HOME
DETAILS

ഓവലില്‍ റണ്‍മഴ പെയ്യിച്ച് ഇന്ത്യ; ഓസ്‌ട്രേലിയക്ക് വിജയിക്കാന്‍ 353 റണ്‍സ്

  
backup
June 09, 2019 | 1:39 PM

india-australia-cricket-match

 

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റിലെ എല്‍ക്ലാസിക്കോയില്‍ റണ്‍മഴ പെയ്യിച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപണര്‍ ശിഖര്‍ ധവാന്റെ സെഞ്ച്വറിയുടെ കരുത്തില്‍ അഞ്ചുവിക്കറ്റിന് 352 റണ്‍സെടുത്തു. 109 പന്തില്‍ നിന്ന് 16 ബൗണ്ടറികള്‍ സഹിതം 117 റണ്‍സാണ് ധവാന്റെ സമ്പാദ്യം. രോഹിത് ശര്‍മ (57), ക്യാപ്റ്റന്‍ വിരാട് കോഹ്ലി (82), എന്നിവര്‍ അര്‍ധശതകം തികച്ചപ്പോള്‍ ധോണിയും (27), ഹാര്‍ദിക് പാണ്ഡ്യെയും (48) വെടിക്കെട്ട് ബാറ്റിങ്ങും പുറത്തെടുത്തതോടെയാണ് ഓസ്‌ട്രേലിയക്ക് 353 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം സമ്മാനിക്കാനായത്.

70 പന്തില്‍ നിന്ന് ഒരു സിസ്‌കറും മൂന്നു ഫോറും സഹിതമാണ് രോഹിത് 57 റണ്‍സെടുത്തത്. 77 ബോള്‍ നേരിട്ട കോഹ്ലി രണ്ടു സിക്‌സറുകളും നാലുബൗണ്ടറികളും നേടിയിരുന്നു. 27 പന്ത് നേരിട്ട പാണ്ഡ്യ മൂന്നുസിക്‌സറുകളും നാലുബൗണ്ടറികളും സഹിതമാണ് 48 റണ്‍സെടുത്തത്. ഒരുസിക്‌സറും മൂന്നു ഫോറും സഹിതം 14 പന്തില്‍ നിന്നാണ് ധോണി 27 റണ്‍സെടുത്തത്. മൂന്നുപന്തില്‍ നിന്ന് ഓരോ സിക്‌സറും ബൗണ്ടറിയും അടക്കം 11 റണ്‍സെടുത്ത കെ.എല്‍ രാഹുല്‍ പുറത്താവാതെ നിന്നു.

ഓസ്‌ടേലിയക്കു വേണ്ടി സ്‌റ്റോണിസ് ഏഴ് ഓവറില്‍ 62 റണ്‍സ് വഴങ്ങി രണ്ടുവിക്കറ്റെടുത്തു. സ്റ്റാര്‍ക്ക് പത്തോവറില്‍ 74 റണ്‍സ് വഴങ്ങി ഒരുവിക്കറ്റും എടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുദ്ധത്തിന്റെ ആഘാതം: ദുബൈയിൽ വൻ തൊഴിൽ നഷ്ടമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്; ടൂറിസം, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളിൽ മാന്ദ്യം; ശമ്പളക്കുറവും

uae
  •  6 days ago
No Image

ഓപറേഷന്‍ തൂഫാന്‍: സമസ്ത സ്പെഷല്‍ കാംപയിന്‍ ഉദ്ഘാടനം നാളെ

latest
  •  6 days ago
No Image

മദ്യപാനത്തിനിടെ തര്‍ക്കം; കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയില്‍

Kerala
  •  6 days ago
No Image

ജോര്‍ദാനില്‍ ഇറാന്റെ മിസൈലാക്രമണത്തില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി; പിന്നാലെ ഇറാനില്‍ യു.എസിന്റെ ശക്തമായ വ്യോമാക്രമണം

International
  •  6 days ago
No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  6 days ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  6 days ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  6 days ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  6 days ago
No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  6 days ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  6 days ago