HOME
DETAILS
MAL
കെ.എസ്.ഇ.ബി ഡിവിഷന് ഓഫിസ് മാര്‍ച്ച് നടത്തി
backup
May 15 2017 | 23:05 PM
വണ്ടൂര്‍: വൈദ്യുതി ചാര്‍ജ് വര്‍ധനവിലും അപ്രഖ്യാപിത പവര്‍കട്ടിലും പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് വാണിയമ്പലം കെ.എസ്.ഇ.ബി. ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനമായെത്തിയ പ്രവര്‍ത്തകരെ വണ്ടൂര്‍ എസ്.ഐ പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലിസ് തടഞ്ഞു. നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷൈജല്‍ എടപ്പറ്റ അധ്യക്ഷനായി. സെക്രട്ടറി അലി നൗഷാദ്, മുസ്ലിം ലീഗ് നിയോജക മണ്ഡലം ഭാരവാഹികളായ കളത്തില്‍ കുഞ്ഞാപ്പുഹാജി, എം അലവി, വി.എ.കെ തങ്ങള്‍, എം.കെ മുസ്തഫ അബ്ദുല്‍ ലത്തീഫ്, നിസാജ് എടപ്പറ്റ, അസ്കര്‍ തുവ്വൂര്‍, ഫിര്‍ദൗസ് ഖാന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."