
പിന്തുണയുമായി കൂടുതല്‍ ഇടയന്മാര്‍
സ്വന്തം ലേഖകന്‍
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് വൈദിക പിന്തുണയേറുന്നു. ചരിത്ര സമരത്തിന്റെ എട്ടാം ദിനമായ ഇന്നലെ ഉച്ചകഴിഞ്ഞ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും സമരത്തില്‍ പങ്കെടുത്തും സീറോ മലബാര്‍ സഭാ എറണാകുളം-അങ്കമാലി അതിരൂപത, മാര്‍ത്തോമ്മാ സഭ കോട്ടയം എന്നിവിടങ്ങളില്‍ നിന്നുള്ള വൈദികരും മറ്റ് സന്യാസിനി സഭകളില്‍ നിന്നുള്ള രണ്ട് കന്യാസ്ത്രീകളുമാണ് സമരപ്പന്തലില്‍ എത്തിയത്. സീറോ മലബാര്‍ സഭാ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ടിന്റെ നേതൃത്വത്തിലുള്ള എട്ട് വൈദികരാണ് സീറോ മലബാര്‍ സഭയില്‍ നിന്നും പങ്കെടുത്തത്. കന്യാസ്ത്രീകളുടെ സമരത്തെ തള്ളിക്കൊണ്ട് കഴിഞ്ഞ ദിവസം കേരള കത്തോലിക്ക മെത്രാന്‍ സമിതി(കെ.സി.ബി.സി) ഇറക്കിയ സര്‍ക്കുലറിനെ തള്ളിക്കൊണ്ടാണ് ഇവര്‍ എത്തിയതെന്നതും ശ്രദ്ധേയമാണ്. ഡോ. വൈ.ടി വിനയരാജിന്റെ നേതൃത്വത്തില്‍ കോട്ടയത്തു നിന്നുള്ള നാല് വൈദികരും മാര്‍ത്തോമ്മാ സഭയില്‍ നിന്നും സമരത്തിന് പിന്തുണ അറിയിച്ചെത്തി.
ഫാ. പോള്‍ തേലക്കാട്ടിന്റെ നേതൃത്വത്തില്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരും സഭയ്ക്കുള്ളില്‍ മറ്റ് ചുമതലകള്‍ വഹിക്കുന്നവരുമായ ഫാ. ജോസഫ് പാറേക്കാട്ടില്‍, ഫാ. ജോയിസി കൈതക്കൂട്ടില്‍, ഫാ. ജിമ്മി കക്കാട്ടുച്ചിറ, ഫാ. ബെന്നി മാരപ്പറമ്പില്‍, ഫാ. കുര്യന്‍ കുരിശിങ്കല്‍, ഫാ. പോള്‍ ചിറ്റിലപ്പിള്ളി, ഫാ. ടോണി കല്ലൂക്കാരന്‍, ഫാ. രാജന്‍ പുന്നയ്ക്കല്‍, ഫാ. ചെറിയാന്‍ വര്‍ഗീസ് എന്നിവരാണ് എത്തിയത്. സര്‍ക്കുലര്‍ മറികടന്ന് എത്ര വൈദികര്‍ പങ്കെടുക്കുമെന്ന ആശങ്ക സമരസമിതിക്കുണ്ടായിരുന്നു. ഫാ. വൈ. ടി വിനയരാജിന്റെ നേതൃത്വത്തില്‍ മറ്റ് സന്യാസിനി സഭകളില്‍ നിന്നുള്ള സിസ്റ്റര്‍ ടീന ജോസും സിസ്റ്റര്‍ എമില്‍ഡയും വേദിയിലെത്തി.
