മസ്തിഷ്‌കത്തെ അറിയാം
പൗരാണിക മനുഷ്യന്റെ മസ്തിഷ്‌കവലിപ്പം ആധുനിക മനുഷ്യനേക്കാള്‍ വളരെ കുറവായിരുന്നുവെന്നാണ് പരിണാമ സിദ്ധാന്തം പറയുന്നത്. മസ്തിഷ്‌കത്തിലെ സെറിബ്രല്‍ കോര്‍ട്ടക്‌സ് എന്ന ഭാഗത്തിനുണ്ടായ മാറ്റമാണ് പിന്നീട് മനുഷ്യമസ്തിഷ്‌കത്തിന്റെ വലിപ്പം കൂട്ടിയതത്രേ. ചിന്തയുടെ ഉറവിടമായ സെറിബ്രല്‍ കോര്‍ട്ടക്‌സിന്റെ വളര്‍ച്ച മനുഷ്യ പുരോഗതിക്കും കാരണമായി. ഡോ. മക് ലാരന്‍ മനുഷ്യമസ്തിഷ്‌കത്തെ പുരാതനം, ആധുനികം എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്.
ബ്രെയിന്‍ സ്റ്റെം ഡെത്ത്്
നമ്മുടെ ശരീരത്തിലെ രക്തചംക്രമണത്തേയും ശ്വാസോച്ഛ്വാസത്തേയും നിയന്ത്രിക്കുന്നത് മസ്തിഷ്‌ക കാണ്ഡം (ആൃമശി ടലോ) എന്ന ഭാഗമാണ്. എന്നാല്‍ മനുഷ്യബുദ്ധി, ഇന്ദ്രിയജ്ഞാനം, ഓര്‍മശക്തി എന്നിവയെ നിയന്ത്രിക്കുന്നത് മസ്തിഷ്‌കത്തിന്റെ ഉപരിഭാഗമാണ് (ഇലൃലയൃമഹ ഇീൃലേഃ).
രക്തചംക്രമണ,ശ്വാസോച്ഛ്വാസ നിശ്ചലതമൂലം മസ്തിഷ്‌ക പ്രവര്‍ത്തനം നിലച്ച ഒരാളെ അഞ്ചുമിനുട്ടിനുള്ളില്‍ പൂര്‍വാവസ്ഥയിലേക്ക് തിരികെ കൊണ്ടുവരാനായില്ലെങ്കില്‍ അയാളുടെ ഉപരിഭാഗം(സെറിബ്രല്‍ കോര്‍ട്ടക്‌സ്)നിര്‍ജ്ജീവമാകും. എന്നാല്‍ മസ്തിഷ്‌ക കാണ്ഡത്തിന് ഓക്ജനില്ലാതെയും അല്‍പ്പനേരം പ്രവര്‍ത്തിക്കാനാകും.
ആ സമയത്തിനു ശേഷം ലഭിക്കുന്ന ചികിത്സ കൊണ്ട് ശരീരത്തെ പുനരുജ്ജീവിപ്പിച്ചാല്‍ ഹൃദയവും ശ്വാസകോശവും തുടര്‍ന്നും പ്രവര്‍ത്തിച്ചു തുടങ്ങും. ഈ മരണത്തിന് പറയുന്ന പേര് സെറിബ്രല്‍ ഡെത്ത് (ഉപരിമസ്തിഷ്‌ക മരണം) എന്നാണ്. ഇതു സംഭവിച്ച വ്യക്തി പ്രതികരണശേഷിയോ സ്ഥലകാലബോധമോ ഇല്ലാതെ ദീര്‍ഘകാലം ഉറങ്ങുകയോ ജീവച്ഛവമായി കഴിയുകയോ ചെയ്യും.
ഇനി പുനര്‍ജ്ജീവനത്തിന് പത്തുമിനുട്ടില്‍ കൂടുതലെടുത്താല്‍ മസ്തിഷ്‌ക കാണ്ഡമുള്‍പ്പടെയുള്ള മുഴുവന്‍ ഭാഗങ്ങളുടെയും പ്രവര്‍ത്തനം നിലയക്കുകയും ശരീരം പൂര്‍ണമായ മരണാവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്യും. ഈ മരണത്തെ വൈദ്യശാസ്ത്രം വിളിക്കുന്നത് ബ്രെയിന്‍ സ്റ്റെം ഡെത്ത് എന്നാണ്. ഈ സമയത്ത് നടത്തുന്ന ഇ.ഇ.ജി പരിശോധനയില്‍ മസ്തിഷ്ത തരംഗങ്ങള്‍ കാണപ്പെടില്ല.
മസ്തിഷ്‌കാഘാതം (േെൃീസല)
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുകയോ ഭാഗീകമായി നിലച്ചുപോകുകയോ ചെയ്യുന്ന രോഗാവസ്ഥയാണ് മസ്തിഷ്‌കാഘാതം. ഈ രോഗം മൂലം തലച്ചോറിലെ കോശങ്ങള്‍ക്ക് നാശമുണ്ടാകുന്നു.
