതകള്‍ കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ചര്‍ച്ച സംഘടിപ്പിക്കുന്നതെന്ന് കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മന്ത്രിക്ക് പുറമെ എം.എല്‍.എമാരും, വിവിധ സാമൂഹ്യ സാംസ്‌ക്കാരിക സംഘടനാപ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും. ജലഗതാഗതം മെച്ചപ്പെട്ട രീതിയില്‍ കൊണ്ടുവരുന്നതിന് കേരള സര്‍ക്കാരിന് മുന്‍പില്‍ നിര്‍ദേശങ്ങളും ആശയങ്ങളും ചര്‍ച്ചയിലൂടെ രൂപപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.
വാര്‍ത്താസമ്മേളനത്തില്‍ കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് പി. ഗംഗാധരന്‍, സെക്രട്ടറി അബ്ദുള്ള മാളിയേക്കല്‍, ട്രഷറര്‍ കുഞ്ഞോത്ത് അബൂബക്കര്‍, ടി.പി. വാസു, ശ്രീറാം, ഹാഷിം കടാക്കലകം പങ്കെടുത്തു.

 

 

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താലികെട്ടിന് തൊട്ട് മുമ്പ് 31 കേസിലെ പ്രതിയായ ​ഗുണ്ടാത്തലവനെ പൊലിസ് പൊക്കി; സ്റ്റേഷനിൽ വച്ച് വിവാഹം നടത്താൻ അനുവദിണമെന്ന് വധു

National
  •  7 hours ago
No Image

ഇറാനെ എളുപ്പത്തിൽ ഇല്ലായ്മ ചെയ്യാൻ കഴിയില്ലെന്ന് അമേരിക്കൻ ഇന്റലിജൻസും ഇസ്റാഈൽ മാധ്യമങ്ങളും; വീഴാതെ ഇറാനെ പിടിച്ചുനിർത്തുന്ന ഘടകമെന്ത്? | In-depth

International
  •  7 hours ago
No Image

ഭൂമി തട്ടിപ്പ് കേസിൽ കുടുക്കാൻ ശ്രമിച്ചു; കടകംപള്ളിക്കെതിരായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പരാതി; എസ്‌ഐടി അന്വേഷിക്കും

Kerala
  •  7 hours ago
No Image

യു.എ.ഇയിൽ നിന്നുള്ള കോടിക്കണക്കിനു സകാത്ത്, സ്വദഖ ഫണ്ടുകൾ തുണയാകുന്നത് ലോകമെമ്പാടുമുള്ള അഭയാർത്ഥികൾക്ക്; പ്രശംസിച്ചു യു.എൻ

Trending
  •  7 hours ago
No Image

അരീക്കോട് മൈമൂന വധക്കേസിലെ പ്രതിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്തു

Kerala
  •  7 hours ago
No Image

തുടര്‍ച്ചയായി നാലാം ദിവസവും സ്വര്‍ണവില താഴേക്ക്; യുദ്ധത്തിന് പിന്നാലെ കുറഞ്ഞത് 10,000 രൂപ, ഇന്നത്തെ വിലയറിയാം...

Business
  •  7 hours ago
No Image

ഇരിക്കൂർ കുഞ്ഞാമിന വധക്കേസ്: പ്രതികൾ പത്ത് വർഷത്തിന് ശേഷം പിടിയിൽ 

Kerala
  •  8 hours ago
No Image

വാഹനങ്ങള്‍ക്ക് നല്‍കേണ്ട എല്‍.പി.ജി, സിലിണ്ടറില്‍ നിറച്ചുനല്‍കി; വില 2000 രൂപ, തടഞ്ഞ് പൊലിസ് 

Kerala
  •  8 hours ago
No Image

ശബരിമല യുവതീപ്രവേശനം: വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കും; ആചാരങ്ങളിൽ തീരുമാനമെടുക്കേണ്ടത് പണ്ഡിതർ; മന്ത്രി വി.എൻ. വാസവൻ

Kerala
  •  8 hours ago
No Image

ഈ വംശഹത്യ കണ്ടുനിൽക്കാനാവില്ല; ഇസ്റാഈൽ അജണ്ടയ്ക്ക് വൈറ്റ് ഹൗസ് കൂട്ടുനിൽക്കുന്നു; അമേരിക്കൻ മതസ്വാതന്ത്ര്യ കമ്മീഷനിൽ നിന്ന് ഏക മുസ്‌ലിം വനിതാ ഉപദേഷ്ടാവ് രാജിവെച്ചു

International
  •  8 hours ago