നീതി ഉറപ്പാക്കാന്‍ കത്തോലിക്കാ സഭാ നേതൃത്വം പരാജയപ്പെട്ടെന്ന് വൈദികര്‍ കുറ്റപ്പെടുത്തി. സഭ ചെയ്ത നല്ല കാര്യങ്ങളൊക്കെ പീഡനത്തെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളില്‍ മുങ്ങിപ്പോയി. അപചയങ്ങളെ മറികടന്ന ചരിത്രമുള്ള സഭക്ക് ഫ്രാങ്കോയ്‌ക്കെതിരേ ചെറുവിരല്‍ അനക്കാന്‍ രണ്ടു വര്‍ഷം കൊണ്ട് സാധിക്കാതെ പോയി. ഇത്തരത്തിലുള്ള പുഴുക്കുത്തുകള്‍ സഭയ്ക്കുള്ളിലുണ്ട്. ധാര്‍മികത സഭയ്ക്ക് നഷ്ടപ്പെട്ടു. അധികാര കേന്ദ്രങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നു. അനീതിക്കെതിരേ പ്രതികരിക്കാന്‍ തയാറാകുന്നില്ല. സഭയില്‍ സമസ്ത മേഖലകളിലും ശുദ്ധികലശം നടത്തണമെന്നും വൈദികര്‍ ആവശ്യപ്പെട്ടു. ഇടയന്മാരില്‍ ചിലര്‍ക്ക് തെറ്റുപറ്റി. അത് തിരുത്താനുള്ള സമയമാണിത്. ഇരയുടെ പക്ഷത്ത് നില്‍ക്കുക എന്നത് ക്രൈസ്തവ ധാര്‍മികതയാണ്. ആരെയും കല്ലെറിയാനുള്ള അവസരമായല്ല കന്യാസ്ത്രീകളുടെ സമരമെന്നും നീതി ലഭിക്കാനുള്ള യാത്രയാണെന്നും അവര്‍ പറഞ്ഞു.
അതേസമയം, ബിഷപ്പിനെ അറസ്റ്റ് ചെയ്താലും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന കന്യാസ്ത്രീകളുടെ നിലപാടിനെ വൈദിക സമൂഹം സ്വാഗതം ചെയ്തു. വൈദികരെ കൂടാതെ എന്‍.സി.പി, നാഷണലിസ്റ്റ് വനിതാ കോണ്‍ഗ്രസ്, തുടങ്ങിയ സംഘടനാ പ്രവര്‍ത്തകരും ഡോ. എം.എസ് സുനില്‍ ഉള്‍പ്പടെയുള്ളവരും പിന്തുണ പ്രഖ്യാപിച്ച് സമരപ്പന്തലില്‍ എത്തി.
അതേസമയം, തങ്ങള്‍ ഇപ്പോഴും സഭയ്ക്കുള്ളില്‍ത്തന്നെയാണെന്നും എന്നാല്‍ സഭ തങ്ങളെ കേള്‍ക്കുന്നില്ലെന്നും കന്യാസ്്ത്രീകള്‍ കുറ്റപ്പെടുത്തി. വി.എസ് അച്ചുതാനന്ദനെപ്പോലുള്ളവരില്‍ നിന്നുള്ള പിന്തുണ സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്തു നിന്നും പ്രതികരണം ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലും സമരം തുടരുകതന്നെ ചെയ്യുമെന്നും അവര്‍ പറഞ്ഞു. കന്യാസ്ത്രീകളുടെ ജീവിതം സുരക്ഷിതമാക്കാന്‍ ചര്‍ച്ച് ആക്ട് നടപ്പിലാക്കണമെന്നും ആവശ്യമുയര്‍ന്നു.
സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലിന്റെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് സംശയം ഉന്നയിച്ച കെ.സി.ബി.സിയുടെ സാമ്പത്തിക സ്രോതസിനെപ്പറ്റി അന്വേഷണം നടത്തണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. വൈകിട്ട് പതിനഞ്ചു മിനിട്ട് നില്‍പ്പുസമരം നടത്തിയ ശേഷമാണ് കന്യാസ്ത്രീകളും വൈദികരും പിരിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡൽഹിയിൽ നാല് നില കെട്ടിടം തകർന്നുവീണു; രണ്ട് മരണം, 10 പേരെ രക്ഷപ്പെടുത്തി
National
• 3 days ago
മലയാളിയെ വീഴ്ത്തി ചരിത്രത്തിലേക്ക്; ഇന്ത്യൻ വന്മതിൽ തകർത്ത് റൂട്ടിന്റെ മുന്നേറ്റം
Cricket
• 4 days ago
കളിക്കളത്തിൽ ഞാൻ നേരിട്ടതിൽ ഏറ്റവും കടുത്ത എതിരാളി അവനാണ്: കെയ്ൻ വില്യംസൺ
Cricket
• 4 days ago
കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി
Kerala
• 4 days ago
പൊലിസ് ചമഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്തു; ഒമ്പത് പേര്‍ക്ക് 3 വര്‍ഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി
uae
• 4 days ago
'സ്‌കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്‌രി തങ്ങള്‍
Kerala
• 4 days ago
പാലക്കാട് : ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Kerala
• 4 days ago
'കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല, മരിക്കാന്‍ ഒരാഗ്രഹവുമില്ല...'; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്
uae
• 4 days ago
ഭാവിയിലേക്കുള്ള യാത്ര; അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലേക്ക്
uae
• 4 days ago
പൊലിസ് വേഷത്തിൽ കുഴൽപ്പണ കടത്ത്; പ്രതിയും കുടുംബവും പിടിയിൽ
Kerala
• 4 days ago
ലൈസന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ല; ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്
uae
• 4 days ago
സ്കൂൾ സമയമാറ്റത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി; സമയം സമസ്ത അറിയിക്കണമെന്നും ശിവൻകുട്ടി
Kerala
• 4 days ago
'പട്ടിണി...മരണ മഴ...ഗസ്സയെ ഇസ്റാഈല്‍ കുഞ്ഞുങ്ങളുടെ ശവപ്പറമ്പാക്കുന്നു; അവര്‍ക്കു മുന്നില്‍ മരണത്തിലേക്കുള്ള ഈ രണ്ട് വഴികള്‍ മാത്രം' നിഷ്ക്രിയത്വവും നിശബ്ദതയും കുറ്റമാണെന്നും യു.എന്‍
International
• 4 days ago
ഇന്ത്യയുടെ ‘അസ്ത്ര’ മിസൈൽ വിജയകരമായി പരീക്ഷിച്ചു; ദൂരപരിധി 100 കിലോമീറ്ററിലധികം
National
• 4 days ago
2025 യുഎഇ ദേശീയ ദിനം: വാരാന്ത്യം ഉള്‍പ്പെടെ അഞ്ച് ദിവസത്തെ അവധി ലഭിക്കുമോ?
uae
• 4 days ago
'എന്തിനാണ് താങ്കള്‍ സ്വിച്ച് ഓഫാക്കിയത്?; ഞാനങ്ങനെ ചെയ്തിട്ടില്ല' പൈലറ്റുമാരുടെ സംഭാഷണം ഇങ്ങനെ; സുഗമമായി പറന്നുയര്‍ന്ന വിമാനം തകര്‍ന്നു വീണതിന് പിന്നിലെ ചുരുളഴിക്കാന്‍ ഇതും നിര്‍ണായകം
National
• 4 days ago
യുകെയിലെ വേനല്‍ അവധിക്കാലത്തെ കാഴ്ചകള്‍ പങ്കുവെച്ച് ഷെയ്ഖ് ഹംദാന്‍; ചിത്രങ്ങളും വീഡിയോകളും വൈറല്‍
uae
• 4 days ago
കോഴിക്കോട് ബൈക്കില്‍ കാറിടിച്ച് എടക്കാട് സ്വദേശി മരിച്ചു
Kerala
• 4 days ago
ഇത്തിഹാദ് റെയില്‍; യുഎഇയില്‍ യുവാക്കളെ കാത്തിരിക്കുന്നത് വമ്പന്‍ അവസരങ്ങള്‍
uae
• 4 days ago
വനിതാ കണ്ടക്ടർക്കെതിരെ അവിഹിത ബന്ധ ആരോപണത്തിൽ സസ്പെൻഷൻ; കെഎസ്ആർടിസി ഉത്തരവ് വിവാദത്തിൽ
Kerala
• 4 days ago
ഓണ്‍ലൈനില്‍ കാര്‍ സെയില്‍: ബഹ്റൈനിലെ പ്രവാസി യുവതിക്ക് നഷ്ടമായത് 400 ദിനാര്‍; ഇനിയാരും ഇത്തരം കെണിയില്‍ വീഴരുതെന്ന് അഭ്യര്‍ഥനയും
bahrain
• 4 days ago