HOME
DETAILS

നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതിക്കെതിരേ സര്‍ക്കാരും

  
backup
October 31, 2020 | 6:24 AM

%e0%b4%a8%e0%b4%9f%e0%b4%bf%e0%b4%af%e0%b5%86-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%9a-6

 


കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് കേസിലെ ഇരയാണ് ഹൈക്കോടതിയെ സമീപിച്ചത്. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ടു സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയും കോടതിയുടെ പരിഗണനയ്‌ക്കെത്തി.
പരാതിക്കാരിയുടെ ആക്ഷേപങ്ങള്‍ വിചാരണക്കോടതി പരിഗണിച്ചില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രതികള്‍ക്ക് നല്‍കുന്ന രേഖകള്‍ പ്രോസിക്യൂഷന് ലഭിക്കുന്നില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. പരാതികള്‍ എന്തുകൊണ്ടു വിചാരണക്കോടതിയെ അറിയിച്ചില്ലെന്ന് ഹൈക്കോടതി ആരാഞ്ഞു. പരാതികള്‍ വിചാരണക്കോടതിയില്‍ തന്നെ ബോധിപ്പിച്ചതാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. വിശദമായ സത്യവാങ്മൂലം മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ പ്രോസിക്യുഷനു കോടതി നിര്‍ദേശം നല്‍കി. കോടതിയില്‍ വിചാരണ ഇല്ലാതിരുന്ന ദിവസം ദൃശ്യങ്ങളുടെ ഫോറന്‍സിക് പരിശോധനാ ഫലം എട്ടാം പ്രതിയുടെ അഭിഭാഷകന് കൈമാറിയ നടപടി ശരിയല്ലെന്നും ഹരജിക്കാരി വ്യക്തമാക്കി.
പ്രോസിക്യൂഷന്റെ അസാന്നിധ്യത്തില്‍ അഭിപ്രായം പരിഗണിക്കാതെയായിരുന്നു ഈ നടപടിയെന്നും നടിയുടെ ഹരജിയില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവിന് വധഭീഷണി; മുഖ്യമന്ത്രിക്ക് പരാതി നൽകി

Kerala
  •  6 days ago
No Image

നെന്മാറയില്‍ ഏഴാം ക്ലാസുകാരനെ അധ്യാപകന്‍ മുഖത്തടിച്ചെന്ന് പരാതി; കണ്ണിന് താഴെ പരുക്ക്

Kerala
  •  6 days ago
No Image

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Kerala
  •  6 days ago
No Image

അതിശക്തമായ മഴ: വിവിധ ജില്ലകളില്‍ ഓറഞ്ച്,യെല്ലോ അലര്‍ട്ടുകള്‍,ജാഗ്രതാ നിര്‍ദേശം

Kerala
  •  6 days ago
No Image

ലോൺ അടച്ചുതീർത്താൽ ഒരാഴ്ചയ്ക്കകം സിബിൽ മാറും; ഇഎംഐ മുടങ്ങിയാൽ പണിയും പാളും; പുതിയ പരിഷ്കാരവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

National
  •  6 days ago
No Image

ഷാർജയിൽ പുതിയ പാർക്കിംഗ് നിയമം പ്രാബല്യത്തിൽ; ആദ്യ രാത്രിയിൽ സമ്മിശ്ര പ്രതികരണവുമായി താമസക്കാർ

uae
  •  6 days ago
No Image

പി.ടി. പിരീഡില്‍ കളിക്കാത്തതിന് എട്ടാം ക്ലാസുകാരനെ മര്‍ദിച്ചു; കായികാധ്യാപകനെതിരേ കേസ്

Kerala
  •  6 days ago
No Image

'ഒറ്റ മഴ പോലും അതിജീവിച്ചില്ല'; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഡല്‍ഹി-ഡെറാഡൂണ്‍ എക്‌സ്പ്രസ് വേയില്‍ കൂറ്റന്‍ കുഴികള്‍

National
  •  6 days ago
No Image

എറണാകുളത്ത് പ്രിന്റിങ് പ്രസില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  6 days ago
No Image

മരിച്ചിട്ടില്ല, പക്ഷെ മരണാനന്തര ചടങ്ങിന് പിരിവ്! ജീവിച്ചിരിക്കുന്ന യുവാവിന്റെ പേരിൽ വൻ തട്ടിപ്പ്; മൂന്ന് പേർ കസ്റ്റഡിയിൽ

Kerala
  •  6 days ago