HOME
DETAILS

തീവണ്ടികളുടെ സമയം പുനഃക്രമീകരിക്കുമെന്ന് റെയില്‍വേ

  
backup
September 16 2018 | 05:09 AM

%e0%b4%a4%e0%b5%80%e0%b4%b5%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%ae%e0%b4%af%e0%b4%82-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%83%e0%b4%95

കൊല്ലം: കൊല്ലം-ചെങ്കോട്ട പാതയിലെ തീവണ്ടികളുടെ സമയം യാത്രക്കാരുടെ സൗകര്യാര്‍ഥം പുനഃക്രമീകരിക്കുന്നു.
ചെന്നൈയിലെ ദക്ഷിണ റെയില്‍വേ ആസ്ഥാനത്ത് എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ സാന്നിധ്യത്തില്‍ ഇന്നലെ നടന്ന യോഗത്തിലായിരുന്നു തീരുമാനം.
പുനലൂര്‍-കൊല്ലം പാസഞ്ചറി(56338)ന്റെ സമയം സമീപകാലത്ത് മാറ്റിയതിലൂടെ യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണുണ്ടായത്. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ട് എം.പി യോഗത്തില്‍ അറിയിച്ചു. 56337, 56338 നമ്പര്‍ ട്രെയിനുകള്‍ അടുത്ത ആഴ്ച മുതല്‍ മുന്‍പുണ്ടായിരുന്ന സമയക്രമം അനുസരിച്ച് സര്‍വിസ് നടത്താനുള്ള ഉത്തരവ് പുറപ്പെടുവിക്കുമെന്ന് റെയില്‍വേ സമ്മതിച്ചിട്ടുണ്ട്.
കൊല്ലം-ചെങ്കോട്ട പാസഞ്ചര്‍(56336),ചെങ്കോട്ട-കൊല്ലം പാസഞ്ചറുകളു(56335)ടെ നിലവിലെ സമയക്രമം യാത്രക്കാര്‍ക്ക് പ്രയോജനപ്രദമായ നിലയിലല്ല. വിദ്യാര്‍ഥികള്‍, ജോലി ചെയ്യുന്നവര്‍ തുടങ്ങി സ്ഥിരം യാത്രക്കാര്‍ക്ക് കൂടി പ്രയോജനപ്രദമാകുന്ന വിധം രാവിലെയും വൈകുന്നേരവുമായി പുനഃക്രമീകരിക്കണമെന്ന ആവശ്യം റെയില്‍വേ അംഗീകരക്കുകയായിരുന്നു. ഇതു സംബന്ധിച്ച ഉത്തരവ് സമയബന്ധിതമായി പുറപ്പെടുവിക്കും.കൊല്ലത്ത് നിന്നോ കൊച്ചുവേളിയില്‍ നിന്നോ പുനലൂര്‍-ചെങ്കോട്ട വഴി വേളാങ്കണ്ണിയിലേക്ക് എത്രയും പെട്ടെന്ന് സര്‍വിസ് ആരംഭിക്കും. ആദ്യഘട്ടമെന്ന നിലയില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ സ്‌പെഷ്യല്‍ തീവണ്ടിയായി സര്‍വിസ് നടത്തുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്.
കൊല്ലം-താംബരം എക്‌സ്പ്രസ് ചെന്നൈ എഗ്മൂര്‍ വരെ ദീര്‍ഘിപ്പിക്കും. താംബരം എക്‌സ്പ്രസ് ദിവസ സര്‍വിസാക്കി മാറ്റണമെന്ന ആവശ്യം ദക്ഷിണ റെയില്‍വേ അംഗീകരിച്ചു.
പരിഷ്‌കരിച്ച ടൈം ടോബിള്‍ കമ്മിറ്റി അംഗീകരിച്ച് റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് റഗുലര്‍ സര്‍വിസ് ആരംഭിക്കും.
കൊല്ലം-ചെങ്കോട്ട പാതയുടെ വിനോദസഞ്ചാര സാധ്യതകള്‍ കണക്കിലെടുത്ത് താംബരം എക്‌സ്പ്രസില്‍ വിസ്റ്റാഡോം കോച്ചുകള്‍ ഘടിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണ്. ഇതിലേക്കായി നാല് വിസ്റ്റാഡോം കോച്ചുകള്‍ക്ക് ദക്ഷിണ റയില്‍വേ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.
