വാടകക്കെട്ടിടത്തില്‍ നിന്ന് മോചനം; കുരുന്നുകള്‍ക്കിനി സ്വന്തം അങ്കണവാടി കെട്ടിടം
പെരുവള്ളൂര്‍: പഞ്ചായത്തിലെ 9-ാം വാര്‍ഡ് ചുള്ളിയാലപ്പുറം അങ്കണവാടി കെട്ടിടത്തിന് വാടകക്കെട്ടിടത്തില്‍ നിന്നും മോചനമായി.
കുരുന്നുകള്‍ ഇനി പഞ്ചായത്തിന്റെ സ്വന്തം കെട്ടിടത്തില്‍. വാടകക്കെട്ടിടത്തിലെ വീര്‍പ്പു മുട്ടലില്‍ നിന്നും മോചനമേകികൊണ്ട് നാല് സെന്റ് സ്ഥലത്ത്് പത്ത് ലക്ഷത്തോളം രൂപ ചെലവില്‍ നിര്‍മിച്ച പുതി കെട്ടിടത്തിന്റെ ഉദ്ഘാടനം തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
എട്ടു വര്‍ഷത്തോളം വാടകക്കെട്ടിടത്തിലായിരുന്നു അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നത്. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ റംല അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം എ.കെ അബ്ദുറഹിമാന്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഇസ്മായില്‍ കാവുങ്ങല്‍, പി റസിയ, എം.കെ ഉണ്ണി, പി.സി വീരാന്‍കുട്ടി, പി.എം അഷ്റഫ്, ടി.എസ് മുനീര്‍, എം സുനില്‍, കെ അയ്യപ്പന്, കെ ജമീല, സലീന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."