തലച്ചോറിലെ വിവിധ ഭാഗങ്ങളില്‍ സ്‌ട്രോക് ഉണ്ടാകാറുണ്ട്. വലത്തേ അര്‍ധഗോളം, ഇടത്തേ അര്‍ധഗോളം, സെറിബെല്ലം, ബ്രയിന്‍സ്റ്റെം എന്നിവിടങ്ങളിലാണവ. വലത്തേ അര്‍ധഗോളത്തിലെ സ്‌ട്രോക് ശരീരത്തിന്റെ ഇടതു ഭാഗത്തെ തളര്‍ത്തുകയോ ദൂരം, വലിപ്പം എന്നിവതിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുത്തുകയോ ചെയ്യുന്നു.
ഇടത്തേ അര്‍ധഗോളത്തിലെ സ്‌ട്രോക് സംസാര ശേഷിയെ നഷ്ടപ്പെടുത്തും. സെറിബെല്ലം സ്‌ട്രോക് വന്നാല്‍ രോഗിക്ക് ഒരിടത്ത് ഉറച്ചുനില്‍ക്കാനാവില്ല. ബ്രയിന്‍സ്റ്റെം സ്‌ട്രോക് ശരീരത്തിന്റെ മുഴുവന്‍ ഭാഗവും തളര്‍ത്തും.
തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുന്നതോ തലച്ചോറിലെ ഏതെങ്കിലും ഒരു ഭാഗത്തേക്കുള്ള രക്തപ്രവാഹം നിലയ്ക്കുന്നതോ ഇതിന് കാരണമാകാം. ധമനികളിലോ ഹൃദയത്തിലോ ഉണ്ടാകുന്ന രക്തകട്ടകള്‍ മൂലമുള്ള തടസം (എംബോളിസം), തലച്ചോറിലെ രക്തധമനികള്‍ പൊട്ടിയുണ്ടാകുന്ന രക്തപ്രവാഹം(ഹെമറേജ്), തലച്ചോറിലേക്ക് രക്തം കൊണ്ടുപോകുന്ന ധമനികളില്‍ കൊഴുപ്പടിഞ്ഞുണ്ടാകുന്ന തടസ്സം (ബ്ലോക്ക് ) എന്നിവ മൂലവും മസ്തിഷ്‌ക ആഘാതം സംഭവിക്കാം.
ഭാഗങ്ങള്‍
സെറിബ്രം
ജ്ഞാനേന്ദ്രീയങ്ങള്‍ക്കാവശ്യമായ ബോധം, ഭാവന, ചിന്ത, ഓര്‍മ. ഐച്ഛിക പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം
സെറിബെല്ലം
ശരീരത്തിന്റെ തുലനാവസ്ഥ, പേശി പ്രവര്‍ത്തനങ്ങളുടെ ഏകോപനം
മെഡുല്ല ഒബ്ലോംഗേറ്റ
ഹൃദയസ്പന്ദനം, ശ്വസനം, അനൈച്ഛിക പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം
തലാമസ്
സെറിബ്രത്തിലേക്കും തിരിച്ചുമുള്ള ആവേഗ നിയന്ത്രണം
ഹൈപ്പോ തലാമസ്
ആന്തരസമസ്ഥിതി, വിശപ്പ്, ദാഹം എന്നിവയുടെ ഉല്‍ഭവവും നിയന്ത്രണവും
പ്രത്യേകതകള്‍
1. ഭൂമുഖത്തെ ഏറ്റവും സങ്കീര്‍ണമായ അവയവം
2. മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവം
3. 100 ബില്യന്‍ കോശങ്ങളുടെ കേന്ദ്രം
4. മനുഷ്യ മസ്തിഷ്‌കത്തിന് 23 വാട്ട് വൈദ്യുതി
ഉല്‍പ്പാദിപ്പിക്കാനുള്ള കഴിവുണ്ട്.
5. മനുഷ്യ മസ്തിഷ്‌കത്തിലെ ബ്ലഡ് വെസല്‍സുകള്‍ നീട്ടിവച്ചാല്‍
ഒരു ലക്ഷം മൈല്‍ ദൂരം കാണും.
6. സമാനവലിപ്പമുള്ള സസ്തനികളെ അപേക്ഷിച്ച് മനുഷ്യമസ്തിഷ്‌കത്തിനു വലിപ്പം കൂടുതലാണ്.
7. എണ്‍പതു ശതമാനവും ജലം നിറഞ്ഞ മസ്തിഷ്‌കത്തിന് ചെറിയ തോതിലുള്ള ഡീഹൈഡ്രേഷന്‍ പോലും ദോഷകരമായി മാറും.
8. എല്ലാ വേദനകളും തിരിച്ചറിയാന്‍ കഴിയുന്ന മസ്തിഷ്‌കത്തിന്
സ്വന്തം വേദന തിരിച്ചറിയാന്‍ സാധിക്കില്ല
9. നമ്മുടെ ശരീരത്തിലെ 20 ശതമാനം ഓക്‌സിജന്‍ മസ്തിഷ്‌കം
ഉപയോഗപ്പെടുത്തുന്നു.
10. തലച്ചോറിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്ന അവസ്ഥയെയാണ്
വൈദ്യശാസ്ത്രം മരണം എന്നു വിളിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."