HOME
DETAILS

ഉന്നത തസ്തികകളിലെ മുസ്‌ലിം പ്രാതിനിധ്യം: പി.സി ജോര്‍ജിന്റെ പരാമര്‍ശം സത്യവിരുദ്ധം

  
Web Desk
October 31 2020 | 06:10 AM

54946516-2020


കൊച്ചി: സംസ്ഥാനത്തെ ജില്ലാ കലക്ടര്‍മാര്‍ അടക്കമുള്ള ഉന്നത തസ്തികകളിലെ മുസ്‌ലിം പ്രാതിനിധ്യം സംബന്ധിച്ച് പി.സി ജോര്‍ജ്ജ് എം.എല്‍.എ നടത്തിയ പ്രസ്താവന തികച്ചും അടിസ്ഥാന രഹിതം. കണക്കുകള്‍ വ്യക്തമാക്കുന്നത് ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഉയര്‍ന്ന തസ്തികകളില്‍ ജനസംഖ്യാ ആനുപാതിക പ്രാതിനിധ്യംപോലും മുസ്‌ലിം സമുദായത്തിനില്ല എന്നാണ്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രധാന തസ്തികകള്‍ വകുപ്പുമന്ത്രിയുടെ സഹായത്തോടെ മുസ്‌ലിംകള്‍ കൈയടക്കുകയാണെന്നും സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ ജില്ലാ കലക്ടര്‍മാര്‍ മുക്‌ലിംകളായത് യാദൃശ്ചികമല്ല എന്നുമാണ് കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയില്‍ നടന്ന ചടങ്ങില്‍ പി.സി ജോര്‍ജ്ജ് പ്രസംഗിച്ചത്. എന്നാല്‍, ഈ വിദ്വേഷ പ്രസംഗത്തില്‍ പറഞ്ഞത് മുഴുവന്‍ അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്ന് വ്യക്തം.
സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന പത്ത് സര്‍വകലാശാലകളില്‍ ഒന്നിന്റെ തലപ്പത്ത് മാത്രമാണ് മുസ്‌ലിം വൈസ് ചാന്‍സലറുള്ളത്. അതും ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന നിയമനം മാത്രം. കുറേക്കാലമായി സംസ്ഥാനത്ത് മുസ്‌ലിം വിഭാഗത്തില്‍ നിന്ന് വൈസ് ചാന്‍സലര്‍ ഇല്ലാതിരിക്കെയാണ് പുതിയ നിയമനം. അതും വിവാദമാക്കിയെന്നത് വേറെകാര്യം.
