HOME
DETAILS

ന്യുകട്ട് പാറയിലെ തടയണ നിര്‍മാണം ഉടന്‍ നിര്‍മിക്കണമെന്ന് നാട്ടുകാര്‍; എന്തു ചെയ്യണമെന്നറിയാതെ അധികൃതര്‍

  
backup
September 16 2018 | 05:09 AM

%e0%b4%a8%e0%b5%8d%e0%b4%af%e0%b5%81%e0%b4%95%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%b1%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a4%e0%b4%9f%e0%b4%af%e0%b4%a3-%e0%b4%a8

 

തിരൂരങ്ങാടി: പാലത്തിങ്ങല്‍ ന്യുകട്ട് പാറയില്‍ താല്‍ക്കാലിക തടയണ നിര്‍മിക്കുന്ന കാര്യത്തില്‍ അധികൃതര്‍ ധര്‍മസങ്കടത്തില്‍. ശുദ്ധജലം മുഴുവന്‍ കടലിലേക്കൊഴുകുന്ന സാഹചര്യത്തില്‍ ന്യുകട്ടില്‍ ഉടന്‍ തടയണ നിര്‍മിക്കണമെന്ന് കര്‍ഷകര്‍ മുറവിളി കൂട്ടുമ്പോഴാണ് ഇക്കാര്യത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ അങ്കലാപ്പിലായത്. ഇപ്പോള്‍ തടയണ നിര്‍മിച്ചാല്‍ തുലാവര്‍ഷത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് കൂടുതല്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന ഭീതിയിലാണ് അധികൃതര്‍.
വെഞ്ചാലിയിലെയും പരിസര പ്രദേശങ്ങളിലെയും വെള്ളമാണ് പാറയില്‍ വഴി കടലിലേക്കൊഴുകുന്നത്. ഈപ്രദേശങ്ങളിലെ പലഭാഗത്തും വെള്ളം വറ്റിവരണ്ടിട്ടുണ്ട്. നിലവിലുള്ള അവസ്ഥ തുടരുകയും തുലാവര്‍ഷത്തില്‍ ആവശ്യത്തിന് മഴ ലഭിക്കാതിരിക്കുകയും ചെയ്താല്‍ വെഞ്ചാലിയിലെ വെള്ളം കടലിലേക്കൊഴുകി കാര്‍ഷിക ആവശ്യങ്ങള്‍ക്കും കുടിവെള്ളത്തിനും ജലക്ഷാമം നേരിടുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
ഇതോടെയാണ് ഉടനടി തടയണ നിര്‍മിക്കണമെന്ന് നാട്ടുകാരില്‍നിന്നും കര്‍ഷകരില്‍നിന്നും ആവശ്യം ശക്തമായത്. ഇറിഗേഷന്‍ വകുപ്പ് പ്രതിവര്‍ഷം ലക്ഷങ്ങള്‍ ചിലവഴിച്ച് നവംബറിലാണ് താല്‍ക്കാലിക തടയണ നിര്‍മിക്കാറുള്ളത്. ശുദ്ധജലം തടഞ്ഞു നിര്‍ത്തുന്നതോടൊപ്പം പൂരപ്പുഴയില്‍നിന്നും പാറയില്‍ തോട്ടിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാന്‍കൂടിയാണിത്. എന്നാല്‍ ഇപ്പോള്‍ തടയണ നിര്‍മിച്ചാല്‍ തുലാവര്‍ഷത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് കൂടുതല്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന ഭീതിയുമുണ്ട്. ഇത്തരത്തില്‍ വെള്ളം കെട്ടിനിന്നാല്‍ വെഞ്ചാലിയില്‍ കൃഷിയിറക്കാന്‍ സാധിക്കില്ല. മാത്രമല്ല പിന്നീട് താല്‍ക്കാലിക തടയണക്ക് വീണ്ടും തുക ചിലവഴിക്കേണ്ടിവരും. ഈ ഒരവസ്ഥയാണ് അധികൃതരെ കൂടുതല്‍ അലട്ടുന്നത്.
തിരൂരങ്ങാടി മുനിസിപ്പാലിറ്റിയും നന്നമ്പ്ര പഞ്ചായത്തും കാര്‍ഷിക ജലസേചനത്തിനായി പ്രധാനമായും ആശ്രയിക്കുന്നത് വെഞ്ചാലി കാപ്പിനെയാണ്. കാപ്പില്‍ വെള്ളം വറ്റിയാല്‍ സമീപ പ്രദേശങ്ങളായ ചെമ്മാട്, വെഞ്ചാലി,സി.കെ നഗര്‍, കൊടിഞ്ഞി കടുവാളൂര്‍, ചെറുപ്പാറ, ചെറുമുക്ക് എന്നിവിടങ്ങളിലെ കുടിവെള്ളത്തെയും സാരമായി ബാധിക്കും. അധികൃതരുടെ അലംഭാവം കാരണം രണ്ടുവര്‍ഷംമുന്‍പ് പാറയില്‍ താല്‍ക്കാലിക തടയണ വൈകിയതിനാല്‍ കാപ്പിലെ വെള്ളം പൂരപ്പുഴവഴി കടലിലേക്കൊഴുകുകയും ഇതിന്റെ ഫലമായുണ്ടായ വരള്‍ച്ചയില്‍ സമീപത്തെ അഞ്ഞൂറ് ഏക്കറിലധികം നെല്‍കൃഷി നശിക്കുകയും ചെയ്തിരുന്നു. പാറയില്‍ വി.സി.ബി നിര്‍മിക്കുന്നതിന് പി.കെ അബ്ദുറബ്ബ് എം.എല്‍.എ ഒരു കോടിയിലേറെ രൂപ അനുവദിച്ചെങ്കിലും തുടര്‍നടപടികള്‍ ഒന്നുംതന്നെ പൂര്‍ത്തിയായിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  4 minutes ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  17 minutes ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  an hour ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  an hour ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  4 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  4 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  4 hours ago