HOME
DETAILS
MAL
പുഗലൂര്‍ മാടക്കത്തറ വൈദ്യുതി ഇടനാഴി ഈ മാസം പൂര്‍ത്തിയാകും
backup
November 01 2020 | 02:11 AM
2,000 മെഗാവാട്ട് വൈദ്യുതി എത്തിക്കാനാകും
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഇറക്കുമതിയില്‍ വന്‍കുതിപ്പിന് വഴിതുറക്കുന്ന പുഗലൂര്‍ മാടക്കത്തറ എച്ച്.വി.ഡി.സി വൈദ്യുതിലൈന്‍ നിര്‍മാണം ഈ മാസം പൂര്‍ത്തിയാകും. ലൈന്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഛത്തീസ്ഗഡിലെ റായ്ഗഡില്‍ നിന്ന് 2,000 മെഗാവാട്ട് വൈദ്യുതി കേരളത്തിലെത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. തമിഴ്നാട്ടിലെ പുഗലൂരില്‍ നിന്ന് തൃശൂര്‍ മാടക്കത്തറ വരെ 165 കിലോമീറ്റര്‍ ലൈനാണ് സ്ഥാപിച്ചത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവര്‍ഗ്രിഡ് കോര്‍പറേഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്.
അതിനൂതന സാങ്കേതികവിദ്യയായ വോള്‍ട്ടേജ് സോഴ്സ് കണ്‍വര്‍ട്ടര്‍ അടിസ്ഥാനമാക്കി നിര്‍മിക്കുന്ന രാജ്യത്തെ ആദ്യപ്രസരണ ശൃംഖലയാണ് പുഗലൂര്‍ മാടക്കത്തറ എച്ച്.വി.ഡി.സി. ലൈന്‍ അവസാനഘട്ട പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."