ഒക്ടോബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്ത ശ്രീനാരായണ ഗുരു ഓപണ്‍ സര്‍വകാലാശാല വൈസ് ചാന്‍സലറായി ഡോ. പി.എം മുബാറക് പാഷയെ നിയമിച്ചതാണ് അടുത്ത കാലത്ത് മുസ്‌ലിമിന് ലഭിച്ച ഏക വി.സി സ്ഥാനം. നേരത്തെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വി.സി സ്ഥാനത്തേക്ക് ഡോ. സീതിയെ പരിഗണിച്ചിരുന്നു.
പരിഗണനാ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് വന്ന അദ്ദേഹത്തിന്റെ പേര് ചില സാമുദായിക ശക്തികളുടെ ഇടപെടല്‍ കാരണം പിന്തള്ളിപ്പോവുകയായിരുന്നു. അതിന് പകരമായാണ് ശ്രീനാരായണഗുരു ഓപണ്‍ സര്‍വകാലാശാല സ്ഥാനത്തേക്ക് ഡോ.പി.എം മുബാറക് പാഷയെ പരിഗണിച്ചത്. വെള്ളാപ്പള്ളി നടേശനടക്കമുള്ളവര്‍ അത് വിവാദമാക്കുകയും ചെയ്തു. വകുപ്പിന് കീഴിലുള്ള സര്‍വകലാശാലകളിലെ പ്രോ വൈസ് ചാന്‍സലര്‍മാരുടെ കാര്യമെടുത്താല്‍ രണ്ടിടത്ത് മാത്രമാണ് മുസ്‌ലിം പ്രാതിനിധ്യമുള്ളത്; കാലിക്കറ്റ് സര്‍വകലാശാലയിലും സാങ്കേതിക സര്‍വകലാശാലയിലും. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന മറ്റ് ഒന്‍പത് ഉന്നത തസ്‌കകളിലാകട്ടെ ഒന്നില്‍ മാത്രമാണ് മുസ്‌ലിമുള്ളത്. എല്‍.ബി.എസിന്റെ ചുമതല വഹിക്കുന്ന ഡോ. എം. അബ്ദുറഹ്മാന്‍.
പി.സി ജോര്‍ജ്ജ് ഉന്നയിച്ച ജില്ലാ കലക്ടര്‍മാരുടെ എണ്ണവും തികച്ചും അടിസ്ഥാന രഹിതമാണ്. സംസ്ഥാത്തെ 14ജില്ലകളില്‍ നാലെണ്ണത്തില്‍ മാത്രമാണ് കലക്ടര്‍മാര്‍ മുസ്‌ലിംകള്‍.
വയനാട് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല, തൃശൂര്‍ ജില്ലാ കലക്ടറായ ഷാനവാസ്, പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി നൂഹ്, കൊല്ലം ജില്ലാ കലക്ടര്‍ ബി. നാസര്‍ എന്നിവര്‍.
മുന്നോക്ക സംവരണത്തിന്റെ പേരില്‍ സംസ്ഥാനത്ത് വിവാദമുയര്‍ന്നിരിക്കെത്തന്നെ, മുസ്‌ലിംകള്‍ക്ക് അമിത പ്രാതിനിധ്യം ലഭിച്ചുവെന്ന പി.സി ജോര്‍ജ്ജിന്റെ പ്രസ്താവന യാദൃശ്ചികമല്ല എന്നതാണ് വിലയിരുത്തല്‍.

