യുനെസ്ക്കോയില്‍ ഖത്തറിന്നും അംഗത്വം
ദോഹ. യുനെസ്ക്കോയുടെ ഇന്റര്‍ ഗവണ്മെന്റല് കമ്മിറ്റിയിലേക്ക് ഖത്തറിനെ തെരഞ്ഞടുത്തു. രാജ്യാന്തര സമൂഹത്തില്‍ ഖത്തറിനുള്ള അംഗീകാരത്തിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പെന്നു യുനെസ്ക്കോയിലെ ഖത്തറിന്റ സ്ഥിരം പ്രതിനിധി അംബാസിഡര്‍ അലീ സൈനല്‍ ഖത്തര്‍ ന്യുസ് ഏജന്‍സിയോട് പറഞ്ഞു. അറബ് ഗ്രൂപ്പിലേക്ക് മൗറിത്താനിയയെ മറി കടന്നാണ് ഖത്തര്‍ അംഗമായയത്. 98 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. 59 രാജ്യങ്ങള്‍ ഖത്തറിന്നു അനുകൂലമായി വോട്ടു ചെയ്തു. നാലു വര്‍ഷമാണ് കമ്മിറ്റിയുടെ കാലാവധി. ഖത്തറിന്റെ സാംസ്ക്കാരിക പങ്കാളിത്തത്തില്‍ രാജ്യാന്തര സമൂഹം വിശ്വാസമര്‍പ്പിച്ചതില്‍ ആഹ്ലാദമുണ്ടെന്നു സാംസ്ക്കാരിക കായിക മന്ത്രാലയത്തിലെ സാംസ്ക്കാരിക കലാ വിഭാഗത്തി്ന്റെ ഡയരക്ടറും യോഗത്തില്‍ ഖത്തര്‍ പ്രതിനിധി സംഘത്തലവനുമായ ഹമദ് മുഹമ്മദ് അല്സകീബ പറഞ്ഞു. ആഗോളതലത്തില്‍ സാംസ്ക്കാരിക വൈവിധ്യ പദ്ധതികള്‍ക്ക് ഖത്തറിന്റെയും രാജ്യത്തെ സാംസ്ക്കാരിസ സ്ഥാപലങ്ങളുടെയും പിന്തുണ തുടരുമെന്നു യോഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."