വിവാദത്തിനിടെ കരുത്തായി നിന്ന കാമുകിയെ സ്മിത്ത് വിവാഹം ചെയ്തു
സിഡ്നി: പന്ത് ചുരണ്ടല്‍ വിവാദത്തില്‍പ്പെട്ടപ്പോഴും കരുത്തായി നിന്ന കാമുകി ഡാനിയെ വിവാഹം ചെയ്ത് ആസ്ത്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്ത്. സ്മിത്ത് തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. എന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ ഞാന്‍ വിവാഹം ചെയ്തു. എത്ര മനോഹരമായ ദിവസമാണിത്. വിവാദത്തില്‍പ്പെട്ട് തകര്‍ന്നുപോയപ്പോഴും കൂട്ടായിരുന്നയാളാണ്.
എന്റെ സുഹൃത്ത് മാത്രമായിരുന്നു എനിക്ക് കരുത്തായുണ്ടായിരുന്നത് സ്റ്റീവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 2011ല്‍ ഡാനി പഠിച്ചുകൊണ്ടണ്ടിരിക്കുമ്പോഴാണ് സ്മിത്തുമായി കണ്ടണ്ടുമുട്ടുന്നത്. പിന്നീട് ബിഗ് ബാഷ് ലീഗിന്റെ ആദ്യ സീസണില്‍ ഇരുവരും സിഡ്നിയിലെ ബാറില്വെച്ചും കണ്ടണ്ടുമുട്ടുമായിരുന്നു. ഇവിടെ തുടങ്ങിയ സൗഹൃദമാണ് പ്രണയത്തിലെത്തിയത്. 2017ല്‍ ന്യൂയോര്ക്കില്വെച്ചായിരുന്നു സ്മിത്ത് ഡാനിയോട് വിവാഹാഭ്യര്‍ഥന നടത്തിയത്. അന്നത്തെ ചിത്രവും സ്മിത്ത് ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടിരുന്നു.
മൈക്കിള്‍ ക്ലാര്‍ക്കില്‍ നിന്ന് ക്യാപ്റ്റന്‍സി ഏറ്റെടുക്കുമ്പോഴുണ്ടായിരുന്ന കാമുകിയുടെ പിന്തുണ സ്മിത്ത് തുറന്ന് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."