HOME
DETAILS
MAL
ലീഗ് ഓഫിസിന് സാമൂഹ്യദ്രോഹികള്‍ തീയിട്ടു
backup
May 15 2017 | 23:05 PM
തൃക്കരിപ്പൂര്‍: മുസ്ലിം ലീഗ് ഓഫിസിന് സാമൂഹ്യദ്രോഹികള്‍ തീയിട്ടു. പിലിക്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി കാലിക്കടവിലെ ഓഫിസാണ് കഴിഞ്ഞ ദിവസം ഇരുളിന്റെ മറവില്‍ തീയിട്ട് നശിപ്പിച്ചത്.
ചന്തേര പൊലിസ് സ്റ്റേഷന് ഒരു വിളിപ്പാടകലെയാണ് ഓഫിസ് തീവെച്ചു നശിപ്പിച്ചത്. ജനല്‍ തുറന്ന് പെട്രോള്‍ അകത്തേക്ക് ഒഴിച്ച ശേഷം തീകൊളുത്തി കത്തിക്കുകയായിരുന്നു. കസേര, മേശ, ഫാന്‍ എന്നിവ കത്തിനശിച്ചു. ഓഫിസിലെ രേഖകളും അഗ്നിക്കിരയായി. ഇന്നലെ രാവിലെ ലീഗ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ഓഫിസിനകത്ത് നോക്കിയപ്പോഴാണ് മുഴുവന്‍ സാമഗ്രികളും കത്തി നശിച്ചതായി കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."