താനൂര്‍ തീരദേശത്ത് വീണ്ടും സംഘര്‍ഷം പുകയുന്നു; ഭീതിയോടെ വീട്ടമ്മമാര്‍
താനൂര്‍: സംഘര്‍ഷങ്ങളും അക്രമങ്ങളും കെട്ടടങ്ങി എന്നു കരുതിയ താനൂര്‍ തീരദേശത്തു വീണ്ടും സംഘര്‍ഷം പുകയുന്നു. കഴിഞ്ഞ ദിവസം ബൈക്കില്‍ പോവുകയായിരുന്ന ഒരാളെ നാലംഗ സംഗം അക്രമിച്ചത് വീണ്ടും തീരദേശത്തെ യുദ്ധഭൂമിയാക്കുമോ എന്ന ഭീതിയിലാണ് വീട്ടമ്മമാര്‍. കഴിഞ്ഞ ഒരു വര്‍ഷമായി താനൂരില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുകയാണ്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ പരസ്പരം പഴിചാരുകയാണെന്നു നാട്ടുകാര്‍ പറയുന്നു. താനൂരില്‍ സമാധാനം കൊണ്ടു വരുന്നതിനു പോലിസ് ഉദ്യോഗസ്ഥരുടെയും മന്ത്രി കെ ടി ജലിലടക്കമുള്ള നേതാക്കളുടെയും നേതൃത്വത്തില്‍ സര്‍വ്വ കക്ഷിയോഗം വിളിക്കുകയും സമാധാനന്തരീക്ഷം തിരിച്ചുകൊണ്ടു വരുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയതുമാണ്. എന്നാല്‍ സര്‍വ കക്ഷിയോഗത്തിലെ കൂട്ടായ തീരുമാനങ്ങളെ കാറ്റില്‍ പറത്തുന്ന രീതിയിലുള്ള സംഭവങ്ങളാണ് താനൂരില്‍ നിന്നും വീണ്ടും കേള്‍ക്കുന്നത്. ഇതോടെ ഏറെയും ഭീതിയിലാവുന്നത് വീട്ടമ്മമാരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."