വി.സിമാരും
പി.വി.സിമാരും


ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സര്‍വകലാശാലകളും അവയെ നയിക്കുന്നവരും. (അവലംബം അതത് സര്‍വകലാശാല വെബ്‌സൈറ്റുകള്‍)

1. യൂനിവേഴ്‌സിറ്റി ഓഫ് കേരള: വൈസ് ചാന്‍സലര്‍ ഡോ. വി.പി മഹാദേവന്‍ പിള്ള, പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി.പി അജയകുമാര്‍
2. എം.ജി സര്‍വകലാശാല: വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ്, പ്രോ വൈസ് ചാന്‍സലര്‍ ഡോ. സി.ടി അരവിന്ദ കുമാര്‍.
3. കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല: വൈസ് ചാന്‍സലര്‍: ഡോ. കെ.എന്‍ മധുസൂദനന്‍, പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി.ജി ശങ്കരന്‍
4. കാലിക്കറ്റ് സര്‍വകലാശാല: വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ്, പ്രോ വൈസ് ചാന്‍സലര്‍ ഡോ. നാസര്‍
5. കണ്ണൂര്‍ യൂനിവേഴ്‌സിറ്റി: വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍. പ്രോ വൈസ് ചാന്‍സലര്‍: പ്രൊഫ. പി.ടി രവീന്ദ്രന്‍.
6. കേരളാ സാങ്കേതിക സര്‍വകലാശാല: വൈസ് ചാന്‍സലര്‍ ഡോ. എം.എസ് രാജശ്രീ, പ്രോ വൈസ് ചാന്‍സലര്‍ ഡോ. എസ്. അയ്യൂബ്.
7. നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ്: വൈസ് ചാന്‍സലര്‍: ഡോ. കെ.സി സണ്ണി, രജിസ്ട്രാര്‍ എം.ജി മഹാദേവ്
8. മലയാളം സര്‍വകലാശാല: വൈസ് ചാന്‍സലര്‍ ഡോ. വി അനില്‍ കുമാര്‍, വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിഞ്ഞുകിടപ്പാണ്.
9. സംസ്‌കൃത സര്‍വകലാശാല: വൈസ് ചാന്‍സലര്‍ ഡോ. പി.കെ ധര്‍മരാജന്‍, പ്രോ വൈസ് ചാന്‍സലര്‍: പ്രൊഫ. കെ.എസ് രവികുമാര്‍
10 ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി: വൈസ് ചാന്‍സലര്‍ ഡോ. പി.എം മുബാറക് പാഷ, പ്രോ വൈസ് ചാന്‍സലര്‍: ഡോ.എസ്.വി സുധീന്‍
ഉന്നത തസ്തികകള്‍:
ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉഷ ടൈറ്റസ്, ടെക്‌നിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ ഡോ. ബെജുഭായ്, കോളജിയറ്റ് ഡയറക്ടര്‍ വിഘ്‌നേശ്വരി, എന്‍ട്രന്‍സ് കമ്മിഷണര്‍ എ. ഗീത, അസാപ് സി.ഇ.ഒ ഡോ. വീണ മാധവന്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. രാജന്‍ കുരുക്കള്‍, കേരളാ ചരിത്ര ഗവേഷണ കൗണ്‍സില്‍ ചെയര്‍മാന്‍ പ്രൊഫ. മൈക്കിള്‍ തരകന്‍, ഐ.എച്ച്.ആര്‍.ഡി ഡയറക്ടര്‍ ഡോ. പി. സുരേഷ് കുമാര്‍, എല്‍.ബി.എസ് ഡയറക്ടര്‍ ഡോ.എം. അബ്ദുറഹ്മാന്‍.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗള്‍ഫ് യാത്രയ്ക്കുള്ള നടപടികള്‍ ലഘൂകരിക്കും; ജിസിസി ഏകീകൃത വിസ ഉടന്‍ പ്രാബല്യത്തില്‍

uae
  •  14 minutes ago
No Image

സഹതടവുകാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  an hour ago
No Image

കോട്ടയം മെഡിക്കൽ കോളേജിന്റെ കെട്ടിടം തകർന്നുവീണു; രണ്ടു കുട്ടികൾക്ക് പരുക്ക്

Kerala
  •  an hour ago
No Image

ജാസ്മിന്റെ കൊലപാതകം; അച്ഛന് പിന്നാലെ അമ്മയും അമ്മാവനും കസ്റ്റഡിയിൽ

Kerala
  •  an hour ago
No Image

ആശൂറാഅ് ദിനത്തില്‍ നോമ്പനുഷ്ഠിക്കാന്‍ ഖത്തര്‍ ഔഖാഫിന്റെ ആഹ്വാനം

qatar
  •  an hour ago
No Image

ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ 27-ാമത്; മെന മേഖലയില്‍ ഒന്നാം സ്ഥാനത്ത്

qatar
  •  2 hours ago
No Image

കുവൈത്ത് എക്സിറ്റ് പെർമിറ്റ് നയം; ജൂലൈ ഒന്നിനു ശേഷം നൽകിയത് 35,000 എക്സിറ്റ് പെർമിറ്റുകൾ

Kuwait
  •  2 hours ago
No Image

മാലിയിൽ ഭീകരാക്രമണം; മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, മോചിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു

National
  •  2 hours ago
No Image

തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം

National
  •  2 hours ago
No Image

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരേ ഇന്ത്യ സഖ്യം; തിരിച്ചറിയാന്‍ ആധാരം ജനന സര്‍ട്ടിഫിക്കറ്റ് മാത്രം- മൂന്നു കോടി ജനങ്ങള്‍ക്ക് വോട്ടവകാശം നഷ്ടമാകും

Kerala
  •  2 hours ago