കോച്ചുകള്‍ ലഭിക്കുന്ന മുറയ്ക്ക് വിസ്റ്റാഡോം കോച്ചുകള്‍ ഘടിപ്പിച്ച് സര്‍വിസ് നടത്തും. കൊല്ലം രണ്ടാം പ്രവേശനകവാടത്തിന്റെ പണികള്‍ ത്വരിതപ്പെടുത്തുന്നതിനായി റെയില്‍ സുരക്ഷാ ഫണ്ടില്‍ നിന്നും 1.50 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്.
പണി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ തുക യഥാസമയം അനുവദിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. രണ്ടാം പ്രവേശന കവാട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി ദക്ഷിണ റെയില്‍വേ ചീഫ് എന്‍ജിനിയര്‍ പ്ലാനിങ് ആന്‍ഡ് ഡെവലപ്‌മെന്റ് എ.കെ സിന്‍ഹ പ്രവൃത്തി നേരിട്ട് വിലയിരുത്തും. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് രണ്ടാം പ്രവേശന കവാടത്തില്‍ നടത്തുന്ന പ്രവൃത്തികളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും.
ലിഫ്റ്റ്, എസ്‌കലേറ്റര്‍, യാത്രക്കാര്‍ക്കുള്ള മറ്റ് സൗകര്യങ്ങള്‍ എന്നിവ രണ്ടാം പ്രവേശന കവാട നിര്‍മ്മാണ പൂര്‍ത്തീകരണത്തോടൊപ്പം തീര്‍ക്കുവാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ തകരാറുകളും ലോക്കോ പൈലറ്റുമാരുടെ കുറവും തീവണ്ടി വൈകിയോടുന്നതിനും തീവണ്ടികള്‍ റദ്ദാക്കാനും കാരണമാകുന്നുണ്ട്.
ഈ കുറവ് പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.
കൊല്ലം ചെങ്കോട്ട പാതയിലെ തീവണ്ടി സര്‍വിസ് കൂടുതല്‍ കാര്യക്ഷമമാക്കുന്നത് സംബന്ധിച്ച് അവലോകനം നടത്താന്‍ ദക്ഷിണ റെയില്‍വേ ചീഫ് ഓപ്പറേറ്റിങ് മാനേജര്‍ എസ്. അനന്തരാമന്‍ പുനലൂരില്‍ നേരിട്ടെത്തുമെന്നും യോഗത്തെ അറിയിച്ചു.
യോഗത്തില്‍ എം.പിയോടൊപ്പം ദക്ഷിണ റെയില്‍വേ ചീഫ് ഓപ്പറേറ്റിങ് മാനേജര്‍ എസ്. അനന്തരാമന്‍, ദക്ഷിണ റെയില്‍വേ ചീഫ് എന്‍ജിനിയര്‍ പ്ലാനിങ് ആന്‍ഡ് ഡെവലപ്‌മെന്റ് എ.കെ. സിന്‍ഹ തുടങ്ങി ദക്ഷിണ റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  an hour ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  3 hours ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  3 hours ago
No Image

ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

uae
  •  3 hours ago
No Image

ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ

uae
  •  3 hours ago
No Image

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍ 

Kerala
  •  3 hours ago
No Image

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

Business
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും

uae
  •  4 hours ago
No Image

രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

Economy
  •  5 hours ago
No Image

ട്രെയിന്‍ റാഞ്ചല്‍: മുഴുവന്‍ ബന്ദികളേയും മോചിപ്പിച്ചെന്ന് പാക് സൈന്യം

International
  •  5 hours ago